‘ഇംഗ്ലണ്ടിന് ഇന്നിംഗ്സ് തോൽവി ജഡേജ ഉറപ്പാക്കി’: പ്രശംസയുമായി മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കര്‍ | Ravindra Jadeja
20-ാം ടെസ്റ്റ് അർദ്ധ സെഞ്ച്വറി നേടിയ രവീന്ദ്ര ജഡേജയുടെ മികവിൽ ഹൈദരാബാദിൽ നടക്കുന്ന ആദ്യ ടെസ്റ്റിൻ്റെ രണ്ടാം ദിനത്തിൽ ഇംഗ്ലണ്ടിനെതിരെ 175 റൺസിൻ്റെ ശക്തമായ ലീഡ് നേടാൻ ഇന്ത്യക്ക് സാധിച്ചു. വെള്ളിയാഴ്ച 119-1ൽ നിന്ന് പുനരാരംഭിച്ച ഇന്ത്യ 421-7 എന്ന നിലയിൽ ഇന്നത്തെ ദിവസം അവസാനിക്കുമ്പോൾ ജഡേജ 81 റൺസുമായി പുറത്താകാതെ നിൽക്കുകയാണ്.
ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സിൽ 246 റൺസെടുത്തിരുന്നു. 86 റൺസെടുത്ത കെ എൽ രാഹുലിനും 80 റൺസെടുത്ത ഓപ്പണർ യശസ്വി ജയ്സ്വാളിനും പിന്നാലെ ഒന്നാം ഇന്നിംഗ്സിൽ 50 റൺസിന് മുകളിൽ സ്കോർ ചെയ്യുന്ന ഇന്ത്യയുടെ മൂന്നാമത്തെ ബാറ്ററായി ജഡേജ മാറി.അവസാന രണ്ട് സെഷനുകളിലും ഇന്ത്യയുടെ ഇന്നിംഗ്സിൽ ജഡേജ നിർണായക പങ്ക് വഹിച്ചു.41 റൺസ് നേടിയ ശ്രീകർ ഭാരതിനൊപ്പം ചേർന്ന് 68 റൺസിൻ്റെ കൂട്ടുകെട്ട് അദ്ദേഹം പടുത്തുയർത്തി.ജഡേജ ഒടുവിൽ 84 പന്തിൽ തൻ്റെ അർദ്ധസെഞ്ചുറിയിലെത്തി തൻ്റെ ട്രേഡ് മാർക്ക് വാൾപ്ലേയിലൂടെ ആഘോഷിച്ചു.
Innings – 11
— Wisden India (@WisdenIndia) January 26, 2024
Runs – 467
Average – 51.88
Fifties – 3
Century – 1
Ravindra Jadeja – No.1 Test all-rounder in the world for a reason 🔥#RavindraJadeja #India #INDvsENG #Tests #Cricket pic.twitter.com/9jfDbVvG6W
മുൻ ഇന്ത്യൻ ബാറ്റർ സഞ്ജയ് മഞ്ജരേക്കർ ജഡേജയുടെ ബാറ്റിങ്ങിനെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ്.ഇംഗ്ലണ്ടിനെ ഇന്നിങ്സ് തോല്‍വിയിലേക്ക് എത്തിക്കുന്ന രീതിയിലുള്ള ബാറ്റിങ് പ്രകടനമാണ് ജഡേജ കാഴ്ചവെച്ചതെന്ന് മഞ്ജരേക്കര്‍ അഭിപ്രായപ്പെട്ടത്.“രവീന്ദ്ര ജഡേജയുടെ ഇന്നിംഗ്സ് ഇംഗ്ലണ്ടിന് ഇന്നിംഗ്സ് തോൽവി ഉറപ്പാക്കിയതായി തോന്നുന്നു,” മഞ്ജരേക്കർ ESPNcriinfoയോട് പറഞ്ഞു.”യശസ്വി ജയ്സ്വാളിൻ്റെയും കെ എൽ രാഹുലിൻ്റെയും ഓവർ അറ്റാക്കിംഗ് ഗെയിം അവരുടെ സെഞ്ചുറികളിൽ നിന്ന് അവരെ തടഞ്ഞുവെന്ന് ഞാൻ കരുതുന്നു, എന്നാൽ സെഞ്ച്വറി പ്രധാനമാണെന്ന് ഞാൻ കരുതുന്നില്ല,” മഞ്ജരേക്കർ പറഞ്ഞു.
Watch out for that trademark sword celebration 😎
— BCCI (@BCCI) January 26, 2024
Ravindra Jadeja at his best 🙌
Follow the match ▶️ https://t.co/HGTxXf7Dc6#TeamIndia | #INDvENG | @imjadeja | @IDFCFIRSTBank pic.twitter.com/2WJbTYPL1x
രവീന്ദ്ര ജഡേജയ്ക്കൊപ്പം അക്സര്‍ പട്ടേലാണ് നിലവില്‍ ക്രീസില്‍. 62 പന്ത് നേരിട്ട അക്സര്‍ 35 റണ്‍സ് നേടിയിട്ടുണ്ട്. മൂന്ന് വിക്കറ്റ് കൈയിലിരിക്കെ 175 റണ്‍സിന്റെ ശക്തമായ ഒന്നാം ഇന്നിങ്സ് ലീഡാണ് ഇന്ത്യയ്ക്കുള്ളത്.ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 246 റണ്‍സിന് മറുപടിയായി ഒരു വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ ആദ്യ ദിനം കളി അവസാനിപ്പിച്ചത്. രണ്ടാം ദിനം ആറ് വിക്കറ്റ് നഷ്ടത്തില്‍ 302 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു.