‘ഇന്ത്യക്ക് നിരാശ വാർത്ത’ : ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ജസ്പ്രീത് ബുംറ കളിച്ചേക്കില്ല | Jasprit Bumrah
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ 106 റൺസിന്റെ തകർപ്പൻ ജയത്തോടെ അഞ്ചു മത്സരങ്ങളുടെ പരമ്പര സമനിലയില ആക്കിയിരിക്കുകയാണ് ഇന്ത്യ. ഹൈദരാബാദിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് മികച്ച വിജയം നേടിയിരുന്നു.സ്റ്റാർ പേസർ ജസ്പ്രീത് ബുംറയുടെ മിന്നുന്ന ബൗളിംഗാണ് വിശാഖപട്ടണത്ത് ഇന്ത്യക്ക് വിജയമൊരുക്കിയത്.
ഫാസ്റ്റ് ബൗളേഴ്സിന് ഒരു പിന്തുണയും ഇല്ലാത്ത പിച്ചിൽ 9 വിക്കറ്റുകൾ നേടിയ ബുംറ ൻ്റെ കരിയറിലെ ഏറ്റവും മികച്ച ബൗളിംഗ് പുറത്തെടുക്കുകയും പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് നേടുകയും ചെയ്തു. എന്നാൽ ഫെബ്രുവരി 15 ന് രാജ്കോട്ടിൽ ആരംഭിക്കുന്ന മൂന്നാം മത്സരത്തിൽ ബുംറയ്ക്ക് വിശ്രമം നൽകുന്ന കാര്യം ദേശീയ ടീം സെലക്ടർമാർ പരിഗണിക്കുന്നതായി റിപ്പോർട്ട്.ടീം മാനേജ്മെൻ്റുമായുള്ള ചർച്ചയ്ക്ക് ശേഷം രാജ്കോട്ട് ടെസ്റ്റിൽ ബുംറയ്ക്ക് വിശ്രമം നൽകാനാണ് സെലക്ടർമാർ ശ്രമിക്കുന്നതെന്ന് Cricbuzz-ൻ്റെ റിപ്പോർട്ട്. പരമ്പരയിലെ വിജയിയെ തീരുമാനിക്കുന്ന അവസാന രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ ബുംറയെ പൂർണ ആരോഗ്യത്തോടെ തിരിച്ചെത്തിക്കാനായിട്ടാണ് ഈ വിശ്രമം.
"Hey Alexa, please play Jasprit Bumrah"
— Punjab Kings (@PunjabKingsIPL) February 3, 2024
"𝐒𝐨𝐫𝐫𝐲, 𝐉𝐚𝐬𝐩𝐫𝐢𝐭 𝐁𝐮𝐦𝐫𝐚𝐡 𝐢𝐬 𝐮𝐧𝐩𝐥𝐚𝐲𝐚𝐛𝐥𝐞"#JaspritBumrah #INDvENGpic.twitter.com/s1CG6ZP0vW
30 കാരനായ പേസർ ഈ പരമ്പരയിൽ 15 വിക്കറ്റുമായി ബൗളിംഗ് ചാർട്ടിൽ മുന്നിലാണ്. ഇംഗ്ലണ്ടിനെതിരെ ഹൈദരാബാദും വിശാഖപട്ടണവും വേദിയായ ആദ്യ രണ്ട് ടെസ്റ്റുകളിലെ നാല് ഇന്നിംഗ്സുകളിലുമായി 32 ഓവറുകള്‍ എറിഞ്ഞ ജസ്പ്രീത് ബുമ്ര അതിശയിപ്പിക്കുന്ന 10.67 ബൗളിംഗ് ശരാശരിയില്‍ 15 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. ആകെ 160 റണ്‍സേ ബുമ്ര വിട്ടുകൊടുത്തുള്ളൂ. പേസര്‍ മുഹമ്മദ് സിറാജിന് രണ്ടാം ടെസ്റ്റില്‍ വിശ്രമം അനുവദിച്ചിരുന്നു. ഹൈദരാബാദ് ടെസ്റ്റിൽ മുഹമ്മദ് സിറാജിന് വിക്കറ്റൊന്നും നേടാനായില്ല.വിശാഖപട്ടണ ടെസ്റ്റിൽ സിറാജിന് പകരം മുകേഷ് കുമാർ രണ്ട് ഇന്നിംഗ്സുകളിലായി 12 ഓവറിൽ നിന്ന് ഒരു വിക്കറ്റ് മാത്രമാണ് വീഴ്ത്തിയത്.
മൂന്നാം ടെസ്റ്റിൽ സിറാജ് മടങ്ങിയെത്തുമെന്നുമെന്നാണ് റിപോർട്ടുകൾ.സ്പിൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയുടെ പരിക്കിൽ നിന്ന് കരകയറാൻ സാധ്യതയില്ലെന്നും ഹോം ഗ്രൗണ്ടിൽ നടക്കുന്ന മൂന്നാം മത്സരം നഷ്ടമാകുമെന്നും ക്രിക്ക്ബസ് റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു. എന്നാൽ വലത് ക്വാഡ്രൈസ്പ്സ് വേദനയെ തുടർന്ന് വിശാഖപട്ടണം ടെസ്റ്റിൽ നിന്ന് വിട്ടുനിന്നതിന് ശേഷം പരിചയസമ്പന്നനായ ബാറ്റർ കെഎൽ രാഹുൽ ടീമിലേക്ക് മടങ്ങിവരാൻ ഒരുങ്ങുകയാണ്.
CASTLED! ⚡️⚡️
— BCCI (@BCCI) February 5, 2024
Jasprit Bumrah wraps things up in Vizag as #TeamIndia win the 2nd Test and level the series 1⃣-1⃣#TeamIndia | #INDvENG | @Jaspritbumrah93 | @IDFCFIRSTBank pic.twitter.com/KHcIvhMGtD
പരമ്പരയുടെ ശേഷിക്കുന്ന മത്സരങ്ങളിൽ വിരാട് കോഹ്ലിയുടെ ലഭ്യതയെക്കുറിച്ചുള്ള ഏറ്റവും വലിയ ചോദ്യം അവശേഷിക്കുന്നു.വിസാഗ് ടെസ്റ്റ് വിജയത്തിന് ശേഷം, രാജ്കോട്ട് മത്സരത്തിൽ കോഹ്ലിയുടെ ലഭ്യതയെക്കുറിച്ച് അറിയാൻ മാനേജ്മെൻ്റ് അദ്ദേഹത്തെ ബന്ധപ്പെടാൻ പോകുകയാണെന്ന് ടീം ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ് വെളിപ്പെടുത്തി.