ഓപ്പണറായി അതിവേഗം 15000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ താരമായി രോഹിത് ശർമ്മ | Rohit Sharma
ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തിൽ ഓപ്പണറായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ 15,000 റൺസ് തികച്ചു. അന്താരാഷ്ട്ര ക്രിക്കറ്റിൽ 15,000 റൺസ് തികയ്ക്കുന്ന മൂന്നാമത്തെ ഇന്ത്യൻ ബാറ്റ്സ്മാനായി രോഹിത് ശർമ്മ മാറി, കൂടാതെ ഓപ്പണറായി 15,000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ ബാറ്റ്സ്മാനായി. ഡേവിഡ് വാർണറുടെ റെക്കോർഡും രോഹിത് ശർമ തകർത്തു. ഈ മത്സരത്തിൽ രോഹിത് ശർമ്മ 47 പന്തിൽ 3 സിക്‌സറും 7 ബൗണ്ടറിയും സഹിതം 58 റൺസാണ് നേടിയത്.
രോഹിത് ശർമ്മ തൻ്റെ 352-ാം ഇന്നിംഗ്‌സിലാണ് ഈ നേട്ടം കൈവരിച്ചത്. 361 ഇന്നിങ്‌സുകളിൽ ഈ നേട്ടം കൈവരിച്ച ഡേവിഡ് വാർണറെ പിന്നിലാക്കി. ഓപ്പണറായി ഏറ്റവും വേഗത്തിൽ 15,000 റൺസ് തികയ്ക്കുന്ന ലോകത്തിലെ രണ്ടാമത്തെ ബാറ്റ്സ്മാനായി രോഹിത് മാറിയപ്പോൾ വാർണർ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 331 ഇന്നിംഗ്‌സുകളിൽ ഈ നേട്ടം കൈവരിച്ച സച്ചിൻ ടെണ്ടുൽക്കറാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.
🚨 MILESTONE 🚨
— Sportskeeda (@Sportskeeda) August 2, 2024
Rohit Sharma has now scored 15000 international runs as an opener 🏏🇮🇳
He becomes the third Indian opener and tenth overall to achieve the feat in international cricket 🔥#RohitSharma #ODIs #Opener #India #Sportskeeda pic.twitter.com/GsbZj7WzbQ
ഓപ്പണറായി ഏറ്റവും വേഗത്തിൽ 15000 റൺസ് തികച്ച ബാറ്റ്സ്മാൻ
331 – സച്ചിൻ ടെണ്ടുൽക്കർ
352 – രോഹിത് ശർമ്മ
361 – ഡേവിഡ് വാർണർ
363 – വീരേന്ദർ സെവാഗ്
368 – ഗ്രെയിം സ്മിത്ത്
374 – അലസ്റ്റർ കുക്ക്
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ ബാറ്റ്സ്മാനായി രോഹിത് ശർമ്മ . രോഹിത് ശർമ്മയ്ക്ക് മുമ്പ് വീരേന്ദർ സെവാഗും സച്ചിൻ ടെണ്ടുൽക്കറും ഇന്ത്യക്കായി ഈ നേട്ടം കൈവരിച്ചിട്ടുണ്ട്. ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് ഓപ്പണറായി സെവാഗിൻ്റെ പേരിലുണ്ട്, സച്ചിൻ രണ്ടാമതും രോഹിത് മൂന്നാമതുമാണ്..
ഒരു ഇന്ത്യൻ ഓപ്പണറായി ഏറ്റവും കൂടുതൽ അന്താരാഷ്ട്ര റൺസ്
16119 റൺസ് – വീരേന്ദർ സെവാഗ്
15335 റൺസ് – സച്ചിൻ ടെണ്ടുൽക്കർ
15000 റൺസ് – രോഹിത് ശർമ
12258 റൺസ് – സുനിൽ ഗവാസ്കർ
10867 റൺസ് – ശിഖർ ധവാൻ