ഈ പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ രാജസ്ഥാൻ റോയൽസിന്റെ മുന്നോട്ടുള്ള യാത്ര ദുഷ്കരമായിരിക്കും | IPL2024

ഈ സീസൺ ഐപില്ലിലെ തന്നെ ഏറ്റവും മികച്ച ത്രില്ലർ മാച്ചിലാണ് രാജസ്ഥാൻ റോയൽസ് പഞ്ചാബ് ടീമിന് കിങ്സിനെതിരെ മൂന്ന് വിക്കറ്റ് ജയം നേടിയത്. ആവേശപ്പോരാട്ടത്തിൽ റോയൽസിന്റെ രക്ഷകനായി എത്തിയത് വിൻഡീസ് താരം ഹെറ്റ്മയർ ആണ് . താരം 27 റൺസ് റോയൽസ് ടീമിനെ തോൽവിയിൽ നിന്നും രക്ഷിച്ചു.വിൻഡീസ് താരം 10 പന്തിൽ 27 റൺസുമായി ഹെറ്റ്മയർ പുറത്താകാതെ നിന്നു.തുടക്കത്തിൽ കളിയ്ക്ക് വേഗത കുറവായിരുന്നെങ്കിലും അവസാന അഞ്ച് ഓവറുകളിൽ അത് ആവേശകരമായ ഫിനിഷിലേക്ക് നീങ്ങി.

മത്സരം കൈവിട്ടു പോകുമോ എന്ന് രാജസ്ഥാന്‍ ആരാധകര്‍ എല്ലാം തന്നെ അവസാനം ഭയന്നിരിക്കാം. പക്ഷേ ആശങ്കകള്‍ എല്ലാം അസ്ഥാനത്താക്കി ഒരു ബോള്‍ ശേഷിക്കെ രാജസ്ഥാന്‍ വിജയം എത്തിപ്പിടിച്ചു.ജോസ് ബട്‌ലറും ആര്‍ ആശ്വിനും വിശ്രമം നല്‍കി ഇറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന്റെ പുതിയ ഓപ്പണിങ് ബാറ്റ്സ്മാന്റെ മെല്ലെപ്പോക്കില്‍ പവര്‍പ്ലേയില്‍ മികച്ച സ്‌കോര്‍ കണ്ടെത്താനായില്ല. അശ്വിന്‍ ഇല്ലാതെ ഇറങ്ങുമ്പോള്‍ പകരം ഒരു ഓള്‍റൗണ്ടറുടെ അഭാവം മുഴച്ചുനില്‍ക്കുന്നു. അവസാന ഓവറുകളില്‍ റോമന്‍ പവ്വന്റെയും ഹിറ്റ്‌മെയറുടെയും ഇടപെടൽ തന്നെയാണ് റോയൽസ് ജയത്തിന്റെ കാരണവും.

എന്നാൽ റോയൽസ് കുറച്ച് പ്രശ്നങ്ങൾ നേരിടുന്നുണ്ട്, അതെല്ലാം പരിഹരിക്കണം. ഒന്നാമത്തെ ഇഷ്യൂ ഡെത്ത് ഓവറുകളിൽ അമിതമായി റൺസ് വഴങ്ങുന്നത് തന്നെയുമാണ്.ഈ പിച്ചില്‍ ലാസ്റ്റ് 5 ഓവറില്‍ 61 റണ്‍സാണ് രാജസ്ഥാന്‍ റോയല്‍സ് ടീം ഇന്നലെ ഈ പിച്ചില്‍ വഴങ്ങിയത്. കഴിഞ്ഞ കളിയില്‍ അവസാന 5 ഓവറില്‍ 73 റണ്‍സ് ബൗളിംഗ് നിരയ്ക്കു പോലും നന്നായി സേവ് ചെയ്യാനാവാതെയാണ് രാജസ്ഥാന്‍ തോറ്റത്.ഡെത്ത് ഓവറുകളിൽ റോയൽസ് അമ്പേ പരാജയമായി മാറുന്നുണ്ട്.കൂടാതെ ഫീൽഡിൽ നഷ്ടമാക്കുന്ന അവസരങ്ങൾ ടീമിന് പണി കൊടുക്കുന്നുണ്ട്.ക്യാച്ചുകൾ ഡ്രോപ്പ് ചെയ്യുമ്പോൾ ജീവൻ ലഭിക്കുന്ന ബാറ്റ്‌സ്മാൻ റോയൽസിനെ എതിരെ ശേഷം തിളങ്ങുന്നുണ്ട്വരും കളികളില്‍ ഇതിനൊരു പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ കയ്യില്‍ വന്ന കളി കഴിഞ്ഞ ദിവസത്തെ പോലെ കൈവിട്ടു പോകാന്‍ സാധ്യത വർധിക്കുന്നുണ്ട്.

മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ടോം മൂഡി റോയൽസ് പഞ്ചാബ് മത്സരത്തെ “ഒരു മോശം നിലവാരമുള്ള ഗെയിം” എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. മുൻ ഓസീസ് താരം കളിയുടെ മൊത്തത്തിലുള്ള നിലവാരത്തെ വിമർശിച്ചു, രണ്ട് ടീമുകളും എടുത്ത നിരവധി പിശകുകളും ആശയക്കുഴപ്പത്തിലാക്കുന്ന തീരുമാനങ്ങളും ചൂണ്ടിക്കാണിച്ചു.