‘മുന്നിൽ രോഹിത് ശർമ്മ മാത്രം’ : പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് പട്ടികയിൽ ധോണിക്കൊപ്പമെത്തി വിരാട് കോലി | Virat Kohli

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരു 4 വിക്കറ്റ് വിജയം സ്വന്തമാക്കി.ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തു. 45 റൺസെടുത്ത ക്യാപ്റ്റൻ ശീഖർ ധവാനാണ് പഞ്ചാബിൻറെ ടോപ് സ്കോറർ.

ആർസിബിക്കായി ഗ്ലെൻ മാക്സ്‌വെല്ലും മുഹമ്മദ് സിറാജും രണ്ട് വിക്കറ്റ് വീതമെടുത്തു യാഷ് ദയാലും അൽസാരി ജോസഫും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.മറുപടി ബാറ്റിങ്ങില്‍ ബംഗളൂരു 19.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുത്ത് വിജയം കരസ്ഥമാക്കി. സൂപ്പർ താരം വിരാട് കോലിയുടെ മിന്നുന്ന പ്രകടനമാണ് ബംഗളുരുവിന് വിജയം നേടിക്കൊടുത്തത്.49 പന്തിൽ 11 ബൗണ്ടറികളും 2 സിക്‌സറുകളും സഹിതം 77 റൺസെടുത്ത കോഹ്‌ലി RCBയെ 4 വിക്കറ്റിന് വിജയത്തിലേക്ക് നയിച്ചപ്പോൾ പ്ലെയർ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു.

ആ അവാർഡോടെ ഇന്ത്യൻ പ്രീമിയർ ലീഗിലെ എലൈറ്റ് ലിസ്റ്റിൽ എംഎസ് ധോണിക്ക് തുല്യനായി.മുൻ ഇന്ത്യൻ ക്യാപ്റ്റനും ചെന്നൈ സൂപ്പർ കിംഗ്‌സ് താരവുമായ എംഎസ് ധോണിയ്‌ക്കൊപ്പം സമനിലയിൽ എത്തിയ വിരാട് കോഹ്‌ലിയുടെ ഐപിഎല്ലിലെ 17-ാമത്തെ പ്ലെയർ ഓഫ് ദ മാച്ച് അവാർഡായിരുന്നു ഇത്. ഐപിഎല്ലിൽ ഏറ്റവും കൂടുതൽ പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് നേടിയത് രോഹിത് ശര്മയാണ് ( 19 ) .ചെന്നൈയിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ ആർസിബിയുടെ സീസണിലെ ഉദ്ഘാടന മത്സരത്തിൽ വിരാട് കോഹ്‌ലിക്ക് തിളങ്ങാനായിരുന്നില്ല. ചെന്നൈയിൽ വിരാട് കോഹ്‌ലിക്ക് 21 റൺസെടുക്കാൻ 20 പന്തുകൾ ആവശ്യമായി വന്നു.

ഐപിഎല്ലിൽ ഏറ്റവും കൂടുതൽ മാച്ച് അവാർഡുകൾ നേടിയ താരം :-

  1. എബി ഡിവില്ലിയേഴ്സ് – 25
  2. ക്രിസ് ഗെയ്ൽ – 22
  3. രോഹിത് ശർമ്മ – 19
  4. ഡേവിഡ് വാർണർ – 18
  5. വിരാട് കോലി – 17
  6. എംഎസ് ധോണി – 17
  7. യൂസഫ് പത്താൻ – 16
Rate this post