ജയിച്ച കളി സമനിലയിൽ ,2 വിക്കറ്റ് ശേഷിക്കെ 1 റൺസ് നേടാൻ സാധിക്കാതെ ഇന്ത്യ | India | Sri Lanka
ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ഏകദിനം ടൈയിൽ അവസാനിച്ചു.231 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 47.5 ഓവറിൽ 230 റൺസിന് ഓൾ ഔട്ടായി.58 റൺസ് നേടിയ നായകൻ രോഹിത് ശർമയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. സ്കോർ 230 ൽ നിൽക്കെ ഇന്ത്യക്ക് രണ്ടു വിക്കറ്റുകൾ നഷ്ടമായി. ശ്രിലങ്കക്ക് വേണ്ടി വനിന്ദു ഹസരംഗയും അസലങ്കയും 3 വീതം വിക്കറ്റുകൾ വീഴ്ത്തി.
231 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് ഓപ്പണർമാർ മികച്ച തുടക്കമാണ് നൽകിയത്. നായകൻ രോഹിത് ശർമ്മ ലങ്കൻ ബൗളര്‍മാര്‍ക്കെതിരെ അനായാസം കണ്ടെത്തി. പത്താം ഓവറിൽ ധനഞ്ജയയെ സിക്സടിച്ച് രോഹിത് ശർമ്മ 56 ആം അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി. 13 ആം ഓവറിൽ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 35 പന്തിൽ നിന്നും 16 റൺസ് നേടിയ ഗില്ലിനെ ദുനിത് വെല്ലലഗെ പുറത്താക്കി. സ്കോർ 80 ആയപ്പോൾ രോഹിത് ശര്‍മയെയും ഇന്ത്യക്ക് നഷ്ടപ്പെട്ടു.
47 പന്തിൽ നിന്നും 7 ബൗണ്ടറിയും 3 സിക്സും അടക്കം 58 റൺസാണ് രോഹിത് നേടിയത്. ദുനിത് വെല്ലലഗെയുടെ പന്തിൽ നായകൻ വിക്കറ്റിന് മുന്നിൽ കുടുങ്ങി. അടുത്ത ഓവറിൽ നാലാമനായി ഇറങ്ങിയ വാഷിംഗ്ടൺ സുന്ദറിനെയും ഇന്ത്യക്ക് നഷ്ടമായി. 5 റൺസ് നേടിയ വാഷിങ്ങ്ടണിനെ ധനഞ്ജയ പുറത്താക്കി. വിരാട് കോലിയും ശ്രേയസ് അയ്യരും ചേർന്ന് ഇന്ത്യൻ സ്കോർ 100 കടത്തി. സ്കോർ 130 ൽ നിൽക്കെ 24 റൺസ് നേടിയ കോലിയെ വനിന്ദു ഹസരംഗ വിക്കറ്റിന് മുന്നിൽകുടുക്കി. തൊട്ടു പിന്നാലെ ശ്രേയസിന്റെ വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി.
23 റൺസ് നേടിയ ശ്രേയസിനെ ഫെർണാണ്ടോ ക്ളീൻ ബൗൾഡ് ചെയ്തു. ആറാം വിക്കറ്റിൽ ഒത്തുചേർന്ന രാഹുലും അക്സർ പട്ടേലും ചേർന്ന് ഇന്ത്യയെ മുന്നോട്ട് നയിച്ചു. ഇരുവരും ചേർന്ന് 50 റൺസിന്റെ കൂട്ടുകെട്ടും പൂർത്തിയാക്കി. എന്നാൽ 40 ആം ഓവറിൽ സ്കോർ 189 ൽ നിൽക്കേ ആറാം വിക്കറ്റായി രാഹുൽ മടങ്ങി. 43 പന്തിൽ നിന്നും 31 റൺസ് നേടിയ രാഹുലിനെ വനിന്ദു ഹസരംഗ പുറത്താക്കി. 197 ൽ എത്തിയപ്പോൾ 33 റൺസുമായി അക്സർ പട്ടേലും മടങ്ങി. 211 ൽ നിൽക്കെ കുൽദീപിന്റെ വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി.ജയിക്കാൻ ഒരു റൺസ് വേണ്ടി വന്നപ്പോൾ 9 ആം വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. 25 റൺസ് നേടിയ ദുബൈ പുറത്തായി.പത്താമനായി അർഷ്ദീപ് സിംഗ് പുറത്തായതോടെ മത്സരം സമനിലയിലായി.2 വിക്കറ്റ് ശേഷിക്കെ 1 റൺസ് നേടുന്നതിൽ ഇന്ത്യ പരാജയപ്പെട്ടു.
ആദ്യം ബാറ്റുചെയ്ത ലങ്ക നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സ് നേടി. പതും നിസ്സങ്കയുടെയും ദുനിത് വെല്ലാലഗെയുടെയും അര്‍ദ്ധ സെഞ്ച്വറിയാണ് ലങ്കയ്ക്ക് തുണയായത്. ഓപ്പണറായി ഇറങ്ങിയ നിസ്സങ്ക 56 റണ്‍സ് നേടി. പുറത്താകാതെ 67 റണ്‍സ് അടിച്ചെടുത്ത വെല്ലാലഗെയാണ് ശ്രീലങ്കയെ വലിയ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്.
ഓപ്പണര്‍ പത്തും നിസ്സങ്ക 75 പന്തില്‍ ഒന്‍പത് ഫോറുകള്‍ സഹിതം 56 റണ്‍സാണ് നേടിയത്.ദുനിത് വെല്ലലഗെ65 പന്തില്‍ രണ്ട് സിക്സും ഏഴ് ഫോറും സഹിതം 66 റണ്‍സാണ് നേടിയത്.ഇന്ത്യക്കായി അക്ഷര്‍ പട്ടേല്‍ രണ്ട് വിക്കറ്റ് നേടി. മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്, ശിവം ദുബെ, കുല്‍ദീപ് യാദവ്, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.