അശ്വിന് അഞ്ച് വിക്കറ്റ് , അഞ്ചാം ടെസ്റ്റിൽ ഇന്നിംഗ്സ് വിജയവുമായി ഇന്ത്യ | IND vs ENG
ധരംശാലയിൽ നടന്ന ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ചാം ടെസ്റ്റിൽ ഇന്നിംഗ്സ് വിജയവുമായി ഇന്ത്യ. ഇണങ്ങിസിനും 64 റൻസിനുമാണ് ഇന്ത്യ വിജയം നേടിയത്. മൂന്നാം ദിനം 259 റൺസ് പിന്തുടർന്ന ഇംഗ്ളണ്ട് 195 റൺസിന് ഓൾ ഔട്ടായി. ഇന്ത്യക്കായി നൂറാം ടെസ്റ്റ് കളിക്കുന്ന അഞ്ചും ബുംറ കുൽദീപ് എന്നിവർ രണ്ടും വിക്കറ്റും വീഴ്ത്തി. ഇംഗ്ലണ്ടിനായി ജോ റൂട്ട് 84 റൺസ് നേടി. ഇതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പര ഇന്ത്യ 4 -1 ന് സ്വന്തമാക്കി.
തകർച്ചയോടെയാണ് ഇംഗ്ലണ്ട് ബാറ്റിംഗ് ആരംഭിച്ചത്.രണ്ടാം ഇന്നിംഗ്‌സിലെ 2-ാം ഓവറില്‍ സ്‌പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ ബെന്‍ ഡക്കെറ്റിനെ രണ്ട് റണ്‍സില്‍ നില്‍ക്കേ ബൗള്‍ഡാക്കി തുടങ്ങി. കൃത്യമായ ഇടവേളകളില്‍ ഇന്ത്യ വിക്കറ്റ് നേടിക്കൊണ്ടിരുന്ന. സ്കോർ 21 ൽ നിൽക്കെ സാക്ക് ക്രോലിയെ (16 പന്തില്‍ 0) അശ്വിൻ സർഫറാസ് ഖാന്റെ കൈകളിലെത്തിച്ചു.സ്കോർ 36 ൽ നിൽക്കെ ഓലീ പോപ്പിനെയും (23 പന്തില്‍ 19) അശ്വിൻ മടക്കി.39 റൺസ് നേടിയ ജോണി ബെയർസ്റ്റോവിനെ കുൽദീപ് വിക്കറ്റിന് മുന്നിൽ കുടുക്കി.
പിന്നാലെ രണ്ടു റൺസ് നേടിയ ബെൻ സ്റ്റോക്സിനെയും അശ്വിൻ പുറത്താക്കി. ലഞ്ചിന് ശേഷം 8 റൺസ് നേടിയ ബെൻ ഫോക്സിനെ പുറത്താക്കി അശ്വിൻ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കി. ഇതോടെ ഇംഗ്ലണ്ട് 113 ണ് 6 എന്ന നിലയിൽ ഇന്നിംഗ്സ് തോൽവി മുന്നിൽ കണ്ടു. സ്കോർ 141 ലെത്തിയപ്പോൾ 20 റൺസ് നേടിയ ഹാർട്ടലിയെ ബുംറ വിക്കറ്റിന് മുന്നിൽ കുടുക്കി. ആ ഓവറിൽ തന്നെ മാർക് വുഡിനെയും ബുംറ പുറത്താക്കിയതോടെ ഇംഗ്ലണ്ട് 141 ന് 8 എന്ന നിലയിലായി. ഒരറ്റത്ത് പിടിച്ചു നിന്ന ജോ റൂട്ട് അർദ്ധ ശതകം പൂർത്തിയാക്കുകയും ചെയ്തു. സ്കോർ 189 ൽ നിൽക്കെ ബഷിറിനെ ജഡേജ വിക്കറ്റിന് മുന്നിൽ കുടുക്കി. സ്കോർ 195 ൽ നിൽക്കെ 84 റൺസ് നേടിയ റൂട്ടിനെ പുറത്താക്കി കുൽദീപ് ഇന്ത്യക്ക് വിജയം നേടിക്കൊടുത്തു.
8 വിക്കറ്റ് നഷ്ടത്തിൽ 473 എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 4 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടയിൽ എല്ലാവരും പുറത്തായി. 30 റൺസ് നേടിയ കുൽദീപ് യാദവിനെ ജെയിംസ് ആൻഡേഴ്സൺ പുറത്താക്കി. 20 റൺസ് നേടിയ ബുംറയെ പുറത്താക്കി ഷൊഹൈബ് ബഷിർ അഞ്ചു വിക്കറ്റ് പൂർത്തിയാക്കുകയും ചെയ്തു. രോഹിത് ശര്‍മ്മ (103), മൂന്നാമന്‍ ശുഭ്‌മാന്‍ ഗില്‍ (110) എന്നിവരുടെ സെഞ്ചുറികളാണ് ടീം ഇന്ത്യക്ക് മികച്ച സ്കോറൊരുക്കിയത്.
LBW x 2⃣
— BCCI (@BCCI) March 9, 2024
Jasprit Bumrah doing Jasprit Bumrah things 🔥🔥
Follow the match ▶️ https://t.co/OwZ4YNua1o#TeamIndia | #INDvENG | @IDFCFIRSTBank | @Jaspritbumrah93 pic.twitter.com/NAXEi9Bi0m
യശസ്വി ജയ്‌സ്വാള്‍ (57), ദേവ്‌ദത്ത് പടിക്കല്‍ (65), സര്‍ഫറാസ് ഖാന്‍ (56) എന്നിവര്‍ അര്‍ധസെഞ്ചുറികള്‍ നേടി. ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ടിനെ 218 റൺസിന് പുറത്താക്കാൻ ഇന്ത്യക്ക് സാധിച്ചിരുന്നു.ഇന്ത്യക്കുവേണ്ടി കുല്‍ദീപ് യാദവ് അഞ്ചുവിക്കറ്റ് നേടി. 15 ഓവറില്‍ 72 റണ്‍സ് വിട്ടുനല്‍കിയാണ് കുല്‍ദീപിന്റെ നേട്ടം. 11.4 ഓവര്‍ എറിഞ്ഞ് 51 റണ്‍സ് വിട്ടുനല്‍കി അശ്വിന്‍ നാല് വിക്കറ്റും നേടി.