‘ഗോൾഡൻ ഡക്ക് സഞ്ജു’ : കിട്ടിയ അവസരങ്ങൾ ഉപയോഗിക്കാൻ അറിയാത്ത സഞ്ജു സാംസൺ | Sanju Samson
ശ്രീലങ്കക്ക് എതിരായ രണ്ടാമത്തെ ടി :20 മത്സരത്തിൽ പ്ലെയിങ് ഇലവനിൽ സ്ഥാനം നേടിയ സഞ്ജു സാംസൺ ഒരിക്കൽ കൂടി ആരാധകരെ നിരാശരാക്കി. നേരിട്ട ആദ്യത്തെ ബോളിൽ തന്നെ സഞ്ജു ഡക്ക് ആയി പുറത്തായി.മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ടീം ബൌളിംഗ് തിരഞ്ഞെടുത്തു. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടി20യില്‍ വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന് പകരക്കാരനായി ഇറങ്ങിയതായിരുന്നു സഞ്ജു സാംസണ്‍.
ഗില്ലിന് കഴുത്തുളുക്ക് അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് സഞ്ജുവിന് അവസരം ലഭിച്ചത്. ഇതോടെ യശസ്വി ജയ്‌സ്വാളിനൊപ്പം ഓപ്പണിങ്ങില്‍ ബാറ്റുചെയ്യാന്‍ അവസരം വന്നു.ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നേടിയ 161 റൺസ് മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്കായി ഓപ്പനിങ്ങിൽ ജൈസ്വാൾ :സഞ്ജു ഓപ്പണിങ് ജോഡി എത്തിയെങ്കിലും മഴ കാരണം ഇന്ത്യൻ വിജയ ലക്ഷ്യം 8 ഓവറിൽ 78 റൺസായി പുതുക്കി നിശ്ചയിച്ചു.എന്നാൽ നേരിട്ട ആദ്യത്തെ ബോളിൽ തന്നെ സഞ്ജു സാംസൺ പുറത്തായത് ഇന്ത്യൻ ക്യാമ്പിൽ അടക്കം ഞെട്ടലായി മാറി.
ശ്രീലങ്കയ്ക്കുവേണ്ടി രണ്ടാം ഓവര്‍ എറിഞ്ഞ മഹീഷ് തീക്ഷണ, ആദ്യ പന്തില്‍ത്തന്നെ സഞ്ജു സാംസന്റെ വിക്കറ്റ് തെറിപ്പിച്ചു. ഒരു പന്ത് നേരിട്ട സഞ്ജു ഗോള്‍ഡന്‍ ഡക്കായി പുറത്ത്. അകത്തേക്ക് പ്രവേശിച്ച പന്ത് പ്രതിരോധിക്കാനുള്ള സഞ്ജുവിന്റെ ശ്രമം വിഫലമാവുകയും സ്റ്റമ്പ് തിരിക്കുകയും ചെയ്തു.കാത്തിരുന്ന് അവസരം ലഭിച്ചപ്പോള്‍ എല്ലാവരും വലിയ പ്രതീക്ഷയിലായിരുന്നു. എന്നാൽ അതെല്ലാം ഇല്ലാതായ നിമിഷമായിരുന്നു അത്.ഇപ്പോള്‍ മോശം പ്രകടനത്തിന്റെ പേരില്‍ വലിയ വിമര്‍ശനമാണ് സഞ്ജുവിനെതിരേ ഉയരുന്നത്.
അപ്രതീക്ഷിതമായി ഓപ്പണാറായി കളിച്ചതാണ് സഞ്ജുവിന് തിരിച്ചടിയായത്. മധ്യ നിരയിൽ ഇറങ്ങിയിരുന്നെങ്കിലും സഞ്ജു കുറച്ചു കൂടി മികച്ച പ്രകടനം പുറത്തെടുക്കുമായിരുന്നു.സഞ്ജു നിരാശപ്പെടുത്തിയെങ്കിലും അനായാസ ജയമാണ് ഇന്ത്യ നേടിയെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 9 വിക്കറ്റിന് 161 റണ്‍സെടുത്തു.മഴ മൂലം വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിൽ നടന്ന മത്സരത്തിൽ 78 റൺസ് എന്ന പുതുക്കിയ വിജയലക്ഷ്യം വെറും 6.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ വിജയകരമായി പിന്തുടർന്നു.