ഇന്ത്യയെ വിജയത്തിലെത്തിച്ച സൂര്യകുമാർ ക്യാപ്റ്റൻസി ബ്രില്ല്യൻസ് | Suryakumar Yadav
ശ്രീലങ്കക്കെതിരെയുള്ള ആദ്യ ടി 20യിൽ തകർപ്പൻ ജയവുമായി ഇന്ത്യ.43 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 214 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ലങ്കക്ക് 170 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. ശ്രീലങ്കക്കായി ഓപ്പണർ നിസ്സങ്ക 48 പന്തിൽ നിന്നും 79 ഉം കുശാൽ മെന്റിസ് 45 റൺസും നേടി മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യക്ക് വേണ്ടി റയാൻ പരാഗ് മൂന്നും അക്സർ പട്ടേൽ അർശ്ദീപ് എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി.
അതേസമയം ഇന്നലെ ഇന്ത്യൻ ജയത്തിന് പിന്നിൽ വളരെ അധികം കാരണമായി മാറിയത് നായകൻ സൂര്യയുടെ ഒരു മനോഹര ക്യാപ്റ്റൻസി മിക്കവാണ്. എതിർ ടീം പോലും പ്രതീക്ഷിക്കാത്ത സമയത്തെ സർപ്രൈസ് ബൌളിംഗ് ചേഞ്ച്.ലോക ചാമ്പ്യൻമാരായ ഇന്ത്യയെ മറുപടി ബാറ്റിംഗിൽ ശ്രീലങ്ക മറികടക്കുമെന്ന് തോന്നിച്ചു. പരാജയം മുന്നിൽ കണ്ട ശേഷമാണു ടീം ഇന്ത്യ ജയം.36 ബോളില്‍ 74, കൈയില്‍ 9 വിക്കറ്റ്; എന്നിട്ടും ലങ്ക തോറ്റു! സൂര്യ കാണിച്ചത് ഈ മാജിക്ക്
മറുപടി ബാറ്റിംഗിൽ അവസാന 6 ഓവറിൽ ജയിക്കാൻ ശ്രെലങ്കക്ക് ആവശ്യം 74 റൺസ്, കയ്യിൽ 8 വിക്കെറ്റ് ഉള്ളപ്പോൾ അവർ ജയിക്കുമെന്ന് എല്ലാവരും കരുതി. എന്നാൽ അക്ഷർ പട്ടേൽ ഓവറിൽ തുടരെ വിക്കെറ്റ് വീണു. കൂടാതെ ബിശ്ണോയി ലാസ്റ്റ് ഓവറിലും വിക്കെറ്റ് വീണു. നാല് ഓവറിൽ ജയിക്കാൻ വേണ്ടത് വെറും 50 പ്ലസ് റൺസ്. എന്നാൽ സർപ്രൈസ് അയി പതിനേഴാം ഓവർ എറിയുവാൻ നായകൻ സൂര്യകുമാർ യാദവ് വിളിച്ചത് റിയാൻ പരാഗിനെ.
നിർണായക പതിനേഴാം ഓവർ,അധികം ബൗൾ ചെയ്ത് എക്സ്പീരിയൻസ് ഇല്ലാത്ത പരാഗിനെ ഏൽപ്പിച്ച സൂര്യ നീക്കം ഇന്ത്യൻ ഫാൻസിനെ അടക്കം ഞെട്ടിച്ചു. എന്നാൽ ക്യാപ്റ്റൻസി മികവ് എന്തെന്ന് പരാഗ് ആ ഓവറിൽ തെളിയിച്ചു. ആ ഓവറിൽ ദസുന്‍ ഷനകയെ ഇന്ത്യ റണ്ണൗട്ടാക്കി. നാലാമത്തെ ബോളില്‍ കമിന്ദു മെന്‍ഡിസിനെ പരാഗ് ക്ലീൻ ബൗൾഡാക്കി. അന്താരാഷ്ട്ര ക്രിക്കറ്റിൽ പരാഗ് ആദ്യത്തെ വിക്കെറ്റ്. കളി ഇവിടെ തിരിഞ്ഞ്. ലാസ്റ്റ് ഓവറും എറിഞ്ഞ പരാഗ് വെറും 8 ബോളിൽ 3 വിക്കെറ്റ് വീഴ്ത്തി. മൂന്നും ക്ലീൻ ബൗൾഡ്.