‘ഇഷാന് കിഷന് പണി കൊടുക്കാൻ ബിസിസിഐ’ : ഐപിഎൽ കളിക്കണമെങ്കിൽ രഞ്ജി ട്രോഫിയിൽ നിർബന്ധമായും കളിക്കണം | Ishan Kishan
ഇന്ത്യൻ പ്രീമിയർ ലീഗിൽ പങ്കെടുക്കാൻ യോഗ്യത നേടുന്നതിന് രഞ്ജി ട്രോഫി ഗെയിമുകൾ നിർബന്ധമാക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ്.ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്റർ ഇഷാൻ കിഷൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് കാണിക്കുന്ന വിമുഖതയെ തുടർന്നാണ് ഈ നീക്കം. കളിക്കാർ ഐപിഎല്ലിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തടയുക എന്ന ലക്ഷ്യം കൂടി ഇതിനുണ്ട്.
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന രഞ്ജി ട്രോഫി സീസണിൽ ജാർഖണ്ഡിൻ്റെ 6 മത്സരങ്ങളിൽ ഒന്നിലും കിഷൻ കളിച്ചിട്ടില്ല.രഞ്ജി ട്രോഫിയിൽ പങ്കെടുക്കാതെ ഇഷാൻ കിഷൻ സ്വന്തം നിലയ്ക്ക് സ്വകാര്യ അക്കാദമിയിൽ ഐപിഎൽ ലക്ഷ്യവെച്ച് പരിശീലനം നടത്തുകയാണ്. അതേസമയം ഫെബ്രുവരി 16ന് ആരംഭിക്കുന്ന ജാർഖണ്ഡ്-രാജസ്ഥാൻ മത്സരത്തിൽ ജാർഖണ്ഡിന് വേണ്ടി മത്സരത്തിൽ പങ്കെടുക്കണമെന്ന് ബിസിസിഐ ഇഷാൻ കിഷന് നിർദേശം നൽകിട്ടുണ്ട്.
BCCI might make playing 3-4 Ranji games mandatory for IPL participation! 😲#INDvENG #RanjiTrophy #BCCI #IPL2024 #TestCricket pic.twitter.com/6lPgBpKjl3
— CRICKETNMORE (@cricketnmore) February 13, 2024
ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെയാണ് അമിതമായ ജോലി ഭാരത്തെ തുടർന്ന് ഇന്ത്യൻ ടീമിൽ നിന്നും വിട്ടുമാറി നിന്നത്. അതിനുശേഷം ഇഷാനും ഇന്ത്യൻ ടീം മാനേജ്മെന്റും തമ്മിൽ തെറ്റി തുടങ്ങിയത്. അദ്ദേഹം തൻ്റെ പുതിയ എംഐ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്കൊപ്പം ബറോഡയിൽ പരിശീലനത്തിലായിരുന്നു.“ചില കളിക്കാർ ചുവന്ന ബോൾ ക്രിക്കറ്റ് കളിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് ബിസിസിഐയിലെ തീരുമാനങ്ങൾ എടുക്കുന്നവർക്ക് നന്നായി അറിയാം. അവർ ഇന്ത്യൻ ടീമിന് പുറത്താണെങ്കിൽ, അവർ കുറച്ച് മുഷ്താഖ് അലി ടി20 മത്സരങ്ങൾ കളിക്കും, തുടർന്ന് റെഡ് ബോൾ സീസണിൽ സ്റ്റേറ്റ് ടീം ഡ്യൂട്ടിക്ക് റിപ്പോർട്ട് ചെയ്യില്ല” ബിസിസിഐ വാർത്ത ഏജൻസിയായ പിടിഐയോട് പറഞ്ഞു.
🚨 𝗡𝗘𝗪𝗦
— Cricdiction (@cricdiction) February 13, 2024
As per reports, BCCI might make playing 3-4 Ranji Trophy games mandatory for IPL participation.#IPL2024 | #IPLUpdate | #BCCI pic.twitter.com/ZVCmzoZXJd
“അത്തരം കളിക്കാരെ നിയന്ത്രിക്കുന്നതിന്, ബോർഡ് 3-4 രഞ്ജി ട്രോഫി ഗെയിമുകൾ കളിക്കുന്നത് നിർബന്ധമാക്കും, അതിൽ പരാജയപ്പെട്ടാൽ, അവർക്ക് ഐപിഎൽ കളിക്കാനോ ഐപിഎൽ ലേലത്തിൽ പോലും പ്രത്യക്ഷപ്പെടാനോ കഴിയില്ല.ചില യുവതാരങ്ങൾ രഞ്ജി ട്രോഫിയെ അവജ്ഞയോടെ കാണുമെന്ന് സംസ്ഥാന ബോർഡുകൾക്ക് ആശങ്കയുണ്ട്. ഫിറ്റായിട്ടും രഞ്ജി ട്രോഫി കളിക്കാൻ വിമുഖത കാണിക്കുന്ന ഒരു പ്രത്യേക വിഭാഗം കളിക്കാരുണ്ട് “.