‘ഏറ്റവും കൂടുതൽ ഡക്കുകൾ’ : അനാവശ്യ റെക്കോർഡ് സ്വന്തമാക്കി സഞ്ജു സാംസൺ | Sanju Samson
ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിൽ വിക്കറ്റിന് മുന്നിലും പിന്നിലും സഞ്ജു സാംസന്റെ മോശം പ്രകടനമാണ് കാണാൻ സാധിച്ചത്.ആദ്യ മത്സരത്തിൽ ബെഞ്ചിലിരുന്നു സഞ്ജു ശേഷം, രണ്ടാം മത്സരത്തിൽ ശുഭ്മാൻ ഗില്ലിന് പകരമായി ഓപ്പണറായി ടീമിൽ ഇടം കണ്ടെത്തി. എന്നാൽ വലംകൈയ്യൻ ബാറ്റർ ഗോൾഡൻ ഡക്കിന് പുറത്തായി.
മത്സരത്തിൽ ഇന്ത്യ 7 വിക്കറ്റിന് വിജയിക്കുകയും പരമ്പര സ്വന്തമാക്കുകയും ചെയ്തു.മൂന്നാമത്തെയും അവസാനത്തെയും ഗെയിമിൽ ഗൗതം ഗംഭീറും സൂര്യകുമാർ യാദവും ഒരു അവസരം കൂടി നൽകി. ഇഷ്ട മൂന്നാം നമ്പറിൽ താരത്തെ കളിപ്പിക്കുകയും ചെയ്തു. എന്നാൽ നാല് പന്തുകൾ നേരിട്ടതിന് ശേഷം റൺസ് ഒന്നും നേടാനാവാതെ പുറത്തായി. ഇപ്പോഴിതാ മലയാളി ബാറ്റർ ഡക്കുകളിൽ അനാവശ്യ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്.കീപ്പറായി 11 ഇന്നിംഗ്‌സുകളിൽ നിന്നാണ് സാംസൺ മൂന്ന് ഡക്കുകൾ നേടിയത്.
54 ഇന്നിംഗ്‌സുകളിൽ നാല് ഡക്കുകളുമായി പട്ടികയിൽ ഒന്നാമതുള്ള ഋഷഭ് പന്തിന് പിന്നിലാണ് അദ്ദേഹം.ജിതേഷ് ശർമ, കെഎൽ രാഹുൽ, ഇഷാൻ കിഷൻ, എംഎസ് ധോണി എന്നിവരാണ് പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. മറ്റൊരു റെക്കോർഡും തന്റെ പേരിൽ ചേർക്കാൻ സഞ്ജു സാംസണ് സാധിച്ചു.ഒരു കലണ്ടർ വർഷം ഏറ്റവുമധികം തവണ പൂജ്യനായി മടങ്ങുന്ന ഇന്ത്യൻ താരം എന്ന റെക്കോർഡിൽ ഒന്നാം സ്ഥാനത്ത് എത്താൻ സഞ്ജു സാംസണ് സാധിച്ചിട്ടുണ്ട്.
2024ൽ ഇത് മൂന്നാം തവണയാണ് സഞ്ജു സാംസൺ പൂജ്യനായി മടങ്ങുന്നത്. മുൻപ് ഇന്ത്യയുടെ അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരയിലെ മൂന്നാം മത്സരത്തിലും സഞ്ജു പൂജ്യനായി മടങ്ങിയിരുന്നു. ഇതുവരെ ഈ വർഷം 5 ഇന്നിംഗ്സുകൾ ഇന്ത്യക്കായി കളിച്ച സഞ്ജു സാംസൺ 3 മത്സരങ്ങളിലും പൂജ്യനായി മടങ്ങുകയാണ് ഉണ്ടായത്.
ട്വൻ്റി20യിൽ ഏറ്റവും കൂടുതൽ ഡക്കുകൾ വിക്കറ്റ് കീപ്പർമാർ (ഇന്നിംഗ്സ്)
4 – ഋഷഭ് പന്ത് (54)
3 – സഞ്ജു സാംസൺ (11)*
1 – ജിതേഷ് ശർമ്മ (7)
1 – കെ എൽ രാഹുൽ (8)
1 – ഇഷാൻ കിഷൻ (16)
1 – എംഎസ് ധോണി (85)