ടി 20 ക്രിക്കറ്റിൽ വിരാട് കോലി യുവതലമുറയ്ക്ക് വഴിയൊരുക്കികൊടുക്കണം , സെലക്ഷൻ അജിത് അഗാർക്കർ തീരുമാനിക്കും | Virat Kohli

അന്താരാഷ്ട്ര തലത്തിൽ 20 ഓവർ ഫോർമാറ്റിൽ നിന്ന് 14 മാസത്തെ ഇടവേളയ്ക്ക് ശേഷം അഫ്ഗാനിസ്ഥാനെതിരായ ഹോം പരമ്പരയിലേക്ക് വിരാട് കോലിയെയും രോഹിത് ശർമയേയും തിരിച്ചു വിളിച്ചിരുന്നു.ജൂണിൽ യുഎസ്എയിലും വെസ്റ്റ് ഇൻഡീസിലും നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് 2024ൽ രോഹിത് ശർമ്മയാണ് ഇന്ത്യയെ നയിക്കുക എന്ന കാര്യത്തിൽ സംശയമില്ല.എന്നാൽ ഇന്ത്യൻ ടീമിൽ വിരാട് കോഹ്‌ലിക്ക് സ്ഥാനമുണ്ടാവില്ല.

ഏകദിന ലോകകപ്പിലെ ആക്രമണ ബാറ്റിംഗ് വഴി ട്വന്റി 20 ക്രിക്കറ്റിന് താന്‍ അനുയോജ്യനെന്ന് രോഹിത് തെളിയിച്ചിരുന്നു. എന്നാല്‍ മൂന്നാം നമ്പറില്‍ ഇറങ്ങിയ കോഹ്‌ലി ക്രീസില്‍ സമയം ചിലവഴിച്ച് ടീമിനെ മികച്ച സ്‌കോറിലേക്ക് എത്തിക്കാനാണ് ശ്രമിച്ചത്. ഇത്തരമൊരു താരത്തെ ട്വന്റി 20 ക്രിക്കറ്റില്‍ ആവശ്യമില്ലെന്നാണ് സിലക്ടര്‍മാരുടെ വിലയിരുത്തല്‍.ബാറ്റിം​ഗ് ശൈലിയിൽ മാറ്റം വരുത്തണമെന്ന് ഇന്ത്യൻ ക്രിക്കറ്റിന്റെ മുഖ്യസിലക്ടർ അജിത് അ​ഗാർക്കർ കോഹ്‌ലിയെ അറിയിച്ചിരുന്നു. ഇതുപ്രകാരം അഫ്​ഗാനിസ്ഥാനെതിരായ പരമ്പരയിൽ താരം തന്റെ ബാറ്റിം​ഗ് രീതി മാറ്റിയിരുന്നു. എങ്കിലും ഒരു മത്സരത്തിൽ നേടിയ 29 റൺസ് മാത്രമാണ് ഉയർന്ന സ്കോർ.

വെസ്റ്റ് ഇൻഡീസിലെ വേഗത കുറഞ്ഞ വിക്കറ്റുകൾ ബാറ്റർ എന്ന നിലയിൽ കോഹ്‌ലിയുടെ സ്വാഭാവിക ഗെയിമിന് ചേരില്ലെന്നാണ് സെലക്ടർമാരുടെ കണ്ടെത്തൽ.ഏറ്റവും ചെറിയ ഫോർമാറ്റിൽ യുവതലമുറയ്ക്ക് വഴിയൊരുക്കണമെന്ന് കോഹ്‌ലിയെ ബോധ്യപ്പെടുത്താനുള്ള ചുമതല ചീഫ് സെലക്ടർ അഗാർക്കറും ഏറ്റെടുത്തതായി റിപ്പോർട്ടുണ്ട്.ഇന്ത്യൻ മധ്യനിരയിലെ സൂര്യകുമാർ യാദവ്, റിങ്കു സിംഗ് അല്ലെങ്കിൽ തിലക് വർമ്മ എന്നിവരിൽ നിന്ന് വ്യത്യസ്തമായി, കോഹ്‌ലി ഒരു പവർ ഹിറ്ററല്ല.117 T20Iകളിൽ 138.2 എന്ന സ്‌ട്രൈക്ക്-റേറ്റ് ആണ് കോലിക്കുളത്.വെസ്റ്റ് ഇൻഡീസിൻ്റെ സ്ലോ വിക്കറ്റുകളും അദ്ദേഹത്തിന് അനുയോജ്യമല്ലാത്ത പ്രതലമായാണ് കാണുന്നത്.

വരാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച പ്രകടനം നടത്തിയാൽ മാത്രമേ കോലിയുടെ വേൾഡ് കപ്പ് സ്വപ്നം യാഥാർഥ്യമാവു. എന്നാൽ ഐപിഎൽ 2024 സീസണിന് മുന്നോടിയായി കോഹ്‌ലി ഇതുവരെ ആർസിബി ക്യാമ്പിൽ ചേർന്നിട്ടില്ല. മകൻ അകായ് ജനിച്ചതിനാൽ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര മുഴുവൻ അദ്ദേഹം നഷ്ടപ്പെടുത്തി.ശിവം ദുബെ, റിങ്കു സിംഗ്, തിലക് വർമ്മ, സൂര്യകുമാർ യാദവ് തുടങ്ങിയ യുവതാരങ്ങൾ ടീമിനെ നയിക്കാൻ കൂടുതൽ സജ്ജരാണെന്ന് വിശ്വസിക്കപ്പെടുന്നു.

ഒക്‌ടോബർ ഏകദിന ലോകകപ്പിൻ്റെ മധ്യത്തിൽ നിന്ന് പുറത്തായ ഹാർദിക് പാണ്ഡ്യ കളിക്കളത്തിലേക്ക് തിരിച്ചെത്തുമെന്നും പ്രതീക്ഷിക്കുന്നു.മെയ് ആദ്യവാരം ടി20 ലോകകപ്പിനുള്ള താൽക്കാലിക ടീമുകളെ ഐസിസിക്ക് അയക്കണം. പാകിസ്ഥാൻ, യുഎസ്എ, കാനഡ എന്നിവർക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ നിലയുറപ്പിച്ചിരിക്കുന്നത്. ജൂൺ അഞ്ചിന് കാനഡയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.