‘സഞ്ജു ഔട്ട് തന്നെ’ : തേർഡ് അമ്പയർ ശരിയായ തീരുമാനമാണ് എടുത്തതെന്ന് ഷെയിൻ വാട്സൺ | Sanju Samson
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ഡൽഹി ഉയർത്തിയ 222 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ റോയൽസിന്റെ 16-ാം ഓവറിൽ ബൗണ്ടറി റോപ്പിന് സമീപം ഷായ് ഹോപ്പ് ക്യാച്ച് എടുത്തതിന് ശേഷം നായകൻ സഞ്ജു സാംസൺ പുറത്തായിരുന്നു.അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൻ്റെ ഗതി മാറ്റിമറിച്ചത് സാംസണിൻ്റെ വിക്കറ്റാണ്.
86 റൺസ് നേടിയ സാംസൺ റോയൽസിനെ വിജയത്തിലെത്തിക്കും എന്നാണ് എല്ലാവരും കരുതിയത്.പന്ത് ലോങ് ഓണിന് മുകളിലൂടെ അതിര്‍ത്തി കടത്താനായിരുന്നു സഞ്ജു സാംസണിന്റെ ശ്രമം. ഈ ഭാഗത്തേക്ക് സഞ്ജു ഉയര്‍ത്തിയടിച്ച പന്ത് ബൗണ്ടറി ലൈനരികില്‍ ഫീല്‍ഡര്‍ ഷായ് ഹോപ് കയ്യിലൊതുക്കി. എന്നാല്‍, ക്യാച്ച് എടുത്തശേഷം നിയന്ത്രണം നഷ്ടമായ ഹോപ് ബൗണ്ടറിലൈനില്‍ ചവിട്ടുകയായിരുന്നു.ഹോപ്പിന്റെ കാലുകള്‍ ബൗണ്ടറി ലൈനിലെ കുഷ്യനുകളില്‍ തട്ടുന്നതും റീപ്ലേകളില്‍ വ്യക്തമായിരുന്നു. എന്നാല്‍, സഞ്ജു ഔട്ട് ആണെന്നായിരുന്നു അമ്പയറുടെ തീരുമാനം.
ഹോപ്പ് ബൗണ്ടറി ലൈനിൽ തൊട്ടോ ഇല്ലയോ എന്ന കാര്യത്തിൽ ആരാധകരുടെ അഭിപ്രായം വ്യത്യസ്തമാണെങ്കിലും, മുൻ ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഷെയ്ൻ വാട്സൺ തൻ്റെ `തീരുമാനത്തിൽ ഉറച്ചു നിന്നു.ഈ സാഹചര്യത്തിൽ അമ്പയർ ശരിയായ കോൾ ചെയ്തതിൽ തർക്കമില്ലെന്ന് വാട്സൺ പറഞ്ഞു. “ക്യാമറയുടെ ആംഗിളിൽ നിന്ന് കയർ തൊടുന്നത് ഫീൽഡർ ഒഴിവാക്കിയതായി കാണപ്പെട്ടു.ഷായ് ഹോപ്പിൻ്റെ വേഗത്തിലുള്ള ചലനം, അത് അതിശയകരമായ ക്യാച്ചായിരുന്നു, ”ജിയോ സിനിമയിൽ വാട്സൺ പറഞ്ഞു.
“അവസാനം ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായെങ്കിലും, തേർഡ് അമ്പയർ ശരിയായ കോൾ ചെയ്തുവെന്ന് ഞാൻ കരുതുന്നു. തീരുമാനത്തെക്കുറിച്ച് സംശയമൊന്നുമില്ല, കാരണം അത് വളരെ വ്യക്തമാണ്, ”അദ്ദേഹം കൂട്ടിച്ചേർത്തു. മത്സരത്തിൽ ഡൽഹി 20 റൺസിന് വിജയിക്കുകയും പ്ലെ ഓഫ് പ്രതീക്ഷകൾ സജീവമാക്കുകയും ചെയ്തു.വിജയത്തോടെ ഡൽഹി പോയിൻ്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് മുന്നേറി.