രോഹിത് ശർമക്ക് ശേഷം ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനാവാൻ താല്പര്യം പ്രകടിപ്പിച്ച് ജസ്പ്രീത് ബുംറ | Jasprit Bumrah
ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്ക് 37 വയസ്സ് ആവുകയാണ്.ഇന്ത്യയ്ക്ക് അധികം വൈകാതെ ഒരു പുതിയ ടെസ്റ്റ് ക്യാപ്റ്റനെ ആവശ്യമാണെന്ന് സെലക്ടർമാരും ആരാധകരും ഒരുപോലെ മനസ്സിലാക്കുന്നു.രോഹിത് ശര്‍മ്മയ്ക്ക് ശേഷം ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍സി ഏറ്റെടുക്കാന്‍ താല്പര്യം പ്രകടിപ്പിച്ച് പേസര്‍ ജസ്പ്രീത് ബുമ്ര രംഗത്ത് വന്നിരിക്കുകയാണ്. മുൻപ് ഇംഗ്ലണ്ടിനെതിനെയുള്ള ടെസ്റ്റിൽ ഇന്ത്യയെ നയിച്ചിട്ടുള്ള ബുംറ കൂടുതല്‍ അവസരങ്ങള്‍ കിട്ടിയാല്‍ സന്തോഷമെന്ന് വ്യക്തമാക്കി. IND vs ENG ടെസ്റ്റ് പരമ്പരയിൽ അദ്ദേഹം രോഹിത്തിന്റെ ഡെപ്യൂട്ടി ആയിരിക്കും.
” ഒരു മത്സരത്തിൽ ഞാൻ ഇന്ത്യയെ നയിച്ചു ,അത് ഏറ്റവും വലിയ ബഹുമതിയായിരുന്നു. ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നത് മികച്ചതാണ്, ക്യാപ്റ്റൻ ആവുന്നത് അതിലും മികച്ചതായിരുന്നു. ആ മത്സരത്തിൽ ഞങ്ങൾ തോറ്റു പക്ഷെ മത്സരത്തിൽ ഞങ്ങൾ മുന്നിലായിരുന്നു. ക്യാപ്റ്റന്റെ ഉത്തരവാദിത്തം എനിക്ക് ഇഷ്ടപ്പെട്ടു.പേസര്‍ എന്ന നിലയ്ക്ക് ചിലപ്പോള്‍ ഫീല്‍ഡ് ചെയ്യാന്‍ ഫൈന്‍ ലെഗിലേക്ക് ഒക്കെ പോവേണ്ടിവരും. എന്നാല്‍ ടീമിന്റെ എല്ലാ തീരുമാനങ്ങളിലും ഭാഗവാക്കാവാന്‍ ഇഷ്ടപ്പെടുന്നു. ക്യാപ്റ്റന്‍സി ഏല്പിച്ചാല് എന്തായാലും ഏറ്റെടുക്കും.എന്നാൽ എല്ലാ തീരുമാനങ്ങളിലും ഇടപെടുന്നത് എനിക്ക് ഇഷ്ടമാണ് ” ബുംറ പറഞ്ഞു.
എന്നാൽ ജസ്പ്രീത് ബുംറക്ക് ചുറ്റും നിലനിൽക്കുന്ന ഒരു വലിയ ചോദ്യം അദ്ദേഹം പൂർണമായും ഫിറ്റാണോ എന്നതാണ്. നടുവേദനയെ തുടർന്ന് ബുംറയ്ക്ക് കരിയറിലെ രണ്ട് വർഷം നഷ്ടമായിട്ടുണ്ട്. 2022ലെ ടി20 ലോകകപ്പും 2023ലെ ഡബ്ല്യുടിസി ഫൈനൽ 2023ലും ഇതേ പരിക്കോടെ അദ്ദേഹത്തിന് നഷ്ടമായി.ഓൾറൗണ്ടർ കൂടിയായ കപിൽ ദേവ് ഒഴികെ അധികം ഫാസ്റ്റ് ബൗളർമാർ ഇന്ത്യയെ കൂടുതൽ കാലം നയിച്ചിട്ടില്ല. പേസറായ ഒരു ക്യാപ്റ്റൻ ഇന്ത്യക്ക് ലഭിക്കാൻ 35 വർഷമെടുത്തു.
Jasprit Bumrah expressed his deep affinity for Test cricket. pic.twitter.com/pgiQBx7eBg
— CricTracker (@Cricketracker) January 22, 2024
എന്നാൽ പാറ്റ് കമ്മിൻസിന്റെയും ടിം സൗത്തിയുടെയും ഉദാഹരണത്തിലൂടെ ജസ്പ്രീത് ബുംറ തന്റെ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്നു.ഓസ്ട്രേലിയൻ ക്യാപ്റ്റൻ നേരത്തെ തന്നെ ടീമിനെ ലോകകപ്പിലും വേൾഡ് ടെസ്റ്റ് ചാംപ്യൻഷിപ് കിരീടത്തിലും നയിച്ചിട്ടുണ്ട്.“കമ്മിൻസ് ഓസ്ട്രേലിയയ്ക്ക് വേണ്ടിയാണ് കളിക്കുന്നത്, അധികം സീമർമാർ ഇത് മുമ്പ് ക്യാപ്റ്റനായി അതികം വന്നിട്ടില്ല.ഫാസ്റ്റ് ബൗളർമാർ മിടുക്കരാണ്, അവർ കഠിനമായ ജോലി ചെയ്യുന്നു.കളിയിൽ എന്തുചെയ്യണമെന്ന് അവർക്കറിയാം” ജസ്പ്രീത് ബുംറ പറഞ്ഞു.