‘രോഹിത് ശർമ്മയും വിരാട് കോഹ്ലിയും രഞ്ജി ട്രോഫി കളിക്കണം’: 1983 വേൾഡ് കപ്പ് ജേതാവ്കീര്ത്തി ആസാദ്
ശ്രേയസ് അയ്യരെയും ഇഷാൻ കിഷനെയും വാർഷിക കരാറിൽ നിന്ന് ഒഴിവാക്കിയത് വലിയ ചർച്ചകൾക്ക് കാരണമായി തീർന്നിരിക്കുകയാണ്.താരങ്ങള്‍ ദേശീയ ടീമില്‍ കളിക്കുന്നില്ലെങ്കില്‍ ആഭ്യന്തര ക്രിക്കറ്റിന്റെ ഭാഗമായിരിക്കണമെന്നും ബിസിസിഐ വ്യക്തമാക്കുകയും ചെയ്തിരുന്നു.ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് ഇഷാൻ കിഷൻ പിന്മാറിയതോടെയാണ് സംഭവങ്ങളുടെ തുടക്കം.
ടീം ഇന്ത്യയിലേക്ക് മടങ്ങുന്നതിന് മുമ്പ് ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന് ഇന്ത്യൻ കോച്ച് രാഹുൽ ദ്രാവിഡ് ഇഷാനെ ഉപദേശിച്ചു. എന്നാൽ ജാർഖണ്ഡിന് വേണ്ടി രഞ്ജി ട്രോഫി മത്സരങ്ങൾ കളിക്കാൻ ഇഷാൻ കിഷൻ തയ്യാറായില്ല.പകരം പാണ്ഡ്യ സഹോദരന്മാർക്കൊപ്പം പരിശീലനത്തിനായി ബറോഡയിലേക്ക് പോയി.ദേശീയ ടീമിൻ്റെ ഭാഗമല്ലാത്തപ്പോൾ രഞ്ജി ട്രോഫി കളിക്കാൻ കരാറിലേർപ്പെട്ടിട്ടുള്ള എല്ലാ താരങ്ങൾക്കും ബിസിസിഐ കർശന അന്ത്യശാസനം നൽകി. ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകളിലെ മോശം പ്രകടനത്തെ തുടർന്ന് ശ്രേയസ് അയ്യരെ ടെസ്റ്റ് ടീമിൽ നിന്ന് പുറത്താക്കി.
VIDEO | Here's what former cricketer Kirti Azad (@KirtiAzaad) said on #BCCI dropping Ishan Kishan and Shreyas Iyer from central contract.
— Press Trust of India (@PTI_News) February 29, 2024
"It's a good move. I think everybody should be playing domestic cricket, Ranji Trophy especially, because you come through the ranks and play… pic.twitter.com/wcndYPLl6o
പക്ഷേ അദ്ദേഹവും ബറോഡയ്ക്കെതിരായ രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനൽ കളിച്ചില്ല.തനിക്ക് പുറംവേദന അനുഭവപ്പെടുന്നതായി അയ്യർ മുംബൈ ക്രിക്കറ്റ് അസോസിയേഷനെ (എംസിഎ) അറിയിച്ചു. എന്നാൽ അയ്യർക്ക് പുതിയ പരിക്കുകളൊന്നും ഇല്ലെന്ന് എൻസിഎ സ്പോർട്സ് സയൻസ് മേധാവി നിതിൻ പട്ടേൽ വെളിപ്പെടുത്തി. ഇതിനു പിന്നാലെ ബിസിസിഐ കളിക്കാരെ വാർഷിക കരാറിൽ നിന്ന് ഒഴിവാക്കി. ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ എന്നിവരെ കരാറിലേക്ക് പരിഗണിച്ചിട്ടില്ലെന്ന് സുപ്രീം ബോഡി സ്ഥിരീകരിച്ചു. ഒരു കളിക്കാരനും അവർ കളിക്കാൻ ആഗ്രഹിക്കുന്ന ഫോർമാറ്റുകൾ തിരഞ്ഞെടുക്കാൻ കഴിയില്ലെന്ന ബിസിസിഐയുടെ വലിയ പ്രസ്താവനയാണിത്.
1983 ലോകകപ്പ് നേടിയ ടീമിലെ അംഗം കീർത്തി ആസാദ്, കളിക്കാർക്കുള്ള ബിസിസിഐയുടെ നിർദ്ദേശത്തെ അഭിനന്ദിക്കുകയും രോഹിത് ശർമ്മയും വിരാട് കോഹ്ലിയും ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന് പറഞ്ഞു.”ഇത് വളരെ നല്ല നീക്കമാണ്. എല്ലാവരും രഞ്ജി ട്രോഫി ക്രിക്കറ്റ് കളിക്കണം, എന്നാൽ നിലവിൽ ഊന്നൽ ഐപിഎല്ലിലാണ്.ഇത് നല്ലതാണ്,പക്ഷേ, യഥാര്‍ഥ ക്രിക്കറ്റെന്നത് അഞ്ചുദിവസത്തെ ക്രിക്കറ്റാണ്. നിങ്ങള്‍ വിരാട് കോലിയോ രോഹിത് ശര്‍മയോ ആണെങ്കിലും ഒഴിവുവേളകള്‍ ഉണ്ടായാല്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കണം. അതുവഴി സെലക്ഷനും രാജ്യത്തിനു വേണ്ടി കളിക്കാനുള്ള അവസരവും ലഭ്യമാകും” കീർത്തി ആസാദ് പറഞ്ഞു.
Kirti Azad says Rohit Sharma and Virat Kohli should also play domestic cricket#KirtiAzad #RohitSharma #ViratKohli #Indiancricket #BCCI #RanjiTrophy #Insidesport #CricketTwitter pic.twitter.com/JJHTOgt9TA
— InsideSport (@InsideSportIND) February 29, 2024
ശ്രേയസ് അയ്യരെയും ഇഷാൻ കിഷനെയും മാത്രം ശിക്ഷിക്കുന്നത് ശരിയല്ലെന്നും ആഭ്യന്തര ക്രിക്കറ്റ് കളിക്കാത്ത എല്ലാ കളിക്കാരും ശിക്ഷിക്കപ്പെടണമെന്നും ആസാദ് കൂട്ടിച്ചേർത്തു.”രണ്ടുപേരെ ശിക്ഷിക്കുന്നത് തെറ്റാണ്. എല്ലാവരേയും ശിക്ഷിക്കണമെന്ന് ഞാൻ കരുതുന്നു. എല്ലാവരെയും ഒരേ കണ്ണാടിയിൽ കാണണം,” അദ്ദേഹം കൂട്ടിച്ചേർത്തു.