സഞ്ജുവിന്റെ ക്യാപ്റ്റൻസിയിൽ രാജസ്ഥാൻ റോയൽസിന്റെ കുതിപ്പ് ഐപിഎൽ കിരീടത്തിലേക്കോ ? | IPL2024

ഐപിൽ 2024ൽ എല്ലാവരെയും ഞെട്ടിക്കുകയാണ് സഞ്ചു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് . ഇന്നലെ നടന്ന മത്സരത്തിൽ ബാംഗ്ലൂർ റോയൽ ടീം എതിരെ 6 വിക്കെറ്റ് ജയം നേടിയ സഞ്ചുവും കൂട്ടരും പോയിന്റ് ടേബിളിൽ നാല് ജയങ്ങളുമായി ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു. സീസണിൽ കളിച്ച നാലിൽ നാല് കളികളും സഞ്ചു റോയൽസ് ജയിച്ചു കഴിഞ്ഞു.

ബാറ്റിംഗിൽ ഏറെ നാളുകൾ വെയിറ്റ് ശേഷം സ്റ്റാർ ഓപ്പണർ ജോസ് ബട്ട്ലർ ഫോമിലേക്ക് എത്തിയത് റോയൽസ് ക്യാമ്പിൽ ആവേശമാകുകയാണ്. ആദ്യത്തെ മൂന്ന് കളികളിലും ബാറ്റിങ് പരാജയമായ ബട്ട്ലർ ഇന്നലെ ബാംഗ്ലൂർ എതിരായ കളിയിൽ ബൗളർമാരെ പൂർണ്ണമായി തകർത്തു എന്നതാണ് സത്യം. ബട്ട്ലർ വെറും 58 ബോളിൽ 9 ഫോറും 4 സിക്സ് അടക്കം 100 റൺസിലേക്ക് എത്തി. താരം കൂടി ഫോമിലേക്ക് എത്തുന്നത് റോയൽസിന് ഇരട്ടി ബൂസ്റ്റ്‌ തന്നെയാണ്.

ഇന്നലെ മാച്ചിൽ കയ്യടി നേടിയ മറ്റൊരു ബാറ്റ്‌സ്മാൻ നായകൻ സഞ്ചുവാണ്. താരം ഇന്നലെ 42 ബോളിൽ എട്ട് ഫോറും രണ്ട് സിക്സ് അടക്കം 69 റൺസ് നേടി. ഈ സീസണിൽ സഞ്ചു നേടുന്ന രണ്ടാമത്തെ ഫിഫ്റ്റി കൂടിയാണ് ഇത്‌. സഞ്ചു മുന്നിൽ നിന്നും ടീമിനെ നയിക്കുന്നത് ശ്രദ്ധേയം. ഇന്നലെ നാല് റൺസ് മാത്രം നേടി പുറത്തായി എങ്കിലും പരാഗ് തന്നെയാണ് ഈ സീസണിലെ റോയൽസ് ബാറ്റിംഗ് മെയിൻ ഹൈലൈറ്റ്

ഇനി ബൗളർമാർ കാര്യം നോക്കിയാൽ ന്യൂ ബോളിൽ ബർഗർ, ബോൾട് എന്നിവർ മികച്ച ഫോമിൽ, സ്പിൻ അറ്റാക് അശ്വിൻ, ചാഹൽ എന്നിവരിൽ ഭദ്രം.കൂടാതെ ഫീൽഡിൽ രാജസ്ഥാൻ റോയൽസ് ഇന്നലെ ഒരു ക്യാച്ച് നഷ്ടമാക്കിയത് ഒഴിച്ചാൽ പ്രകടനം ശ്രദ്ധേയം. ഈ സീസണിൽ കിരീടം നേടുമെന്ന് വൻ പ്രതീക്ഷ സഞ്ചുവും ടീമും നൽകി കഴിഞ്ഞു