മുംബൈക്ക് മൂന്നാം പരാജയം സമ്മാനിച്ച് രാജസ്ഥാൻ റോയൽസ് , പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് | IPL 2024

ഐപിഎല്ലിൽ തുടർച്ചയായ മൂന്നാം ജയവുമായി സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസ്. ആദ്യം ജയം തേടിയിറങ്ങിയ മുംബൈ ഇന്ത്യൻസിനെ 6 വിക്കറ്റിനാണ് രാജസ്ഥാൻ പരാജയപെടുത്തിയത്. മുംബൈയുടെ തുടർച്ചയായ മൂന്നാം പരാജയമായിരുന്നു ഇത്. ആദ്യം ആദ്യം ബാറ്റ് ചെയ്ത മുംബൈ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 125 റൺസാണ് നേടിയത്, മറുപടി ബാറ്റിങ്ങിൽ 4 വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ ലക്‌ഷ്യം മറികടന്നു. രാജസ്ഥാന് വേണ്ടി 50 റൺസ് നേടി. മുംബൈക്കായി ആകാശ് മധ്വാൾ മൂന്നു വിക്കറ്റ് വീഴ്ത്തി

126 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാന് ആദ്യ ഓവറിൽ തന്നെ 6 പന്തിൽ നിന്നും 10 റൺസ് നേടിയ ജയ്‌സ്വാളിനെ നഷ്ടമായി. ഓപ്പണറെ മഫാക്കയുടെ പന്തിൽ ഠിം ഡേവിഡ് പിടിച്ചു പുറത്താക്കി. മൂന്നാമനായി ഇറങ്ങിയ ബൗണ്ടറികളോടെ തുടങ്ങിയെങ്കിലും ആകാശ് മധ്വാളിന്റെ പന്തിൽ ക്ലീൻ ബൗൾഡ് ആയി.10 പന്തിൽ നിന്നും 3 ബൗണ്ടറികളോടെ 12 റൺസാണ് സഞ്ജു നേടിയത്. സ്കോർ 48 ൽ നിൽക്കെ 13 റൺസ് നേടിയ ബാറ്റ്‌ലറെയും രാജസ്ഥാന് നഷ്ടമായി. എന്നാൽ നാലാം വിക്കറ്റിൽ ഒത്തുചേർന്ന അശ്വിനും പരാഗും ചേർന്ന് രാജസ്ഥാനെ മുന്നോട്ട് നയിച്ചു. എന്നാൽ 13 ആം ഓവറിൽ സ്കോർ 88 ൽ നിൽക്കെ റോയൽസിന് 16 റൺസ് നേടിയ അശ്വിനെ നഷ്ടമായി. എന്നാൽ അർദ്ധ സെഞ്ച്വറി നേടി അവസാനം വരെ പിടിച്ചു നിന്ന പരാഗ് രാജസ്ഥാനെ വിജയത്തിലെത്തിച്ചു.

ആദ്യം ബാറ്റ് ചെയ്ത മുംബൈ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 125 റൺസാണ് നേടിയത്ആദ്യ ഓവറിലെ അഞ്ചാം പന്തിലാണ് രോഹിത് ശർമ്മ പുറത്താകുന്നത്. ബോൾട്ട് എറിഞ്ഞ ഔട്ട് സ്വിങ്ങറിൽ ബാറ്റ് വച്ച രോഹിത്തിന് പിഴച്ചു പന്ത് നേരെ പോയത് രാജസ്ഥാൻ നായകൻ സഞ്ജുവിന്റെ കൈകളിലേക്കാണ്. തകർപ്പൻ ഡൈവിങ് ക്യാച്ചാണ് സഞ്ജു നേടിയത്. വലത്തേക്ക് ഡൈവ് ചെയ്തു അസാദ്ധ്യമെന്ന് തോന്നുന്നൊരു ക്യാച്ചാണ് സഞ്ജു പറന്നുപിടിച്ചത്.അടുത്ത പന്തില്‍ നമന്‍ ധിറിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി. തന്‍റെ അടുത്ത ഓവറില്‍ ഡെവാള്‍ഡ് ബ്രെവിസിനെക്കൂടി(0) ഗോള്‍ഡന്‍ ഡക്കാക്കിയ ബോള്‍ട്ട് മുംബൈയുടെ തകർത്തു.

സ്കോർ 20 ൽ നിൽക്കെ ഇഷാന്‍ കിഷനെ(16) അസാധ്യമായൊരു പന്തില്‍ നാന്ദ്രെ ബര്‍ഗര്‍ വിക്കറ്റിന് പിന്നില്‍ സഞ്ജുവിന്‍റെ കൈകളിലെത്തിച്ചു.പിന്നീട് ഹാര്‍ദിക് പാണ്ഡ്യയും തിലക് വര്‍മയും ചേര്‍ന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും സ്‌കോര്‍ 76-ല്‍ എത്തിയതോടെ 21 പന്തിൽ നിന്നും 34 റൺസ് നേടിയ പാണ്ഡ്യയെ യുസ്‌വേന്ദ്ര ചാഹല്‍ റോവ്മാന്‍ പവലിന്റെ കൈകളിലെത്തിച്ചു. മൂന്നു റൺസ് ചൗളയെ ആവേശ് ഖാന്‍റെ പന്തില്‍ ഷിമ്രോണ്‍ ഹെറ്റ്മെയര്‍ പറന്നു പിടിച്ചു.

29 പന്തില്‍ 32 റൺസ് നേടിയ തിലക് വർമയെ ചാഹലിന്റെ പന്തിൽ അശ്വിൻ പിടിച്ചു പുറത്താക്കി.ടിം ഡേവിഡ് (17), ജെറാള്‍ഡ് കോട്‌സീ (4) എന്നിവരും മടങ്ങിയതോടെ മുംബൈ ഇന്നിങ്‌സ് 125-ല്‍ അവസാനിച്ചു. മൂന്ന് വിക്കറ്റ് വീതമെടുത്ത ട്രെന്‍റ് ബോള്‍ട്ടും യുസ്‌വേന്ദ്ര ചാഹലും ചേര്‍ന്നാണ് മുംബൈയെ തകർത്തത്. നന്ദ്രേ ബര്‍ഗറിന് രണ്ടും ആവേശ് ഖാന് ഒന്നും വിക്കറ്റ് ലഭിച്ചു.

4/5 - (1 vote)