477 റൺസിന്‌ പുറത്ത് , ആദ്യ ഇന്നിഗ്‌സിൽ 259 റൺസിന്റെ കൂറ്റൻ ലീഡുമായി ഇന്ത്യ | IND vs ENG

ധര്‍മ്മശാലയില്‍ നടക്കുന്ന അഞ്ചാം ടെസ്റ്റിന്റ ആദ്യ ഇന്നിങ്സിൽ 477 റൺസിന്‌ പുറത്തായി ഇന്ത്യ.8 വിക്കറ്റ് നഷ്ടത്തിൽ 473 എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 4 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടയിൽ എല്ലാവരും പുറത്തായി. 30 റൺസ് നേടിയ കുൽദീപ് യാദവിനെ ജെയിംസ് ആൻഡേഴ്സൺ പുറത്താക്കി. 20 റൺസ് നേടിയ ബുംറയെ പുറത്താക്കി ഷൊഹൈബ് ബഷിർ അഞ്ചി വിക്കറ്റ് പൂർത്തിയാക്കുകയും ചെയ്തു. ഇന്ത്യക്ക് 259 റൺസിന്റെ ലീഡാണുള്ളത്.

ഒരു വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് എന്ന നിലയില്‍നിന്ന് രണ്ടാംദിവസം തുടങ്ങിയ ഇന്ത്യ വേഗത്തിൽ റൺസ് സ്കോർ ചെയ്തു. രോഹിതും ഗില്ലും ഇംഗ്ലീഷ് ബൗളർമാരെ കടന്നാക്രമിക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.ടെസ്റ്റ് കരിയറില്‍ രോഹിതിന്‍റെ 12-ാം സെഞ്ച്വറിയാണ് രോഹിത് നേടിയത് . നേരിട്ട 154-ാംപന്തിലാണ് രോഹിത് സെഞ്ച്വറി തികച്ചത്.162 പന്തുകളില്‍ 103 റണ്‍സാണ് രോഹിത് ശര്‍മയുടെ സമ്പാദ്യം. . 5 സിക്‌സും 12 ഫോറും ഉല്‍പ്പെടെ ശുഭ്മാന്‍ ഗില്‍ 110 റണ്‍സ് നേടി പുറത്തായി.

രോഹിത്തിനെ ബെന്‍ സ്‌റ്റോക്‌സും ഗില്ലിനെ ജെയിംസ് ആന്‍ഡേഴ്‌സനുമാണ് മടക്കിയത്. മത്സരത്തില്‍ നേരിട്ട 139-ാം പന്തില്‍ ഷൊയ്‌ബ് ബഷീറിനെ ബൗണ്ടറി പായിച്ചാണ് ഗില്‍ സെഞ്ച്വറിയിലേക്ക് എത്തിയത്.പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന ദേവ്ദത്ത് – സര്‍ഫറാസ് സഖ്യം ഇതുവരെ 97 റണ്‍സ് കൂട്ടിചേർത്തു. ചായക്ക് ശേഷം 56 റൺസ് നേടിയ സർഫറാസ് ഖാനെ ബഷിർ പുറത്താക്കി. പിന്നാലെ 103 പന്തിൽ നിന്നും 65 റൺസ് നേടിയ പടിക്കലിനെ ഷൊഹൈബ് ബഷിർ ക്‌ളീൻ ബൗൾഡ് ചെയ്തു.

സ്കോർ 427 ൽ നില്‌ക്കെ 15 രുൺസ്‌നേടിയ ധ്രുവ് ജുറലിനെയും ബഷിർ പുറത്താക്കി.തൊട്ടടുത്ത ഓവറിൽ 15 റൺസ് നേടിയ ജഡേജയെ ടോം ഹാർട്ട്ലി പുറത്താക്കി.സ്കോർ ബോർഡിൽ ഒരു റൺസ് കൂടി കൂട്ടിച്ചേർത്തപ്പോൾ അശ്വിനെ പൂജ്യത്തിനു ഹാർട്ട്ലി പുറത്താക്കി. ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ടിനെ 218 റൺസിന്‌ പുറത്താക്കാൻ ഇന്ത്യക്ക് സാധിച്ചിരുന്നു.