‘അവൻ നിങ്ങളെപ്പോലെ മനുഷ്യനാണ്,അയാൾക്കും നമ്മളെ പോലെ തന്നെ കിടന്നുറങ്ങേണ്ടതുണ്ട്’: ഹർദിക്കിനെ കൂവിവിളിച്ച മുംബൈ ഇന്ത്യൻസ് ആരാധകരോട് രവി ശാസ്ത്രി | IPL2024
മുംബൈ ഇന്ത്യൻസിൻ്റെ പുതിയ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്ക് ഐപിഎൽ 2024 എഡിഷനിൽ മോശം തുടക്കമാണ് ലഭിച്ചത്.ക്യാപ്റ്റൻ എന്ന നിലയിൽ ഹാർദിക് മോശം തീരുമാനങ്ങൾ എടുത്തിട്ടുണ്ട്, എന്നാൽ ബാറ്റിലോ പന്തിലോ അദ്ദേഹത്തിൻ്റെ ഫോമും മികച്ചതായിരുന്നില്ല.എന്നിരുന്നാലും അവസാന മത്സരത്തിൽ മികച്ച നിലയിലേക്ക് മടങ്ങിവരുന്നതിൻ്റെ ചില ലക്ഷണങ്ങൾ കാണിച്ചു.
അഹമ്മദാബാദിലോ ഹൈദരാബാദിലോ മുംബൈയിലോ ഇതുവരെ മുംബൈ ഇന്ത്യൻസ് കളിച്ചിടത്തെല്ലാം ഹാർദിക്കിന് ലഭിച്ച നെഗറ്റീവ് സ്വീകരണമാണ് ആരാധകരിൽ നിന്നും ലഭിച്ചത്.മുംബൈ ആരാധകർക്കെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രി. മത്സരങ്ങളിൽ മുംബൈ ഇന്ത്യൻസിന്റെ ആരാധകരിൽ നിന്ന് ഹർദിക് പാണ്ഡ്യയ്ക്കെതിരെ ഉയർന്ന വിമർശനങ്ങൾക്കാണ് രവി ശാസ്ത്രി മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത്.
‘കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം വലിയ പിന്തുണ ലഭിച്ച ടീമാണ് മുംബൈ ഇന്ത്യന്‍സ്. വെറും 2-3 മത്സരങ്ങളിൽ, അവർ ഒരു മോശം ടീമാകില്ല. അവർ 5 തവണ ചാമ്പ്യന്മാരാണ്, എല്ലാത്തിനുമുപരി, അവർക്ക് ഒരു പുതിയ ക്യാപ്റ്റനുണ്ട്. ക്ഷമയോടെയിരിക്കുക,കാരണം അയാളും നമ്മളെപ്പോലെ തന്നെ ഒരു മനുഷ്യനാണ്. മത്സര ദിവസത്തിന് ശേഷം അയാൾക്ക് നമ്മളെ പോലെ തന്നെ കിടന്നുറങ്ങേണ്ടതുണ്ട്. അതിനാൽ തന്നെ മുംബൈ ആരാധകർ കുറച്ചൂകൂടെ ശാന്തത പുലർത്തുക. അവന് ശാന്തതയോടെ ക്ഷമയോടെ വിമര്‍ശനങ്ങളെയെല്ലാം അവഗണിക്കുകയാണ്. അവന്റെ പൂര്‍ണ്ണ ശ്രദ്ധ മത്സരത്തിലുണ്ട്. മികച്ച ടീമാണ് മുംബൈ” രവി ശാസ്ത്രി പറഞ്ഞു
.“എനിക്ക് ഹർദിക് പാണ്ഡ്യയോട് ഒരു ചെറിയ കാര്യം മാത്രമാണ് പറയാനുള്ളത്. ശാന്തത പുലർത്തുക, ക്ഷമ കാണിക്കുക, ചുറ്റുമുള്ള കാര്യങ്ങളെ അവഗണിച്ചുകൊണ്ട് മത്സരത്തിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. കുറച്ചു നല്ല പ്രകടനങ്ങൾ വരും മത്സരങ്ങളിൽ ടീമിൽ നിന്നുണ്ടാകും. അതോടുകൂടി നിങ്ങൾ മികച്ച ഒരു ടീമായി മാറും. വരാനിരിക്കുന്ന 3-4 മത്സരങ്ങളിൽ വിജയം സ്വന്തമാക്കാനായാൽ ഇത്തരത്തിലുള്ള മുഴുവൻ ബഹളങ്ങളും ഇല്ലാതാവും. കാര്യങ്ങളൊക്കെയും മാറിമറിയും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്” ശാസ്ത്രി കൂട്ടിച്ചേർത്തു.
"He's A Human Being Like You": Ravi Shastri's Message To Mumbai Indians Fans Booing Hardik Pandya#MumbaiIndians #IPL2024 #HardikPandya https://t.co/ckIrvYcKqP pic.twitter.com/tlEwRERHbE
— CricketNDTV (@CricketNDTV) April 3, 2024
‘ഇത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമല്ല. ഇത് ഫ്രാഞ്ചൈസി ക്രിക്കറ്റ് ആണ്. അവര്‍ ഡോളര്‍ നല്‍കിയാണ് കളിക്കാരെ എടുത്തിരിക്കുന്നത്. അവരാണ് മുതലാളിമാര്‍. ക്യാപ്റ്റന്‍ ആരാകണമെന്ന് നിശ്ചയിക്കാന്‍ അവര്‍ക്ക് അവകാശമുണ്ട്. എന്നിരുന്നാലും ക്യാപ്റ്റനായി ഹര്‍ദിക് പാണ്ഡ്യയെ പ്രഖ്യാപിക്കുമ്പോള്‍ കുറച്ചുകൂടി വ്യക്തത വരുത്തിയിരുന്നുവെങ്കില്‍ പ്രശ്നം ഇത്രയും സങ്കീര്‍ണമാകുമായിരുന്നില്ല’- രവി ശാസ്ത്രി കൂട്ടിച്ചേർത്തു.