‘രോഹിത് ശർമ്മയോട് പോയി പറയൂ…’: ഇന്ത്യൻ ക്യാപ്റ്റൻ യശസ്വി ജയ്സ്വാളിനെ ബൗൾ ചെയ്യാൻ അനുവദിക്കണമെന്ന് അനിൽ കുംബ്ലെ | Yashasvi Jaiswal
ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ യശസ്വി ജയ്സ്വാൾ മിന്നുന്ന ഫോമിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്.പരമ്പരയിൽ ഇതിനകം രണ്ട് ഇരട്ട സെഞ്ചുറികൾ അടിച്ചുകൂട്ടിയ 22-കാരൻ ഇന്ത്യയുടെ രണ്ടു വിജയങ്ങളിലും നിർണായക പങ്കുവഹിക്കുകയും ചെയ്തു.
ജയ്സ്വാളിനോട് ടീമിനുവേണ്ടി ബൗളിങ്ങിലും സംഭാവന ചെയ്യാന്‍ ആവശ്യപ്പെട്ട് സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെ. ക്യാപ്റ്റന്‍ രോഹിത് ശര്‍മയോട് കുറച്ച് ഓവറുകള്‍ ആവശ്യപ്പെടാനും കുംബ്ലെ നിര്‍ദേശിച്ചു. ട്രെയിനിങ് സെഷനിടെ ജയ്സ്വാള്‍ സ്പിന്‍ ബൗളെറിയുന്നത് സാധാരണമാണ്. ഇംഗ്ലണ്ടിനെതിരെ രാജ്കോട്ടിൽ നടന്ന മൂന്നാം ടെസ്റ്റിൽ പുറത്താകാതെ 214 റൺസ് നേടിയ ജയ്സ്വാൾ തൻ്റെ ടീമിൻ്റെ 434 റൺസിൻ്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു. ഇടംകൈയ്യൻ ബാറ്റർ പരിശീലനത്തിനിടയിൽ സ്ഥിരമായി ലെഗ് സ്പിൻ എറിയാറുണ്ട്.
Anil Kumble – I've seen you roll your arm, never give up on your bowling and be a good leg spinner.
— Mufaddal Vohra (@mufaddal_vohra) February 18, 2024
Yashsavi Jaiswal – never sir, I'll always keep practising leg spin.
– A beautiful chat between Kumble and Jaiswal, he's a very humble guy! 👌👏 pic.twitter.com/D8hzVZpNdY
‘നിങ്ങളുടെ ബാറ്റിങ് നന്നായിരുന്നു. എന്നാല്‍ നിങ്ങള്‍ തുടരണമെന്ന് ആഗ്രഹിക്കുന്ന ഒരു കാര്യം ഞാന്‍ കണ്ടിട്ടുണ്ട്, നിങ്ങള്‍ക്ക് സ്വാഭാവികമായ ലെഗ് സ്പിന്‍ ഉണ്ടെന്നതാണത്. അതിനാല്‍ അത് ഉപേക്ഷിക്കരുത്. കാരണം അത് എപ്പോഴാണ് നിങ്ങള്‍ക്ക് പ്രയോജനപ്പെടുകയെന്ന് നിങ്ങള്‍ക്കറിയില്ല. നിങ്ങള്‍ക്ക് നടുവേദന ഉണ്ടായിട്ടുണ്ടെന്നറിയാം. എന്നാലും പരിശ്രമിക്കുക. ക്യാപ്റ്റനോട് കുറച്ച് ഓവര്‍ എറിയാന്‍ തരാന്‍ ആവശ്യപ്പെടുക’മൂന്നാം ടെസ്റ്റ് അവസാനിച്ചതിന് ശേഷം ജിയോസിനിമയിൽ ജയ്സ്വാളിനോട് സംസാരിച്ച കുംബ്ലെ പറഞ്ഞു.
Anil Kumble praises and suggests to Yashasvi Jaiswal :
— Don Cricket 🏏 (@doncricket_) February 19, 2024
"Well done on your batting. But one thing that I have seen which I want you to continue as well is that you have a natural leg spin. Yes, and action. So don’t give up on that. Because you never know when that will come in… pic.twitter.com/kbfJZwEr2c
പരമ്പരയിൽ എപ്പോൾ വേണമെങ്കിലും പന്തെറിയാൻ തയ്യാറാണെന്ന് ക്യാപ്റ്റൻ രോഹിത് തന്നോട് പറഞ്ഞിട്ടുണ്ടെന്നും അതിനായി പരിശീലനം തുടരുകയാണെന്നും ജയ്സ്വാൾ മറുപടി നൽകി.13 ലിസ്റ്റ് എ ഇന്നിംഗ്സുകളിൽ നിന്ന് 5.41 എന്ന ഇക്കോണമിയിൽ 7 വിക്കറ്റുകൾ അദ്ദേഹം നേടിയിട്ടുണ്ട്. എന്നിരുന്നാലും, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അദ്ദേഹത്തിന് ഇതുവരെ വിക്കറ്റ് അക്കൗണ്ട് തുറന്നിട്ടില്ല.