‘ബാറ്റ് സംസാരിക്കട്ടെ ‘ : ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റിൽ സെഞ്ച്വറി നേടിയ ശുഭ്മാൻ ഗില്ലിനെ പ്രശംസിച്ച് യുവരാജ് സിംഗ് | Shubman Gill
വിശാഖപട്ടണത്തിലെ രണ്ടാം ഇന്നിങ്സിലെ സെഞ്ചുറിയോടെ ശുഭ്മാൻ ഗിൽ ടെസ്റ്റ് ക്രിക്കറ്റിലെ തൻ്റെ മോശം സമയത്തിന് അവസാനം കുറിച്ചിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഇന്നിംഗ്സിൽ മൂന്നാം നമ്പറിൽ ബാറ്റിംഗിനിടെ നേടിയ സെഞ്ച്വറി ഇന്ത്യയെ വിജയം ഉറപ്പിക്കാനും പരമ്പര സമനിലയിലാക്കാനും സഹായിച്ചു.12 ഇന്നിംഗ്സുകളുടെ നീണ്ട വരണ്ട സ്പെല്ലിന് ശേഷമാണ് ശുഭ്മാൻ്റെ സെഞ്ച്വറി വന്നത്.
ഗില്ലിന്റെ തുടർച്ചയായുള്ള മോശം പ്രകടനം രവി ശാസ്ത്രി, സുനിൽ ഗവാസ്കർ തുടങ്ങിയവരുടെ കടുത്ത വിമര്‍ശനത്തിന് വഴിവെക്കുകയും ചെയ്തു.മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രി കമൻ്ററി സമയത്ത് ചേതേശ്വര്‍ പൂജാര പുറത്ത് കാത്തു നിൽക്കുന്നുണ്ടെന്ന മുന്നറിയിപ്പ് നൽകുകയും ചെയ്തു.രണ്ടാം ടെസ്റ്റിൻ്റെ ആദ്യ ഇന്നിംഗ്സിൽ പുറത്തായപ്പോൾ ഗില്ലിൻ്റെ ഷോട്ട് സെലക്ഷനിൽ സുനിൽ ഗവാസ്കർ അതൃപ്തി അറിയിക്കുകയും ചെയ്തു.മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സണും ടെസ്റ്റ് ക്രിക്കറ്റിലെ ഗില്ലിൻ്റെ പ്രകടനത്തിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാൽ അദ്ദേഹം ഗില്ലിനു കുറച്ചു കൂടി സമയം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു.
എല്ലാ വിമര്‍ശനങ്ങളും ഉൾകൊണ്ട് ബാറ്റിങിങ്ങിയ ഗില്‍ വിശാഖപട്ടണത്തെ സെഞ്ചുറിയോടെ തിളങ്ങി. തുടക്കത്തിലേ ക്ലോസ് എൽബിഡബ്ല്യു കോളുകൾ അതിജീവിച്ച യുവ താരം 13 ഇന്നിംഗ്സുകളിലെ തൻ്റെ ആദ്യ ഫിഫ്റ്റിയിലേക്ക് നയിച്ചു. ഒടുവിൽ അദ്ദേഹം അത് സെഞ്ചുറിയാക്കി മാറ്റി.ഗില്ലിൻ്റെ തിരിച്ചുവരവില മുൻ ഇന്ത്യൻ താരം സന്തോഷം പ്രകടിപ്പിച്ചു.സോഷ്യൽ മീഡിയയിൽ അദ്ദേഹം ഗില്ലിൻ്റെ സെഞ്ച്വറി ആഘോഷിച്ചു, വിമർശകർക്ക് തൻ്റെ ബാറ്റുകൊണ്ട് ഗിൽ നൽകിയ മറുപടിയെക്കുറിച്ചും യുവരാജ് സംസാരിച്ചു.
Rising to the occasion once again and playing a well-balanced knock! Good to see the three digit mark 💯 Well played my boy – let the bat do the talking 🤫 @ShubmanGill #IndiaVSEng
— Yuvraj Singh (@YUVSTRONG12) February 4, 2024
യുവ ബാറ്റർ ഒരിക്കൽ കൂടി അവസരത്തിനൊത്ത് ഉയർന്നുവെന്നും നന്നായി സന്തുലിതമായി കളിച്ചുവെന്നും മുൻ ഇന്ത്യൻ ഓൾറൗണ്ടർ പറഞ്ഞു.“ഒരിക്കൽ കൂടി അവസരത്തിനൊത്ത് ഉയർന്ന് മികച്ചൊരു ഇന്നിംഗ്സ് കളിക്കുന്നു. സെഞ്ച്വറി നേടുന്നത് വളരെ നല്ലതാണ്. ഗില്‍ നന്നായി കളിച്ചു – ബാറ്റ് സംസാരിക്കട്ടെ,” യുവരാജ് പറഞ്ഞു.തുടർച്ചയായ മോശം പ്രകടനങ്ങൾ കാരണം ടോപ്പ് ഓർഡർ ബാറ്റർ കടുത്ത സമ്മർദ്ദത്തില്‍ ആയിരുന്നു ബാറ്റ് വീശിയത്.ഈ ഒരു പ്രകടനത്തോടെ എന്തായാലും വിമർശകരുടെ വായ അടപ്പിക്കാൻ ഗില്ലിന് സാധിച്ചിട്ടുണ്ട്.