ജോസ് ബട്ട്ലറുടെ അഭാവം ഒരു വലിയ തിരിച്ചടിയാണെങ്കിലും രാജസ്ഥാന് റോയൽസിന് ബാക്കപ്പ് ഉണ്ടെന്ന് റിയാൻ പരാഗ് | IPL2024
ഇന്ത്യൻ പ്രീമിയർ ലീഗിലെ ബാക്കിയുള്ള മത്സരങ്ങളിൽ രാജസ്ഥാൻ റോയൽസിന് അവരുടെ ഓപ്പണർ ജോസ് ബട്ട്ലറെ നഷ്ടമാകും. മെയ് 22 മുതൽ പാക്കിസ്ഥാനെതിരായ നാല് മത്സരങ്ങളുടെ ടി20 ഐ പരമ്പരയിൽ കളിക്കാൻ ബട്ട്ലർ ഇംഗ്ലണ്ട് ടീമിനൊപ്പം ചേരും.ലീഗ് ഘട്ടത്തിൽ രണ്ട് മത്സരങ്ങൾ ശേഷിക്കെയാണ് ഇംഗ്ലണ്ടിൻ്റെ ടി20 ക്യാപ്റ്റൻ റോയൽസിൻ്റെ ക്യാമ്പ് വിട്ടത്.
എന്നാൽ ജോസ് ബട്ട്ലറുടെ അഭാവം ഒരു വലിയ തിരിച്ചടിയാണെങ്കിലും രാജസ്ഥാന് റോയൽസിന് ബാക്കപ്പ് ഉണ്ടെന്ന് റിയാൻ പരാഗ് അഭിപ്രായപ്പെട്ടു. “ഞങ്ങൾ നല്ലൊരു ടീമാണ് ,എല്ലാവർക്കുമായി ഞങ്ങൾക്ക് ബാക്കപ്പുകൾ ലഭിച്ചു.ടോം കോഹ്ലർ-കാഡ്മോർ ഇപ്പോൾ ഞങ്ങളുടെ ബാക്കപ്പാണ്.ജോസ് ബട്ട്ലറുടെ ഒരു വലിയ നഷ്ടമായിരുന്നു, പക്ഷേ ഞങ്ങൾ അത് കൈകാര്യം ചെയ്യുമെന്ന് ഞാൻ കരുതുന്നു. സീസൺ ആരംഭിക്കുന്നതിന് മുമ്പ് ഞങ്ങൾക്ക് അറിയാമായിരുന്ന കാര്യമാണിത്, ഞങ്ങൾ ഒരു പ്രൊഫഷണൽ സൈഡ് ആയതിനാൽ ഞങ്ങൾ ഇത് നന്നായി കൈകാര്യം ചെയ്യും,” ബർസപാര സ്റ്റേഡിയത്തിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് പരാഗ് പറഞ്ഞു.
12 കളികളിൽ നിന്ന് 16 പോയിൻ്റുള്ള രാജസ്ഥാൻ റോയൽസ് പ്ലെ ഉറപ്പിച്ചു. തുടർച്ചയായ മൂന്നു തോൽവികൾ നേരിട്ട രാജസ്ഥാൻ വിജയ വഴിയിൽ തിരിച്ചെത്തുക എന്ന ലക്ഷ്യം വെച്ചാണ് ഇന്നിറങ്ങുന്നത്. “ഞങ്ങൾ വളരെ പോസിറ്റീവാണ്. കഴിഞ്ഞ മൂന്ന് ഗെയിമുകളിൽ ഞങ്ങൾ ചെയ്ത എല്ലാ ചെറിയ തെറ്റുകളിൽ നിന്നും പഠിക്കാൻ ഞങ്ങൾ ശ്രമിച്ചു. ഞങ്ങൾ നന്നായി ചെയ്ത കാര്യങ്ങളിലും ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു” പരാഗ് പറഞ്ഞു.