ഇന്ത്യ-സിംബാബ‍്‍‌വെ ആദ്യ ട്വന്‍റി 20 ഇന്ന് ഹരാരെയിൽ ,യുവനിരയ്ക്ക് കഴിവ് തെളിയിക്കാനുള്ള അവസരം |India vs Zimbabwe

ഇന്ത്യ vs സിംബാബ്‌വെ ആദ്യ ടി 20 മത്സരം ഇന്ന് നടക്കും.ഇന്ത്യൻ സമയം വൈകിട്ട് 4.30ന് ഹരാരെയിലാണ് മത്സരം തുടങ്ങുന്നത്. ശുഭ്‌മാൻ ഗിൽ നയിക്കുന്ന യുവനിരയ്ക്ക് കഴിവ് തെളിയിക്കാനുള്ള അവസരമാണ് സിംബാബ‍്‍വെ പര്യടനം. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ കളിക്കില്ല. ജൂൺ 29 ന് ഇന്ത്യ ലോക ചാമ്പ്യൻമാരായതിന് ശേഷമുള്ള ആദ്യ പരമ്പരയാണ് ഇരു ടീമുകളും തമ്മിലുള്ള 5 മത്സരങ്ങൾ അടങ്ങുന്ന ടി20 ഐ പരമ്പര.

ഇന്ത്യൻ സ്‌ക്വാഡിനെ നയിക്കുന്നത് നായകൻ ഗില്ലാണ്. കൂടാതെ ഇന്ത്യൻ ടീമിനെ ഈ പരമ്പരയിൽ പരിശീലിപ്പിക്കുന്നത് മുൻ ഇന്ത്യൻ താരം വി. വി. എസ് ലക്ഷമനാണ്.യുവ താരങ്ങൾ ആയി എത്തുന്ന ഇന്ത്യൻ ടീം അടുത്ത ടി :20 വേൾഡ് കപ്പ് മുൻപായി ലക്ഷ്യമിടുന്നത് മികച്ച ഒരു പുത്തൻ സ്‌ക്വാഡിനെ കൂടി രൂപപ്പെടുത്താനാണ്. രോഹിത്, വിരാട് കോഹ്ലി, ജഡേജ എന്നിവർ ടി :20 ക്രിക്കറ്റ്‌ നിന്നും വിരമിച്ച സ്ഥിതിക്ക് ഇത് ഇന്ത്യൻ യുവ താരങ്ങൾക്ക് അടക്കം പുത്തൻ അവസരം കൂടിയാണ്.ഹരാരെ സ്‌പോർട്സ് ഹബ്ബ്‌ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യക്ക് വേണ്ടി ഗിൽ : അഭിഷേക് ശർമ്മ എന്നിവർ ഓപ്പൺ ചെയ്യുമെന്നാണ് വാർത്ത.

കൂടാതെ ഇന്ത്യൻ നിരയിൽ അനേകം അന്താരാഷ്ട്ര അരങ്ങേറ്റങ്ങൾക്കും സാധ്യതയുണ്ട്. റുതുരാജ് ​​ഗെയ്ക്ക്‌വാദ്‌ മൂന്നാം നമ്പറിൽ ക്രീസിലെത്തും.ഇന്ത്യയും സിംബാബ്‌വെയും തമ്മിൽ 8 ടി20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഇതിൽ 6 എണ്ണത്തിൽ ഇന്ത്യ വിജയിച്ചപ്പോൾ സിംബാബ്‌വെ രണ്ടു തവണ ജയിച്ചു. ഇരുവരും തമ്മിൽ കഴിഞ്ഞ 5 മത്സരങ്ങളിൽ ഇന്ത്യ മൂന്ന് തവണയും സിംബാബ്‌വെ രണ്ട് തവണയും ജയിച്ചു.2010ൽ സിംബാബ്‌വെയുമായി 2 ടി20 മത്സരങ്ങൾ കളിച്ച ഇന്ത്യ രണ്ടും യഥാക്രമം 6 വിക്കറ്റിനും 7 വിക്കറ്റിനും ജയിച്ചു.

2015ൽ മെൻ ഇൻ ബ്ലൂ 54 റൺസിന് വിജയിച്ചതാണ് ഇന്ത്യയുടെ മൂന്നാം വിജയം. എന്നാൽ അടുത്ത 2 മത്സരങ്ങളിൽ യഥാക്രമം 10 റൺസിനും 2 റൺസിനും ഇന്ത്യ തോറ്റു.2016ൽ ഇന്ത്യ 3 റൺസിന് വിജയിച്ചു.പിന്നീട് 2022ൽ 71 റൺസിന് ദക്ഷിണാഫ്രിക്കൻ ടീമിനെ ഇന്ത്യ പരാജയപ്പെടുത്തി.മത്സരം ലൈവായി സോണി സ്‌പോർട്സ് ചാനലുകളിൽ കാണാം.സോണി ലൈവ് ആപ്പിലും മത്സരം ലൈവായി കാണാം.

ഇന്ത്യൻ സ്‌ക്വാഡ് :ശുബ്മാൻ ഗിൽ (ക്യാപ്റ്റൻ), റുതുരാജ് ഗെയ്‌ക്‌വാദ്, അഭിഷേക് ശർമ്മ, റിങ്കു സിംഗ്, ധ്രുവ് ജുറൽ (WK), റിയാൻ പരാഗ്, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്‌ണോയ്, അവേഷ് ഖാൻ, ഖലീൽ അഹമ്മദ്, മുകേഷ് കുമാർ, തുഷാർ ദേശ്പാണ്ഡെ, സായി സുദർശൻ , ഹർഷിത് റാണ.

സിംബാബ്‌വെ ടീം: സിക്കന്ദർ റാസ (ക്യാപ്റ്റൻ), ഫറാസ് അക്രം, ബ്രയാൻ ബെന്നറ്റ്, ജോനാഥൻ കാംബെൽ, ടെൻഡായി ചത്താര, ലൂക്ക് ജോങ്‌വെ, ഇന്നസെൻ്റ് കയ, ക്ലൈവ് മദാൻഡെ, വെസ്‌ലി മധെവെരെ, തടിവനഷെ മറുമണി, വെല്ലിംഗ്ടൺ മസകാദ്‌സ, ബ്രാൻഡൻ ഡി നൗസറാബ്, ബ്രാൻഡൻ ഡി നൗസാറബ്, ബ്രാൻഡൻ ഡി നൗസറാബ്, , റിച്ചാർഡ് നഗാരവ, മിൽട്ടൺ ഷുംബ.

Rate this post