’14 പന്തിൽ 1 റൺസ് നേടാനാകാത്തതിൽ നിരാശയുണ്ട്’: വിജയിക്കാൻ ആവാത്തതിൽ വലിയ നിരാശയുണ്ടെന്ന് രോഹിത് ശർമ്മ | Rohit Sharma

2024 ടി20 ലോകകപ്പിന് ശേഷം ആദ്യമായി രോഹിത് ശർമ്മയും വിരാട് കോലിയും കളിച്ച മത്സരത്തിൽ വിജയിക്കാനാവാതെ ഇന്ത്യൻ ടീം.ആർ പ്രേമദാസ സ്റ്റേഡിയത്തിൽ ശ്രീലങ്കക്കെതിരെയുള്ള ആദ്യ ഏകദിന മത്സരം സമനിലയിൽ അവസാനിച്ചു.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക, നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ ഇന്നിങ്‌സ് 47.5 ഓവറില്‍ 230-ല്‍ അവസാനിച്ചു.58 റൺസ് നേടിയ നായകൻ രോഹിത് ശർമയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. പതറിനിന്ന ഇന്ത്യയെ ശിവം ദുബെയാണ് വിജയത്തിനടുത്ത് എത്തിച്ചത് ,എന്നാൽ സ്കോർ സമനിലയിൽ ആയിരിക്കുമ്പോൾ തുടർച്ചയായ രണ്ടു വിക്കറ്റുകൾ ഇന്ത്യക്ക് നഷ്ടമായി.മത്സരശേഷം സംസാരിച്ച നായകൻ രോഹിത് ശർമ്മ വിജയം കൈവിട്ടതിന്റെ നിരാശ പ്രകടിപ്പിച്ചു.

”സ്‌കോർ നേടാനാവുന്നത് തന്നെയായിരുന്നു. പക്ഷെ അവിടെയെത്താൻ നിങ്ങൾ നന്നായി ബാറ്റ് ചെയ്യേണ്ടതുണ്ട്. കുറച്ച് സമയം ഞങ്ങൾ നന്നായി ബാറ്റ് ചെയ്തു. പക്ഷേ സ്ഥിരതയുള്ള മുന്നേറ്റമുണ്ടായില്ല. നന്നായി തുടങ്ങിയെങ്കിലും സ്പിൻ വന്നാൽ കളി സ്ലോ ആവുമെന്ന് ഞങ്ങൾക്ക് അറിയാമായൊരുന്നു.14 പന്തിൽ ആ ഒരു റൺ ലഭിക്കാത്തതിൽ നിരാശയുണ്ട്”രോഹിത് പറഞ്ഞു.

“ഈ കാര്യങ്ങൾ സംഭവിച്ചു എങ്കിലും ശ്രീലങ്ക നന്നായി കളിച്ചു. അവസാനം, അത് ന്യായമായ ഫലമായിരുന്നു.മാച്ച് ഉടനീളം (പിച്ച്) അതേപടി തുടർന്നു. നിങ്ങൾക്ക് വന്ന് നിങ്ങളുടെ ഷോട്ടുകൾ കളിക്കാൻ കഴിയുന്ന സ്ഥലമല്ല ഇത്. ഞങ്ങൾ എങ്ങനെ പോരാടി എന്നതിൽ അഭിമാനിക്കുന്നു”ഇന്ത്യൻ ക്യാപ്റ്റൻ കൂട്ടിച്ചേർത്തു.

Rate this post