‘ഫെയർപ്ലേ അവാർഡ് മാത്രമല്ല, ഓസ്കാർ അവാർഡും കൊടുക്കണം’ : വിരാട് കോഹ്‌ലി-ഗൗതം ഗംഭീർ ആലിംഗനത്തെക്കുറിച്ച് സുനിൽ ഗാവസ്‌കർ | IPL2024
എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവും തമ്മിലുള്ള ഐപിഎൽ 2024 മത്സരത്തിനിടെ ഗൗതം ഗംഭീർ വിരാട് കോഹ്‌ലിയുടെ അടുത്തേക്ക് വരുന്ന കാഴ്ച ക്യാമറയിൽ പതിഞ്ഞപ്പോൾ ക്രിക്കറ്റ് ലോകം അത്ഭുതപ്പെട്ടു. കാരണം ഇരുവരും തമ്മിലുള്ള ബന്ധം അത്ര സുഗത്തിലല്ല മുന്നോട്ട് പോയി കൊണ്ടിരിക്കുന്നത്.
2013ലെ ഐപിഎൽ മത്സരത്തിനിടെയാണ് ഇരുവരും തമ്മിൽ ആദ്യമായി തർക്കമുണ്ടായത്. 2016-ൽ മറ്റൊരു തർക്കമുണ്ടായി. 7 വർഷത്തിന് ശേഷം, കഴിഞ്ഞ സീസണിൽ ലഖ്‌നൗവിൽ ഇരുവരും തമ്മിൽ വീണ്ടും തർക്കമുണ്ടായി.ഇന്നലെ രാത്രി ബെംഗളൂരുവിൽ പ്രതീക്ഷിച്ചതിന് വിരുദ്ധമായി, മത്സരത്തിനിടെ ഇരുവരും ഊഷ്മള ആലിംഗനം ചെയ്തു. മത്സരത്തിനിടെ ഇരുവരും കണ്ടുമുട്ടിയപ്പോള്‍ ഹസ്തദാനം ചെയ്യുകയും പരസ്പരം ചേര്‍ത്തുപിടിച്ച് സംസാരിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.ഇതിനെകുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരങ്ങളും ഇപ്പോള്‍ കമന്റേറ്റര്‍മാരുമായ രവി ശാസ്്ത്രിയും സുനില്‍ ഗവാസ്‌കറും.
Wholesome Moment Between Virat Kohli & Gautam Gambhir ❤️ pic.twitter.com/QNtEUHYxY0
— RVCJ Media (@RVCJ_FB) March 30, 2024
ഈ ഒരു കെട്ടിപിടുത്തതിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഫെയര്‍ പ്ലേ അവാര്‍ഡ് ലഭിക്കുമെന്ന് ശാസ്ത്രി വിക്തമാക്കി. വെറും ഫെയര്‍ പ്ലേ അവാര്‍ഡ് മാത്രമല്ല, ഓസ്‌കര്‍ വരെ കിട്ടുമെന്ന് ഗവാസ്‌ക്കറുടെ മറുപടി. കഴിഞ്ഞ വർഷം ലഖ്‌നൗവിലെ വാക് തർക്കത്തിന് ശേഷം ഇതാദ്യമായാണ് കോഹ്‌ലിയും ഗംഭീറും കണ്ടുമുട്ടുന്നത്. എൽഎസ്ജിയുടെ നവീൻ ഉൾ ഹഖുമായി കോഹ്‌ലി ഫീൽഡിൽ വഴക്കുണ്ടാക്കുകയും അമ്പയർ ഇടപെടുകയും ചെയ്തു.
Our favourite strategic timeout ever 🫂#IPLonJioCinema #RCBvKKR #TATAIPL #JioCinemaSports pic.twitter.com/A50VPhD6RI
— JioCinema (@JioCinema) March 29, 2024
നിലവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മെന്ററാണ് ഗംഭീര്‍. കഴിഞ്ഞ തവണ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ഭാഗമായി പ്രവര്‍ത്തിക്കവേ, ബെംഗളൂരു താരം വിരാട് കോലിയുമായി വാക്കുതര്‍ക്കങ്ങളുണ്ടായിരുന്നു. അന്ന് ലഖ്‌നൗവും ബെംഗളൂരുവും തമ്മിലുള്ള മത്സരത്തിനിടെയാണ് ഇരുവരും തമ്മില്‍ വാക്‌പോര് നടത്തിയത്.