മൂന്നാം ടി20യിൽ റിങ്കു സിംഗ് 19-ാം ഓവർ എറിഞ്ഞതിന് പിന്നിലെ പദ്ധതി വെളിപ്പെടുത്തി സൂര്യകുമാർ യാദവ് | India vs Sri Lanka
മുഹമ്മദ് സിറാജിന് അപ്പോഴും ഒരു ഓവർ ബാക്കിയുണ്ടായിരുന്നു, ടി20 ലോകകപ്പ് നേടിയ ഇന്ത്യയുടെ ടീമിൻ്റെ ഭാഗമായിരുന്ന ശിവം ദുബെ അതുവരെ ബൗൾ ചെയ്തിരുന്നില്ല.എന്നിട്ടും 19 ആം ഓവർ ബോൾ ചെയ്യാൻ നായകൻ സൂര്യകുമാർ യാദവ് പാർട്ട് ടൈം ബൗളർ റിങ്കു സിങ്ങിനെയാണ് തെരഞ്ഞെടുത്തത്.
പല്ലേക്കലെയിൽ നടന്ന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടി20 ഐ മത്സരത്തിൽ ശ്രീലങ്കയുടെ വിജയലക്ഷ്യം റിങ്കു സിംഗ് ഒമ്പത് റൺസായി ചുരുക്കി.അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇതുവരെ പന്തെറിയാൻ കഴിയാത്ത താരമാണ് റിങ്കു.കഴിഞ്ഞയാഴ്ച നടന്ന ആദ്യ രണ്ട് മത്സരങ്ങളിലും വിജയം നേടിയ ശേഷം ഇന്ത്യ ഇതിനകം തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു.എന്നാൽ മൂന്ന് റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ഓഫ് സ്പിന്നർ റിങ്കു കളിയുടെ ഗതി മാറ്റിമറിച്ചു.അവസാന ഓവറിൽ 6 റൺസായിരുന്നു ലങ്കക്ക് വിജയിക്കാൻ വേണ്ടിയിരുന്നത്.
20–ാം ഓവറിൽ 5 റൺസ് മാത്രം വിട്ടുനൽകിയ സൂര്യ 2 ലങ്കൻ ബാറ്റർമാരെ പുറത്താക്കി. അവസാന 5 ഓവറിൽ 27 റൺസ് ചേർക്കുന്നതിനിടെ, 7 വിക്കറ്റാണ് ലങ്കയ്ക്ക് നഷ്ടമായത്.വിജയത്തിന് ശേഷം, അവസാന ഓവറിൽ റിങ്കുവിനെ ബൗൾ ചെയ്യാൻ തീരുമാനിച്ചതിന് പിന്നിലെ കാരണം സൂര്യകുമാർ വെളിപ്പെടുത്തി.റിങ്കു തൻ്റെ വലംകൈ ഓഫ് സ്പിൻ വൈവിധ്യം കൊണ്ട് സാഹചര്യങ്ങൾക്ക് കൂടുതൽ അനുയോജ്യനാണെന്ന് അദ്ദേഹം കണക്കാക്കി.പരമ്പരയ്ക്കിടെ പരിശീലന സെഷനുകളിൽ റിങ്കു മികച്ച രീതിയിൽ ബൗൾ ചെയ്തുവെന്ന് സൂര്യകുമാർ പറഞ്ഞു.
Rinku Singh 🤝 Suryakumar Yadav
— Wisden India (@WisdenIndia) July 30, 2024
The Game-Changing Heroes for India in the Last Two Overs 👏#RinkuSingh #SuryakumarYadav #India #SLvsIND #Cricket #T20Is pic.twitter.com/wtD8JqRbMH
“20-ാം ഓവറിനുള്ള തീരുമാനം എളുപ്പമായിരുന്നു, ബുദ്ധിമുട്ടുള്ള ഭാഗം 19-ാം ഓവറായിരുന്നു. സിറാജിൻ്റെയും മറ്റു ചിലരുടെയും ഓവർ ബാക്കിയുണ്ടായിരുന്നു. പക്ഷേ, റിങ്കു ബൗൾ ചെയ്യുന്നത് കണ്ടിട്ടുള്ളതിനാൽ റിങ്കു തന്നെയാണ് കൂടുതൽ അനുയോജ്യനെന്ന് എനിക്ക് തോന്നി. അത് ശരിയാണെന്ന് എനിക്ക് തോന്നി, അതുകൊണ്ടാണ് ഞാൻ ആ കോൾ എടുത്തത്, ”ഇന്ത്യൻ നായകൻ പറഞ്ഞു.
“ഇന്ത്യൻ ക്രിക്കറ്റിന് 19-ാം ഓവർ എപ്പോഴും ബുദ്ധിമുട്ടാണെന്ന് എനിക്കറിയാമായിരുന്നു അതുകൊണ്ടാണ് ഞാൻ റിങ്കുവിനെ ചുമതല ഏൽപ്പിച്ചത്. ഒരു വലംകൈയ്യൻ ബൗളിംഗിന് ഇടംകൈയ്യൻ, ബാറ്ററിന് എപ്പോഴും ബുദ്ധിമുട്ടാണ്. അവൻ തൻ്റെ കഴിവ് പരമാവധി പ്രയോജനപ്പെടുത്തുകയും എൻ്റെ ജോലി എളുപ്പമാക്കുകയും ചെയ്തത് വലിയ കാര്യമാണ്” അദ്ദേഹം കൂട്ടിച്ചേർത്തു.ആഗസ്റ്റ് മൂന്നിന് കൊളംബോയിൽ ശ്രീലങ്കയ്ക്കെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയാണ് ഇന്ത്യ കളിക്കുക.