പൊരുതിയത് പരാഗ് മാത്രം : ചെന്നൈ സൂപ്പർ കിങ്സിനെതിരെ രാജസ്ഥാൻ നേടിയത് 141 റൺസ് | IPL2024

ചെന്നൈ സൂപ്പർ കിങ്സിന് 142 റൺസ് വിജയ ലക്ഷ്യം നൽകി രാജസ്ഥാൻ റോയൽസ്. 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 141 റൺസാണ് റോയൽസ് നേടിയത് .ചെപ്പോക്കിലെ പിച്ചിൽ രാജസ്ഥാൻ ബാറ്റർമാർക്ക് കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ല. ക്യാപ്റ്റൻ സഞ്ജു സാംസൺ 19 പന്തിൽ നിന്നും 15 റൺസ് നേടിയ പുറത്തായി. റിയാൻ പരാഗും – ജുറലും ചേർന്നുള്ള കൂട്ടുകെട്ടാണ് രാജസ്ഥാന് മാന്യമായ സ്കോർ സമ്മാനിച്ചത്. പരാഗ് 35 പന്തിൽ നിന്നും 47 റൺസും ജുറൽ 28 റൺസും നേടി. ചെന്നൈക്ക് വേണ്ടി സിമർജീത് സിംഗ് മൂന്നു വിക്കറ്റുകൾ വീഴ്ത്തി.

മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വേഗത കുറഞ്ഞ ചെപ്പോക്ക് പിച്ചിൽ മന്ദഗതിയിലാണ് രാജസ്ഥാൻ ബാറ്റിംഗ് ആരംഭിച്ചത്. ജൈസ്വാളും ബട്ട്ലറും ചേർന്ന് രാജസ്ഥാൻ ഇന്നിംഗ്സ് മുന്നോട്ട് കൊണ്ട് പോയി,. ഏഴാം ഓവറിൽ സ്കോർ 43 ൽ നിൽക്കെ 21 നിന്നും 24 റൺസ് നേടിയ യശ്വസി ജയ്‌സ്വാളിനെ സിമർജീത് സിംഗ് പുറത്താക്കി.

മൂന്നാമനായി ഇറങ്ങിയ നായകൻ സഞ്ജു സാംസൺ നിലയുറപ്പിക്കാൻ പാടുപെട്ടു. ഒൻപതാം ഓവറിൽ സ്കോർ 49 ൽ നിൽക്കെ 21 റൺസ് നേടിയ ജോസ് ബട്ട്ലറെയും സിമർജീത് സിംഗ് പുറത്താക്കി. മൂന്നാം വിക്കറ്റിൽ സഞ്ജുവിന് കൂട്ടായി പരാഗ് എത്തിയെങ്കിലും സ്കോറിങ് നിരക്ക് ഉയർന്നില്ല.ചെന്നൈ ബൗളർമാർ റൺസ് വിട്ടുകൊടുക്കാതെ രാജസ്ഥാൻ ബാറ്റർമാർക്ക് നേരെ ആധിപത്യം പുലർത്തി.

15 ആം ഓവറിൽ സ്കോർ 91 ൽ നിൽക്കെ 19 പന്തിൽ നിന്നും 15 റൺസ് നേടിയ സഞ്ജു സിമർജീത് സിംഗിന്റെ മൂന്നാം വിക്കറ്റായി മടങ്ങി. 16 ആം ഓവറിൽ റോയൽസ് സ്കോർ 100 കടന്നു. അഞ്ചാമനായി ഇറങ്ങിയ ജുറൽ സിക്സുകൾ നേടി സ്കോർ ഉയർത്തി. 15 ആം ഓവർ അവസാനിക്കുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 124 റൺസ് എന്ന നിലയിലായിരുന്നു റോയൽസ്. അവസാന ഓവറിലെ ആദ്യ പന്തിൽ 28 റൺസ് നേടിയ ജുറലിനെ ദേശ് പാണ്ഡെ പുറത്താക്കി. തൊട്ടടുത്ത പന്തിൽ പൂജ്യത്തിന് ശുഭം ദുബെയേയും ദേശ് പാണ്ഡെ പുറത്താക്കി.

Rate this post