വിരാട് കോഹ്‌ലിയെ മറികടന്ന് ടി20 ക്രിക്കറ്റിൽ പുതിയ ലോക റെക്കോർഡ് സൃഷ്ടിച്ച് ബാബർ അസം | Babar Azam
മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ റെക്കോർഡ് തകർത്ത് ബാബർ അസം ടി20 ഐ ക്രിക്കറ്റിൻ്റെ ചരിത്ര പുസ്തകങ്ങൾ തിരുത്തിയെഴുതി. ടി 20 ക്രിക്കറ്റിൽ തൻ്റെ 39-ാമത്തെ ഫിഫ്റ്റി പ്ലസ് സ്കോർ നേടിയ ബാബർ ഇപ്പോൾ ഗെയിമിൻ്റെ ഏറ്റവും ചെറിയ ഫോർമാറ്റിൽ ഏറ്റവും കൂടുതൽ ഫിഫ്റ്റി പ്ലസ് സ്കോർ നേടിയ കളിക്കാരനായി മാറി.
38 ഫിഫ്റ്റി പ്ലസ് സ്കോർ നേടിയ വിരാടിനെ മറികടന്നാണ് പാക് ക്യാപ്റ്റൻ മുന്നേറിയത്. ഡബ്ലിനിലെ കാസിൽ അവന്യൂവിൽ അയർലൻഡും പാകിസ്ഥാനും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തെയും ടി20 ഐയിലാണ് ബാബറിൻ്റെ ചരിത്ര നേട്ടം.42 പന്തിൽ 75 റൺസെടുത്ത അദ്ദേഹം 178.57 സ്ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്തു. 29-കാരൻ റ് ഫോറുകളും അഞ്ച് സിക്‌സറുകളും പറത്തി.
മൂന്നാം ടി 20 പാകിസ്ഥാൻ വിജയിക്കുകയും പരമ്പര 2-1 ന് സ്വന്തമാക്കുകയും ചെയ്തു.ആദ്യ ടി20യിലും അർധസെഞ്ചുറി നേടിയ ബാബർ രണ്ടാം വിക്കറ്റിൽ മുഹമ്മദ് റിസ്വാനൊപ്പം 139 റൺസിൻ്റെ കൂട്ടുകെട്ട് പടുത്തുയർത്തി. ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് 178 റൺസാണ് നേടിയത്.
ടി20 ക്രിക്കറ്റിലെ ഏറ്റവും കൂടുതൽ ഫിഫ്റ്റി പ്ലസ് സ്കോറുകൾ : –
- ബാബർ അസം 39
- വിരാട് കോലി 38
- രോഹിത് ശർമ്മ 34
- മുഹമ്മദ് റിസ്വാൻ 29
- ഡേവിഡ് വാർണർ 27