‘ആദ്യ 15-20 മിനിറ്റ്…’: ടെസ്റ്റ് അരങ്ങേറ്റത്തിന് മുന്നോടിയായി ദ്രാവിഡ് പറഞ്ഞ വാക്കുകളെക്കുറിച്ച് ദേവദത്ത് പടിക്കൽ | Devdutt Padikkal
ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിൽ മിന്നുന്ന അര്ധ സെഞ്ചുറിയുമായി അരങ്ങേറ്റംകുറിച്ചിരിക്കുകയാണ് ദേവദത്ത് പടിക്കൽ.രണ്ടാം ദിനത്തിലെ രണ്ടാം സെഷനിൽ സെഞ്ചുറിയൻ ശുഭ്മാൻ ഗിൽ പുറത്തായതിനെ തുടർന്നാണ് പടിക്കൽ ബാറ്റിംഗിന് ഇറങ്ങിയത്. അവസാന ടെസ്റ്റിൽ ഇന്ത്യയെ ഡ്രൈവർ സീറ്റിൽ ഉറപ്പിച്ചുനിർത്താൻ അദ്ദേഹം സർഫറാസ് ഖാനുമായി 97 റൺസിൻ്റെ കൂട്ടുകെട്ടുണ്ടാക്കി.
86-ാം ഓവറിൽ ഷൊയ്ബ് ബഷീറിനെ സിക്സറിന് പറത്തിയാണ് പടിക്കൽ 50 റൺസ് കടന്നത്.10 ബൗണ്ടറികളും ഒരു ഒറ്റ സിക്‌സും പറത്തിയാണ് അദ്ദേഹം അർധസെഞ്ചുറി നേടിയത്. 103 പന്തിൽ നിന്നും 65 റൺസ് നെടുത്ത താരത്തെ ഷൊഹൈബ് ബഷിർ ക്‌ളീൻ ബൗൾഡ് ചെയ്തു.ഇന്ത്യയ്ക്കുവേണ്ടി തൻ്റെ നൂറാം ടെസ്റ്റ് മത്സരം കളിക്കാൻ ഇറങ്ങിയ രവിചന്ദ്രൻ അശ്വിനാണ് പടിക്കൽ തൻ്റെ ടെസ്റ്റ് ക്യാപ്പ് കൈമാറിയത്.ഇന്ത്യൻ ടെസ്റ്റ് ക്യാപ്പ് നേടിയതിന് ശേഷം കോച്ച് ദ്രാവിഡിൽ നിന്ന് ലഭിച്ച പ്രോത്സാഹന വാക്കുകളെക്കുറിച്ച് സംസാരിച്ചു.
”മത്സരത്തിൽ ആദ്യ 10 മുതൽ 15 മിനിറ്റ് വരെ ഒരു സമ്മർദ്ദം ഉണ്ടാവും. അത് ആസ്വദിക്കുക.ഞാൻ പരിഭ്രാന്തനാകുമെന്ന് എനിക്കറിയാമായിരുന്നു, പക്ഷേ അതൊരു നല്ല വെല്ലുവിളിയായിരുന്നു. അത് തീർച്ചയായും എന്നെ സഹായിച്ചിട്ടുണ്ട്”. ആ വാക്കുകൾ തീർച്ചയായും എന്നെ സഹായിച്ചു. അവസാന സെഷനിൽ കുറച്ചുകൂടി നന്നായി കളിക്കാമായിരുന്നെന്ന് എനിക്ക് തോന്നി.തനിക്കിനി മറ്റൊരു ലക്ഷ്യമുണ്ട്. ഇന്ത്യയുടെ നീല ജഴ്സിയിലേക്ക് മടങ്ങിയെത്തുക. അതിനായി കുറച്ച് അവസരങ്ങൾ മാത്രമെയുള്ളു. അതിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയാണ് തന്റെ ദൗത്യമെന്നും പടിക്കൽ വ്യക്തമാക്കി.
🎥 That Maiden Test Fifty Moment! 🙌
— BCCI (@BCCI) March 8, 2024
Follow the match ▶️ https://t.co/jnMticF6fc #TeamIndia | #INDvENG | @devdpd07 | @IDFCFIRSTBank pic.twitter.com/NLSSZ9TjCC
രണ്ടാം ദിവസത്തെ കളി അവസാനിച്ചതിന് ശേഷം സംസാരിച്ച യുവ ബാറ്റ്‌സ്മാൻ, മത്സരത്തിൻ്റെ തലേന്ന് തന്നെ തൻ്റെ അരങ്ങേറ്റത്തിൻ്റെ സാധ്യതയെക്കുറിച്ച് അറിയിച്ചിരുന്നുവെന്നും അതിനുശേഷം താൻ വളരെ പരിഭ്രാന്തനായിരുന്നുവെന്നും വെളിപ്പെടുത്തി.