സോഷ്യൽ മീഡിയയിൽ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ സഞ്ജു സാംസണെ ആക്ഷേപിച്ചോ ? |Sanju Samson

ക്രിക്കറ്റ്‌ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു പോസ്റ്റ് ഇന്ത്യൻ ക്രിക്കറ്റ് ലോകത്ത് ചർച്ചയാവുകയാണ്. പ്രത്യേകിച്ച് മലയാളികൾക്കിടയിലാണ് ഇക്കാര്യം കൂടുതൽ ശ്രദ്ധ നേടിയിരിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായ സച്ചിൻ ടെണ്ടുൽക്കർ, പലപ്പോഴും ആരാധകർക്കിടയിൽ ചർച്ചകൾ സൃഷ്ടിക്കാൻ സാധിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ പങ്കുവെക്കാറുണ്ട്.

എന്നാൽ, ഇത്തവണ പങ്കുവെച്ചിരിക്കുന്നത് ഒരു ആക്ഷേപഹാസ്യം കണക്കെ ഉള്ളതാണ്. സച്ചിൻ ടെണ്ടുൽക്കർ ഒരു നദിക്കരയിൽ ഇരുന്ന് ഒരു താറാവിനെ ഫീഡ് ചെയ്യുന്നതാണ് ചിത്രം. ഇതിന് ഇങ്ങനെ ക്യാപ്ഷൻ നൽകിയിരിക്കുന്നു, “ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിനു ശേഷം, ഞാൻ താറാവുകളെ മൈൻഡ് ചെയ്യാറില്ല.” ക്രിക്കറ്റിൽ 0 റൺസിന് ബാറ്റർ പുറത്താകുന്നതിനെയാണ് ‘ഡക്ക്’ എന്ന് പരാമർശിക്കാറുള്ളത്. എന്തുതന്നെയായാലും, സച്ചിൻ ടെണ്ടുൽക്കരുടെ ഈ പോസ്റ്റ് സഞ്ജു സാംസണുമായി ബന്ധപ്പെടുത്തി ഒരു കൂട്ടം ക്രിക്കറ്റ് ആരാധകർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയാണ്.

ശ്രീലങ്കക്കെതിരെ നടന്ന അവസാന രണ്ട് ടി20 മത്സരങ്ങളിലും സഞ്ജു സാംസൺ ഡക്ക് ആയിരുന്നു. ഈ സാഹചര്യത്തിലാണ്, സച്ചിൻ ടെണ്ടുൽക്കറുടെ പോസ്റ്റ് സഞ്ജു സാംസണ് നേരെയുള്ള ഒളിയമ്പാണെന്ന് വരെ ഒരു കൂട്ടം ആളുകൾ വിശകലനം ചെയ്യുന്നത്. പലരും ഇതിനെ ട്രോൾ ആക്കി മാറ്റി സഞ്ജുവിനെ പരിഹസിക്കാനും ഉപയോഗിക്കുന്നു. യഥാർത്ഥത്തിൽ സച്ചിൻ ടെണ്ടുൽക്കർ,

ഒരു തമാശ രീതിയിൽ ആണ് ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. താറാവിനൊപ്പം ഉള്ള ഒരു ചിത്രം ലഭിച്ചതിനെ, രസകരമായി അവതരിപ്പിച്ചു എന്ന് മാത്രം. ഒരുപക്ഷേ ഇത് അദ്ദേഹത്തിന്റെ കരിയറിനെ തന്നെ സൂചിപ്പിച്ച് രസകരമായി നൽകിയത് ആയിരിക്കാം. 782 അന്താരാഷ്ട്ര ഇന്നിങ്സുകൾ കളിച്ച സച്ചിൻ ടെണ്ടുൽക്കർ, 34 തവണയാണ് ഡക്കിന് പുറത്തായിട്ടുള്ളത്. സച്ചിൻ ടെണ്ടുൽക്കരുടെ ഈ കോമിക് പോസ്റ്റ് പലരും സഞ്ജുവുമായി ബന്ധപ്പെടുത്തി തെറ്റിദ്ധരിച്ചിരിക്കാൻ ആണ് സാധ്യത.

Rate this post