രാജസ്ഥാൻ റോയൽസിന്റെ ‘പിങ്ക് പ്രോമിസ്’ : ഓരോ സിക്സിലും വീടുകളില്‍ സൗരോര്‍ജ്ജം എത്തും | IPL2024 | Pink Promise
ഐപിൽ പതിനേഴാം സീസണിലെ വിജയ കുതിപ്പ് തുടരുവാൻ സഞ്ചു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് ടീം ഇന്നിറങ്ങും. ഇതുവരെ കളിച്ച മൂന്നിൽ മൂന്നും ജയിച്ച റോയൽസ് ടീം ഇന്ന് ജയ്പൂരിൽ ബാംഗ്ലൂർ എതിരെയാണ് പോരാടുക. ഇന്ത്യൻ സമയം രാത്രി ഏഴരക്കാണ് മത്സരം. ഇന്ന് പിങ്ക് ജേഴ്സി അണിഞ്ഞാണ് രാജസ്ഥാൻ ഇറങ്ങുന്നത്.രാജ്യത്തെ വനിതകള്‍ക്കുള്ള സമര്‍പ്പണമായാണ് ‘പിങ്ക് പ്രോമിസ്’ മത്സരത്തിൽ സവിശേഷ ജഴ്സിയണിഞ്ഞ് രാജസ്ഥാന് കളത്തിലിറങ്ങുക.
രാജസ്ഥാനിലേയും ഇന്ത്യയിലെയും വനിതാ ശാക്തീകരണം, അവരുടെ ഉന്നമനം എന്നിവയുടെ പ്രതീകമായാണ് കടും നിറത്തിലുള്ള പിങ്ക് ജഴ്സി തയ്യാറാക്കിയിരിക്കുന്നത്. രാജസ്ഥാന്, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ പ്രചാരമുള്ള ബന്ധാനി ചിത്രമെഴുത്തിന്റെ സവിശേഷതകള്‍ ഉൾപ്പെടുത്തിയാണ് ജഴ്സിയുടെ രൂപ കല്‍പ്പന. ബന്ധാനി പാറ്റേണിലുള്ള രാജസ്ഥാനിലെ സ്ത്രീകള്‍ ഉപയോഗിക്കുന്ന ഡിസൈനുകള്‍ ജേഴ്സിയിലുണ്ട്.പ്രത്യേക പിങ്ക് ജഴ്സിയുടെ വില്പന വഴി ലഭിക്കുന്ന പണം സംഘടനയ്ക്ക് നൽകും. മത്സരത്തിലെ ഓരോ ടിക്കറ്റിനും നൂറ് രൂപ വീതവും നൽകും.
𝗔 𝘀𝗽𝗲𝗰𝗶𝗮𝗹 𝗰𝗮𝘂𝘀𝗲. 𝗔 𝘀𝗽𝗲𝗰𝗶𝗮𝗹 𝗴𝗮𝗺𝗲. 𝗔 𝘀𝗽𝗲𝗰𝗶𝗮𝗹 𝘁𝗲𝗮𝗺. 🩷
— Star Sports (@StarSportsIndia) April 6, 2024
"When we will be walking out today, it'll be for the women of Rajasthan and India" – #SanjuSamson and team @rajasthanroyals will wear the pink jersey in the Royal clash against @RCBTweets… pic.twitter.com/PlmFQpSLWE
ഇരു ടീമുകളിലെയും ബാറ്റര്‍മാര്‍ പറത്തുന്ന ഓരോ സിക്സുകള്‍ക്കും ആറ് വീടുകള്‍ എന്ന കണക്കില്‍ ടീം മുന്‍കൈയെടുത്ത് സോളാര്‍ പാനല്‍ സ്ഥാപിച്ച് വൈദ്യുതി എത്തിക്കും. രാജസ്ഥാന് റോയല്‍സ് ഫൗണ്ടേഷനാണ് ഈ മുന്നേറ്റവുമായി എത്തുന്നത്.രണ്ട് ടീമുകളിലെയും ഓരോ ബാറ്റര്‍മാര്‍ പറത്തുന്ന ഓരോ സിക്സുകള്‍ക്കും ആറ് വീടുകള്‍ എന്നുള്ള കണക്കില്‍ രാജസ്ഥാൻ റോയൽസ് ടീം മുന്‍കൈയെടുത്ത് കൊണ്ട് സോളാര്‍ പാനല്‍ സ്ഥാപിച്ച് വൈദ്യുതി എത്തിക്കും. ഇക്കാര്യം റോയൽസ് ടീം ഫൌണ്ടേഷൻ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇക്കാര്യങ്ങൾ വ്യക്തമാക്കി കൊണ്ട് സോഷ്യൽ മീഡിയ വീഡിയോ റോയൽസ് പുറത്തുവിട്ട് കഴിഞ്ഞു.
Tomorrow is special. We’re all-Pink, and this is our #PinkPromise to the women of Rajasthan. 💗☀️#RoyalsFamily | @RoyalRajasthanF pic.twitter.com/DcUt9gNZoG
— Rajasthan Royals (@rajasthanroyals) April 5, 2024
തുടര്‍ച്ചയായ നാലാം വിജയം ലക്ഷ്യമിട്ടാണ് റോയല്‍ ബെംഗളൂരുവിനെതിരെ റോയല്‍സ് സ്വന്തം തട്ടകത്തിലിറങ്ങുന്നത്. ഐപിഎലിൽ ഇതുവരെ പരാജയമറിയാത്ത രണ്ട് ടീമുകളിൽ ഒന്നാണ് രാജസ്ഥാൻ റോയൽസ്. മൂന്ന് മത്സരങ്ങളിൽ ആറ് പോയിൻ്റുള്ള രാജസ്ഥാൻ പട്ടികയിൽ രണ്ടാമതാണ്. മൂന്ന് മത്സരങ്ങളിൽ മൂന്നും ജയിച്ച് ആറ് പോയിൻ്റ് തന്നെയുള്ള കൊൽക്കത്തയാണ് പട്ടികയിൽ ഒന്നാമത്. മികച്ച നെറ്റ് റൺ റേറ്റാണ് കൊൽക്കത്തയെ പട്ടികയിൽ ഒന്നാമതാക്കിയത്.
On April 6, every six will count. It’s our #PinkPromise! 💗💪
— Rajasthan Royals (@rajasthanroyals) April 5, 2024
With the support of trained women solar engineers from Rajasthan, every six hit tomorrow will help us power six homes! ☀️ pic.twitter.com/Vo7feGsbP3