ഡൽഹി ക്യാപിറ്റൽസിനെതിരെ അവസാന ഓവറിൽ 32 റൺസ് അടിച്ചെടുത്ത് മുംബൈ ഇന്ത്യൻസിൻ്റെ റൊമാരിയോ ഷെപ്പേർഡ് | IPL2024

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ കൂറ്റന്‍ വിജയലക്ഷ്യമുയര്‍ത്തി മുംബൈ ഇന്ത്യന്‍സ്. വാങ്കഡെ സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സ് അടിച്ചെടുത്തു. 27 പന്തില്‍ നിന്ന് 49 റണ്‍സെടുത്ത രോഹിത് ശര്‍മ്മയാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. ഡല്‍ഹിക്ക് വേണ്ടി അക്‌സര്‍ പട്ടേല്‍, ആന്റിച്ച് നോര്‍ക്യ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.

അവസാന നാലോവറിൽ 84 റണ്‍സാണ് മുംബൈ അടിച്ചത്. ഇതില്‍ 51 റണ്‍സും അവസാന രണ്ടോവറിലായിരുന്നു. എല്ലാവരെയും ഞെട്ടിച്ചത് ലാസ്റ്റ് ഓവറിലെ റൊമാരിയൊ റൊമാരിയോ ഷെപ്പേർഡിന്റെ ബാറ്റിംഗ് തന്നെയാണ്. താരം ലാസ്റ്റ് ഓവറിൽ അടിച്ചെടുത്തത് 32 റൺസ് ആണ്.ലാസ്റ്റ് ഓവറിൽ ഡൽഹി പേസർ നോർട്ജെ തുടരെ തുടരെ ബോളുകളിൽ സിക്സും ഫോറും പറത്തിയാണ് റൊമാരിയോ ഷെപ്പേർഡ് എല്ലാവരെയും ഞെട്ടിച്ചത്. വെറും 10 ബോളിൽ മൂന്ന് ഫോറും നാല് സിക്സ് അടക്കം താരം 39 റൺസ് നേടി. ഇതോടെ മുംബൈ ഇന്ത്യൻസ് സ്കോർ 234ലേക്ക് എത്തി.

ഇഷാന്ത് എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ 19 റണ്‍സടിച്ച മുംബൈ നോര്‍ക്യ എറി‌ഞ്ഞ അവസാന ഓവറില്‍ 32 റണ്‍സ് കൂടി നേടിയാണ് 234ല്‍ എത്തിയത്. 21 പന്തില്‍ 45 റണ്‍സുമായി ടിം ഡേവിഡും 10 പന്തില്‍ മൂന്ന് ഫോറും നാലു സിക്സും പറത്തി 39 റണ്‍സുമായി ഷെപ്പേര്‍ഡും പുറത്താകാതെ നിന്നു.

MOST RUNS OFF ONE OVER IN IPL

37 – പ്രശാന്ത് പരമേശ്വരൻ – ക്രിസ് ഗെയ്ൽ (ആർസിബി vs കെടികെ, ബെംഗളൂരു; 2011)
37 – രവീന്ദ്ര ജഡേജ- ഹർഷൽ പട്ടേൽ (CSK vs RCB, മുംബൈ; 2021)
35 – പാറ്റ് കമ്മിൻസ് – ഡാനിയൽ സാംസ് (KKR vs MI, പൂനെ; 2022)
33 – സുരേഷ് റെയ്ന -പർവീന്ദർ അവാന (CSK vs KXIP, മുംബൈ; 2014)
33 – രവി ബൊപ്പാര- മനോജ് തിവാരിയും ക്രിസ് ഗെയ്‌ലും (KKR vs KXIP, കൊൽക്കത്ത; 2010)
32 – റൊമാരിയോ ഷെപ്പേർഡ് ഓഫ് ആൻറിച്ച് നോർട്ട്ജെ (എംഐ വേഴ്സസ് ഡിസി, മുംബൈ; 2024)

Rate this post