പരിശീലന സെഷനിൽ വണ്ടർ ക്യാച്ചുമായി സഞ്ജു സാംസൺ , ബാറ്ററായി മലയാളി താരം ഇന്ന് കളിക്കുമോ ? | Sanju Samson
ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിലെ ടി20 പരമ്പരക്ക് ഇന്ന് തുടക്കമാവുകയാണ്. മത്സരം ഇന്ത്യൻ സമയം രാത്രി 7 മണിക്ക് ആരംഭിക്കും. പല്ലേക്കൽ ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം, ഗൗതം ഗംഭീറിന്റെ ഇന്ത്യൻ പരിശീലകൻ എന്ന നിലയിലുള്ള അരങ്ങേറ്റം കൂടിയാണ്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ പ്ലെയിങ് ഇലവനിൽ ആരൊക്കെ ഇടം പിടിക്കും എന്ന് അറിയാൻ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഗൗതം ഗംഭീറിന്റെ കീഴിലുള്ള പരിശീലന സെഷനിന്റെ ചിത്രങ്ങളും വീഡിയോകളും മറ്റും ബിസിസിഐ അവരുടെ സോഷ്യൽ മീഡിയ ഹാൻഡിൽ പങ്കുവെക്കുന്നത്…
ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിലെ ടി20 പരമ്പരക്ക് ഇന്ന് (ശനിയാഴ്ച) തുടക്കമാവുകയാണ്. മത്സരം ഇന്ത്യൻ സമയം രാത്രി 7 മണിക്ക് ആരംഭിക്കും. പല്ലേക്കൽ ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം, ഗൗതം ഗംഭീറിന്റെ ഇന്ത്യൻ പരിശീലകൻ എന്ന നിലയിലുള്ള അരങ്ങേറ്റം കൂടിയാണ്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ പ്ലെയിങ് ഇലവനിൽ ആരൊക്കെ ഇടം പിടിക്കും എന്ന് അറിയാൻ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
ഗൗതം ഗംഭീറിന്റെ കീഴിലുള്ള പരിശീലന സെഷനിന്റെ ചിത്രങ്ങളും വീഡിയോകളും മറ്റും ബിസിസിഐ അവരുടെ സോഷ്യൽ മീഡിയ ഹാൻഡിൽ പങ്കുവെക്കുന്നത് തുടരുകയാണ്. ഏറ്റവും ഒടുവിൽ പങ്കുവെച്ച ഒരു വീഡിയോയും, മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്നത് കാണാൻ സാധിക്കും. ആരാധകർക്കായി ബിസിസിഐ പങ്കുവെച്ച് വീഡിയോയിൽ, സഞ്ജു സാംസൺ ഫീൽഡിങ് പരിശീലനത്തിൽ മികച്ച പ്രകടനം നടത്തുന്നതായി കാണാം.
സഞ്ജു ഡൈവ് ചെയ്തു ക്യാച്ച് എടുക്കുന്ന ദൃശ്യം, അദ്ദേഹത്തിന്റെ സഹതാരങ്ങളെ പോലും അത്ഭുതപ്പെടുത്തി. മാത്രമല്ല ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ, ആരാധകർ സഞ്ജുവിന്റെ ക്യാച്ച് ഏറ്റെടുക്കുകയും ചെയ്തു. ഫീൽഡിങ്ങിൽ എല്ലായിപ്പോഴും മികച്ച പ്രകടനം നടത്താറുള്ള സഞ്ജു, ഇന്ത്യൻ ടീമിന്റെ മികച്ച വിക്കറ്റ് കീപ്പർമാരിൽ ഒരാൾ കൂടിയാണ്. ഇന്നത്തെ മത്സരത്തിൽ സഞ്ജു സാംസണ് അവസരം ലഭിക്കും എന്ന് തന്നെയാണ് അദ്ദേഹത്തിന്റെ ആരാധകർ പ്രതീക്ഷിക്കുന്നത്.
Sanju Samson stunning catch at the end 🫴🏻🥶❤️🔥 pic.twitter.com/ofS8zRBrkP
— Sanju Samson Fans Page (@SanjuSamsonFP) July 26, 2024
ഗൗതം ഗംഭീർ സഞ്ജു സാംസനോട് വളരെ അടുപ്പം പുലർത്തുന്ന ഒരു വ്യക്തിയാണ്. അതുകൊണ്ടുതന്നെ സഞ്ജുവിന് ടി20 ഫോർമാറ്റിൽ ശ്രീലങ്കക്കെതിരെ കളിക്കാൻ അവസരം നൽകും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഒരുപക്ഷേ, ഋഷഭ് പന്തിനെ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പർ ആയി ഇലവനിൽ ഉൾപ്പെടുത്തിയേക്കാമെങ്കിലും, സഞ്ജു സാംസനെ ഒരു ബാറ്റർ എന്ന നിലയിൽ ടീമിൽ ഉൾപ്പെടുത്താനുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കില്ല.