സഞ്ജു സാംസൺ പുറത്ത്; രോഹിത് ശർമ്മയുടെ ഓപ്പണിംഗ് പങ്കാളി വിരാട് കോഹ്ലി |T 20 World Cup 2024
മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക് 2024 ലെ ഐസിസി ടി20 ലോകകപ്പിൽ ടീം ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെ കുറിച്ച് പ്രവചനം നടത്തി. രോഹിത് ശർമ്മയ്ക്കൊപ്പം ഓപ്പണറായി വിരാട് കോഹ്ലിയെ തിരഞ്ഞെടുത്തു.രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യൻ ടീം ജൂൺ 5 ന് അയർലൻഡിനെതിരെ ഗ്രൂപ്പ് എയിൽ തങ്ങളുടെ ആദ്യ മത്സരം കളിക്കും. ന്യൂയോർക്കിലെ നസാവു കൗണ്ടി സ്റ്റേഡിയം തുടർന്നുള്ള 2 ഇന്ത്യ മത്സരങ്ങൾക്കും ആതിഥേയത്വം വഹിക്കും.
ജൂൺ 9, 11 തീയതികളിൽ പാക്കിസ്ഥാനും യുഎസിനുമെതിരെയാണ് ഇന്ത്യയുടെ മത്സരങ്ങൾ.ഫ്ലോർഡിയയിലെ സെൻട്രൽ ബ്രോവാർഡ് റീജിയണൽ പാർക്കിൽ കാനഡയ്ക്കെതിരായ പോരാട്ടത്തോടെയാണ് ഇന്ത്യ ഗ്രൂപ്പ് ഘട്ടങ്ങൾ അവസാനിപ്പിക്കുക.ദിനേശ് കാർത്തിക് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരത്തിനാണ് ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. ക്രിക്ബസിൻ്റെ ടി20 ലോകകപ്പ് 2024 ഷോയിൽ കാർത്തിക് മുഴുവൻ പ്ലെയിംഗ് ഇലവനെയും തെരഞ്ഞെടുത്തു.
ക്യാപ്റ്റൻ രോഹിത് ശർമയ്ക്കൊപ്പം ഓപ്പണിംഗ് സ്ലോട്ടിൽ നിന്ന് യശസ്വി ജയ്സ്വാളിനെ ഒഴിവാക്കിയതാണ് അദ്ദേഹം വരുത്തിയ ഏറ്റവും വലിയ ഒഴിവാക്കൽ. വിരാട് കോലിയാണ് ഓപ്പണിങ് സ്പോട്ടിൽ എത്തുന്നത്.ഐപിഎൽ 2024 ൽ, 15 കളികളിൽ നിന്ന് 741 റൺസ് നേടിയതിന് ഓറഞ്ച് ക്യാപ്പ് നേടിയ വിരാട് കോഹ്ലി മികച്ച ഫോമിലാണ്.ലോകകപ്പിൽ രോഹിത് ശർമ്മയ്ക്കൊപ്പം കോഹ്ലിയാണ് ഏറ്റവും അനുയോജ്യമെന്ന് ഡികെ കരുതുന്നു.
ഋഷഭ് പന്തിനെ 3-ാം സ്ഥാനത്തെത്തിക്കുന്നതിനായി ദിനേശ് കാർത്തിക് പിന്നീട് സഞ്ജു സാംസണെ പ്ലേയിംഗ് ഇലവനിൽ നിന്ന് ഒഴിവാക്കി. 2 ദിവസം മുമ്പ് ന്യൂയോർക്കിൽ ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ സന്നാഹ മത്സരത്തിനിടെ ദേശീയ ടീമിൽ തിരിച്ചെത്തിയ പന്തിന് മൂന്നാം നമ്പർ റോൾ തികച്ചും യോജിച്ചതാണ്. നാലാം നമ്പറിൽ ഡികെ സൂര്യകുമാർ യാദവിനെ തിരഞ്ഞെടുത്തു.ഹാർദിക് പാണ്ഡ്യയെ 5 ലും ശിവം ദുബെ 6 ലും രവീന്ദ്ര ജഡേജ 7 ലും അക്സർ പട്ടേൽ എട്ടാം സ്ഥാനടത്തും ബാറ്റ് ചെയ്യും.കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ് എന്നിവർ ബാറ്റിംഗ് ഓർഡർ പൂർത്തിയാക്കും.
ദിനേശ് കാർത്തികിന്റെ പ്ലേയിംഗ് ഇലവൻ : രോഹിത് ശർമ്മ (c), വിരാട് കോലി, ഋഷഭ് പന്ത് (wk), സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ (vc), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്