‘ആരാണ് യാഷ് താക്കൂർ? ‘: ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ വിജയത്തിലേക്ക് നയിച്ച യുവ ഫാസ്റ്റ് ബൗളറെക്കുറിച്ചറിയാം | IPL2024 | Yash Thakur

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന മത്സരത്തിൽ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് 33 റൺസിന്റെ തകർപ്പൻ ജയമാണ് സ്വന്തമാക്കിയത്.ലഖ്‌നൗ ഉയര്‍ത്തിയ 164 റണ്‍സിലേക്ക് ബാറ്റുവീശിയ ഗുജറാത്ത് 18.5 ഓവറില്‍ 130 റണ്‍സിന് ഓള്‍ഔട്ടായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ യഷ് താക്കൂറാണ് ടൈറ്റന്‍സിന്റെ വിജയ ശില്പി.

സൂപ്പര്‍ ജയന്റ്‌സിന്റെ തുടര്‍ച്ചയായ മൂന്നാം വിജയമാണിത്. യാഷ് താക്കൂറിന്റെ മിന്നുന്ന ബൗളിംഗാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് വിജയം ഒരുക്കിക്കൊടുത്തത്. സീസണിലെ ടോപ് 10 വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിലും അദ്ദേഹം കടന്നു.10.5 ഓവറിൽ 111 റൺസ് വഴങ്ങി 6 വിക്കറ്റുകൾ നേടിയ താരം ഇപ്പോൾ പത്താം സ്ഥാനത്താണ്. LSG vs GT മത്സരത്തിൽ എല്ലാവരുടെയും ശ്രദ്ധ മായങ്ക് യാദവിലായിരുന്നു. ഇന്ത്യയുടെ ഏറ്റവും വേഗതയേറിയ ബൗളർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന യുവ പേസർ, ലഖ്‌നൗ കളിച്ച അവസാന രണ്ട് മത്സരങ്ങളിലും പ്ലെയർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു.

അദ്ദേഹത്തിൻ്റെ തീക്ഷ്ണമായ വേഗത ഈ മത്സരത്തിൽ ഉണ്ടായിരുന്നില്ല. ഗുജറാത്തിനെതിരെ ഒരു ഓവർ എറിഞ്ഞതിന് ശേഷം അദ്ദേഹം കളിക്കളം വിട്ടു.എൽഎസ്ജിയുടെ പ്രീമിയർ ബൗളർ ഇല്ലാതായപ്പോൾ, ജിടിയെ നിയന്ത്രിക്കാൻ കെഎൽ രാഹുലിന് ഒരാളെ ആവശ്യമായിരുന്നു.പവർപ്ലേയുടെ അവസാന ഓവർ എറിയാൻ വന്ന യാഷ്, ജിടി ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെ പുറത്താക്കി.രണ്ടാം ഓവർ എറിയാൻ യാഷ് താക്കൂറിനോട് ആവശ്യപ്പെട്ടപ്പോൾ ഗുജറാത്ത് 92ന് 5 എന്ന നിലയിലായിരുന്നു.പതിനഞ്ചാമത്തെ ഓവറില്‍ വിജയ് ശങ്കറിന്റെയും റാഷിദ് ഖാന്റെയും വിക്കറ്റുകള്‍ വീഴ്ത്തി യഷ്. ശേഷം രാഹുല്‍ തെവാത്തിയയെ പുരാന്റെ കൈകളില്‍ എത്തിച്ച് മത്സരം വരുതിയിലാക്കി.

പിന്നീട് വാലറ്റക്കാരന്‍ നൂര്‍ അഹമ്മദിന്റൈയും വിക്കറ്റ് നേട്ടം ആഘോഷിച്ചു. 3.5 ഓവറില്‍ 30 റണ്‍സ് വഴങ്ങിയാണ് താരം അഞ്ച് വിക്കറ്റുകള്‍ നേടിയത്.പ്ലെയർ ഓഫ് ദി മാച്ച് ആയി യഷ് താക്കൂർ തിരഞ്ഞെടുക്കപ്പെട്ടു.1998 ഡിസംബർ 28 ന് കൊൽക്കത്തയിൽ ജനിച്ച യാഷ് താക്കൂർ ആഭ്യന്തര ക്രിക്കറ്റിൽ വിദർഭയ്ക്ക് വേണ്ടിയാണ് കളിക്കുന്നത്. കഴിഞ്ഞ ദിവസം ടൈറ്റൻസിന് വേണ്ടി കളിച്ച ദർശൻ നൽകണ്ടെ, ഉമേഷ് യാദവ് എന്നിവർ ആഭ്യന്തര ക്രിക്കറ്റിൽ വിദർഭയ്ക്ക് വേണ്ടിയും കളിക്കുന്നുണ്ട്. ഇതുവരെ 69 ടി20 വിക്കറ്റുകളും 54 ലിസ്റ്റ് എ വിക്കറ്റുകളും 67 ഫസ്റ്റ് ക്ലാസ് വിക്കറ്റുകളും യാഷ് നേടിയിട്ടുണ്ട്.യോര്‍ക്കറുകള്‍ അനായാസം എറിയാനുള്ള കഴിവ് യാഷ് താക്കൂറിനെ ശ്രദ്ധേയനാക്കുന്നു.