ബാല്യകാല സുഹൃത്തിൻ്റെ സ്പോർട്സ് ഷോപ്പിൻ്റെ സ്റ്റിക്കർ പതിച്ച ബാറ്റ് ഉപയോഗിച്ച് എംഎസ് ധോണി | IPL 2024 | MS Dhoni
ബാല്യകാല സുഹൃത്തിൻ്റെ സ്പോർട്സ് ഷോപ്പിൻ്റെ പേരിലുള്ള സ്റ്റിക്കർ പതിച്ച ബാറ്റുമായി എംഎസ് ധോണി പരിശീലനം നടത്തുന്ന ചിത്രങ്ങളും വീഡിയോകളും വൈറലാകുന്നു. ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2024-നുള്ള തയ്യാറെടുപ്പുകൾ ശക്തമാക്കുന്നതിനിടെയാണ് ധോണി നെറ്റ്സിൽ എത്തിയത്.
പ്രൈം സ്പോർട്സ് എന്ന സ്റ്റിക്കർ പതിച്ച ബാറ്റുമായാണ് എംഎസ് ധോണി നെറ്റ്സിൽ പരിശീലനം നടത്തുന്നത്. തൻ്റെ ബാല്യകാല സുഹൃത്തിൻ്റെ ഒരു സ്പോർട്സ് സ്റ്റോറിനെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ധോണിയുടെ മാർഗമാണ് സ്റ്റിക്കറെന്ന് സോഷ്യൽ മീഡിയയിലെ ആരാധകർ പെട്ടെന്ന് ഡീകോഡ് ചെയ്തു.2004-2005 കാലഘട്ടത്തില്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറിയപ്പോള്‍ ഉണ്ടായിരുന്ന ഹെയര്‍സ്റ്റൈലുമായി ധോണി നെറ്റ്സില്‍ ബാറ്റ് ചെയ്യുന്നത്.തൻ്റെ ക്രിക്കറ്റ് കരിയറിൻ്റെ ആദ്യ ഘട്ടങ്ങളിൽ ബാല്യകാല സുഹൃത്തുക്കളിൽ നിന്ന് ലഭിച്ച പിന്തുണയെക്കുറിച്ച് എംഎസ് ധോണി പലപ്പോഴും പറഞ്ഞിട്ടുണ്ട്.
Dhoni has "Prime Sports" sticker on his bat
— Don Cricket 🏏 (@doncricket_) February 7, 2024
Prime Sports is the name of the shop of his childhood friend . pic.twitter.com/RsaGiDLi7a
റാഞ്ചിയില്‍ സ്പോര്‍ട്സ് ഷോപ്പ് നടത്തുന്ന പരംജീത് സിങ്ങാണ് ധോണിക്ക് ആദ്യമായി ബാറ്റ് സ്പോണ്‍സര്‍ഷിപ്പ് ലഭിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുള്ള വ്യക്തി. ധോണിയുടെ ജീവിതകഥ ആസ്പദമാക്കി 2016ല്‍ പുറത്തിറങ്ങിയ ‘എംഎസ് ധോണി ദി അണ്‍ടോള്‍ഡ് സ്റ്റോറി’ എന്ന ചിത്രത്തില്‍ ഇക്കാര്യം അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്.എംഎസ് ധോണിയുടെ ബാല്യകാല സുഹൃത്തുക്കളിലൊരാളായ പരംജിത് സിംഗ് മുൻ ഇന്ത്യൻ ക്യാപ്റ്റന്‍ നൽകിയ പിന്തുണ വളരെ വലുതായിരുന്നു.
PRIME SPORTS striker on Dhoni's bat.
— MSDian™ (@ItzThanesh) February 7, 2024
Prime Sports is the name of store owned by Paramjit Singh, a childhood friend MS Dhoni who helped to get Dhoni's first bat sponsorship. ❤️@MSDhoni #MSDhoni #WhistlePodu pic.twitter.com/Sfk8btLYSu
കഴിഞ്ഞ വർഷത്തെ ശസ്ത്രക്രിയയ്ക്ക് ശേഷം കാൽമുട്ടിനേറ്റ പരിക്കിൽ നിന്ന് പൂർണ്ണമായി സുഖം പ്രാപിച്ച ധോണി ഐപിഎൽ 2024 ൽ ചെന്നൈ സൂപ്പർ കിംഗ്സിനെ നയിക്കും. 2019 ജൂലൈയിൽ ഇന്ത്യയുടെ ലോകകപ്പ് 2019 സെമി ഫൈനൽ ന്യൂസിലൻഡിനോട് തോറ്റതിന് ശേഷം ധോണി ഒരു അന്താരാഷ്ട്ര മത്സരം കളിച്ചില്ല, എന്നാൽ ഓഗസ്റ്റ് 15 ന് മാത്രമാണ് അദ്ദേഹം വിരമിക്കൽ പ്രഖ്യാപിച്ചത്.തുടര്‍ന്ന് ഐപിഎല്ലില്‍ സജീവമായിരുന്ന ധോണി 2021, 2023 സീസണുകളില്‍ ചെന്നൈയെ കിരീടത്തിലേക്ക് നയിക്കുകയും ചെയ്തു.
MS Dhoni never forgets his roots! 💛💙#MSDhoni #Cricket #India #CSK #Ranchi #IPL #Sportskeeda pic.twitter.com/2BUkPsWjV6
— Sportskeeda (@Sportskeeda) February 8, 2024