‘പരിക്കല്ല , ഒഴിവാക്കിയതാണ്’ : ഇന്ത്യയുടെ ടെസ്റ്റ് സ്ക്വാഡിൽ നിന്നും ശ്രേയസ് അയ്യരെ പുറത്താക്കിയതാണ് | Shreyas Iyer | India vs England
ഇംഗ്ലണ്ടിനെതിരായ അവസാന മൂന്ന് ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ ഇന്ന് പ്രഖ്യാപിച്ചു. മോശം ഫോമിൽ കളിക്കുന്ന ശ്രേയസ് അയ്യരെ ഇംഗ്ലണ്ടിനെതിരായ അവസാന മൂന്ന് ടെസ്റ്റുകളിൽ നിന്ന് ഒഴിവാക്കിയിരിക്കുകയാണ് .രണ്ടാം ടെസ്റ്റിനൊടുവില്‍ നടുവേദന റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഇന്ത്യന്‍ ബാറ്റര്‍ ശ്രേയസ് അയ്യര്‍ക്ക് പരമ്പരയിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകും എന്ന റിപ്പോര്‍ട്ട് ആദ്യം പുറത്തുവന്നിരുന്നു.
എന്നാൽ രാജ്കോട്ട്, റാഞ്ചി, ധർമ്മശാല എന്നിവിടങ്ങളിലെ അടുത്ത മൂന്ന് ടെസ്റ്റുകളിലേക്കുള്ള സെലക്ഷന് അയ്യർ ലഭ്യമായിരുന്നുവെങ്കിലും മോശം ഫോം താരത്തിന് തിരിച്ചടിയായായി മാറി.”പരിക്ക് കാരണം ശ്രേയസിന് വിശ്രമം നൽകിയിരുന്നെങ്കിൽ, ബിസിസിഐ മെഡിക്കൽ ബുള്ളറ്റിനിൽ ഒരു അപ്ഡേറ്റ് ഉണ്ടാകുമായിരുന്നു. അപ്ഡേറ്റുകളൊന്നും ഇല്ലാത്തതിനാൽ അദ്ദേഹത്തെ ടീമിൽ നിന്നും ഒഴിവാക്കിയതായി അനുമാനിക്കാം”. കുറച്ചു കാലമായി ടെസ്റ്റിൽ മോശം ഫോമിലാണ് അയ്യർ കളിച്ചുകൊണ്ടിരിക്കുന്നത്.ബാറ്റിംഗ് സൗഹൃദ ഇന്ത്യൻ ട്രാക്കുകളിൽ പോലും താരത്തിന് റൺസ് കണ്ടെത്താൻ സാധിച്ചിട്ടില്ല.
Shreyas Iyer was cleared for selection after back spasms, but failed to make the cut for the final three Tests #INDVENG
— ESPNcricinfo (@ESPNcricinfo) February 10, 2024
▶️ https://t.co/nqAO28tRUy pic.twitter.com/hrVWZxFAVU
ഷോർട്ട് ബോൾ കളിക്കുന്നതിൽ ദൗർബല്യവും അയ്യർക്ക് തിരിച്ചടിയായി മാറി.സമീപഭാവിയിൽ ടെസ്റ്റിലേക്ക് അദ്ദേഹത്തെ പരിഗണിക്കാനുള്ള സാധ്യത കുറവാണു.നിലവിലെ ഡബ്ല്യുടിസി സൈക്കിളിൽ ഇന്ത്യയ്ക്ക് ഒരു വലിയ ടെസ്റ്റ് പരമ്പര കൂടിയുണ്ട്.വർഷാവസാനം ഓസ്ട്രേലിയയ്ക്കെതിരെ അഞ്ച് മത്സരങ്ങളുടെ പരമ്പര കളിക്കാനുണ്ട്. അവിടത്തെ ബൗൺസി ട്രാക്കുകളിലേക്ക് അയ്യരെ കൊണ്ട് പോവാൻ സെലക്ടർമാർ ഒരിക്കലും താല്പര്യപെടുന്നില്ല.2022ൽ ബംഗ്ലാദേശിനെതിരെ 87, 29* റൺസ് നേടിയതിന് ശേഷം, ടെസ്റ്റ് ക്രിക്കറ്റിൽ അയ്യറുടെ സ്കോറുകൾ 4, 12, 0, 26, 31, 6, 0, 4*, 35, 13, 27, 29 ആയിരുന്നു. അയ്യർക്ക് പകരമായി വിശാഖപട്ടണത്ത് അരങ്ങേറ്റം കുറിച്ച പാട്ടിദാറിന് രാജ്കോട്ടിൽ വീണ്ടും അവസരം ലഭിച്ചേക്കും.
Shreyas Iyer couldn't make the most of his opportunities in Test cricket 🫣#INDvsENG #TestCricket #ShreyasIyer pic.twitter.com/f3fMn2BBc2
— OneCricket (@OneCricketApp) February 10, 2024
ഇംഗ്ലണ്ടിനെതിരായ ശേഷിക്കുന്ന 3 ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ്മ (സി), ജസ്പ്രീത് ബുംറ (വിസി), യശസ്വി ജയ്സ്വാൾ, ശുഭ്മാൻ ഗിൽ, കെഎൽ രാഹുൽ, രജത് പട്ടീദാർ, സർഫറാസ് ഖാൻ, ധ്രുവ് ജൂറൽ (ഡബ്ല്യുകെ), കെഎസ് ഭരത് (ഡബ്ല്യുകെ), ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, മൊഹമ്മദ്. സിറാജ്, മുകേഷ് കുമാർ, ആകാശ് ദീപ്