‘അവന്റെ ബാറ്റ് ഉപയോഗിച്ചാണ് ഞാൻ കളിച്ചത്’ : സിംബാബ്‌വെക്കെതിരെയുള്ള തകർപ്പൻ സെഞ്ചുറിയുടെ പിന്നിലെ രഹസ്യം വെളിപ്പെടുത്തി അഭിഷേക് ശർമ്മ | Abhishek Sharma

ഹരാരെയിൽ ഇന്നലെ നടന്ന സിംബാബാവെയ്‌ക്കെതിരായ രണ്ടാം ടി 20 മത്സരത്തിൽ അസാധാരണ പ്രകടനമാണ് ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ്മ പുറത്തെടുത്തത്. രണ്ടാം മത്സരം മാത്രം കളിക്കുന്ന യുവ ഓപ്പണർ തൻ്റെ കന്നി ടി20 ഐ സെഞ്ചുറി സ്വന്തമാക്കുകയും ചെയ്തു. 47 പന്തില്‍ 100 റണ്‍സായിരുന്നു അഭിഷേക് നേടിയെടുത്തത്.

എട്ട് സിക്‌സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു മത്സരത്തില്‍ 23കാരന്‍റെ ഇന്നിങ്‌സ്. പരമ്പരയിലെ ആദ്യ മത്സരത്തിൽ മത്സരത്തില്‍ നാല് പന്ത് നേരിട്ടെങ്കിലും റണ്‍സൊന്നും നേടാൻ അഭിഷേക് ശര്‍മയ്‌ക്കായിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇന്നലെ നടന്ന രണ്ടാം ടി20യില്‍ താരം സെഞ്ച്വറി നേടിയത്.മത്സരത്തിന് ശേഷം ബാറ്റിങ് വെടിക്കെട്ടിന് പിന്നിലെ രഹസ്യം അഭിഷേക് ശര്‍മ വെളിപ്പെടുത്തി.
സഹതാരവും നായകനുമായ ശുഭ്‌മാൻ ഗില്ലിൻ്റെ ബാറ്റാണ് ഉപയോഗിച്ചതെന്ന് അഭിഷേക് ശർമ്മ വെളിപ്പെടുത്തി.

“ഞാൻ ഇന്ന് ശുഭ്മാൻ്റെ ബാറ്റിൽ കളിച്ചു – നേരത്തെയും ഞാൻ അത് ചെയ്തു. എനിക്ക് റൺസ് ആവശ്യമുള്ളപ്പോഴെല്ലാം – ഞാൻ അവൻ്റെ ബാറ്റ് ആവശ്യപ്പെടും, ”അഭിഷേക് പറഞ്ഞു.ശുഭ്മാനും അഭിഷേകും പഞ്ചാബിലെ ആഭ്യന്തര ക്രിക്കറ്റ് ടീമിനൊപ്പം അവരുടെ തുടക്ക കാലം മുതൽ ഒരുമിച്ച് കളിക്കുന്നു. ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ 100 റൺസിന്റെ തകർപ്പൻ ജയമാണ് ശുഭ്മൻ ​ഗില്ലിന്റെ സംഘം സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ 234 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ സിംബാബ്‍വെ 18.4 ഓവറിൽ 134 റൺസിൽ എല്ലാവരും പുറത്തായി.

അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇരുടീമുകളും ഓരോ മത്സരം വിജയിച്ചു. സെഞ്ച്വറി നേടിയ അഭിഷേക് ശര്മയുടെയും 47 പന്തിൽ 11 ഫോറും ഒരു സിക്സും സഹിതം 77 റൺസുമായി പുറത്താകാതെ നിന്ന റുതുരാജ് ഗെയ്ക്ക്‌വാദിന്റെയും 48 റൺസുമായി പുറത്താകാതെ നിന്ന റിങ്കു സിംഗിന്റെ ബാറ്റിങ്ങുമാണ് ഇന്ത്യക്ക് വലയ സ്കോർ സമ്മാനിച്ചത്.ഇന്ത്യയ്ക്കായി ആവേശ് ഖാനും മുകേഷ് കുമാറും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി.

Rate this post