‘3 പേസർമാരോ അതോ 3 സ്പിന്നർമാരോ?’ : ധർമ്മശാല ടെസ്റ്റിൽ ഇന്ത്യൻ ടീമിൽ വലിയ മാറ്റങ്ങൾക്ക് സാധ്യത | IND vs ENG
ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ഇന്ത്യ ഇതിനകം തന്നെ നേടിയിട്ടുണ്ടാകാം എന്നാൽ അവസാന ടെസ്റ്റ് നടക്കുന്ന ധർമ്മശാലയിലെ സാഹചര്യങ്ങൾ തിരഞ്ഞെടുക്കലിൻ്റെ കാര്യത്തിൽ അവരെ വലിയ പ്രതിസന്ധിയിലാക്കി.ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഓരോ ടെസ്റ്റും വളരെ നിർണായകമാക്കുന്നു, അത്കൊണ്ട് തന്നെ എന്ത് വിലകൊടുത്തും നാലാം ടെസ്റ്റ് വിജയിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ.
അവസാന ടെസ്റ്റിനുള്ള ടീമിൽ വലിയ മാറ്റങ്ങൾ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. ധർമശാലയിലെ പിച്ചിന്റെ സ്വഭാവമനുസരിച്ച് മൂന്നു പേസര്മാരുമായി ഇന്ത്യ കളിക്കാൻ പോയാൽ ആരും അതിശയിക്കേണ്ടതില്ല. ഇന്ത്യയെ സംബന്ധിച്ചിടത്തോളം എല്ലാ ശ്രദ്ധയും ടെസ്റ്റ് ക്രിക്കറ്റിലെ നാഴികക്കല്ലായ 100-ാം തവണ കളത്തിലിറങ്ങുന്ന രവിചന്ദ്രൻ അശ്വിലാണ്. എന്നാൽ സാഹചര്യങ്ങൾ അതേപടി തുടരുകയാണെങ്കിൽ രണ്ട് സ്പിന്നർമാരെ മാത്രം കളിക്കാമെന്ന ആശയം ക്യാപ്റ്റൻ രോഹിത് ശർമ്മയും ഹെഡ് കോച്ച് രാഹുൽ ദ്രാവിഡും ആലോചിക്കും.
ഈ സീസണിൽ നാല് രഞ്ജി ട്രോഫി മത്സരങ്ങളിൽ നിന്ന് 23.17 ശരാശരിയിൽ 122 വിക്കറ്റുകൾ വീണതിനാൽ ഇവിടെ കളിച്ച ആഭ്യന്തര ക്രിക്കറ്റിലെ കണക്കുകൾ പോലും ഫാസ്റ്റ് ബൗളർമാരെ പിന്തുണയ്ക്കുന്നതാണ്.സ്പിന്നർമാർ 58.42 എന്ന ശരാശരിയിൽ ഏഴ് വിക്കറ്റ് മാത്രമാണ് നേടിയത്. എന്നിരുന്നാലും, 2017 മാർച്ചിൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ ഇവിടെ നടന്ന ഏക ടെസ്റ്റ് മത്സരത്തിൽ വീണ 32 വിക്കറ്റിൽ 18 ഉം സ്പിന്നർമാർക്കായിരുന്നു. കൂടാതെ, ഓസ്ട്രേലിയയുടെ സ്പിന്നർ നഥാൻ ലിയോൺ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി.
ഇന്ത്യയുടെ പ്ലെയിംഗ് ഇലവനിലേക്ക് തിരിച്ചുവരുമ്പോൾ, നിലവിൽ ഒരു മാറ്റമേ ഉള്ളൂ എന്ന് തോന്നുന്നു ജസ്പ്രീത് ബുംറ ആകാശ് ദീപിന് പകരം പ്ലേയിംഗ് ഇലവനിൽ വരും.എന്നാൽ സാഹചര്യങ്ങൾ നോക്കി മൂന്ന് സീമർമാരെ കളിക്കാൻ അവർ തീരുമാനിച്ചാൽ കുൽദീപ് യാദവ് പുറത്തിരിക്കേണ്ടി വരും.അശ്വിനെയോ രവീന്ദ്ര ജഡേജയെയോ പുറത്താക്കാൻ സാധ്യതയില്ല.ജസ്പ്രീത് ബുംറയുടെ തിരിച്ചുവരവ് ഇന്ത്യയുടെ പേസ് ആക്രമണത്തെ ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.