‘സഞ്ജു സാംസൺ ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന കാര്യത്തിൽ എനിക്ക് സംശയമില്ല ‘: മലയാളി താരത്തിന് പിന്തുണയുമായി ദിനേശ് കാർത്തിക് | Sanju Samson

ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പര തൂത്തുവാരിയാണ് ഇന്ത്യ ഏകദിന പാരമ്പരയിലേക്ക് കടന്നത്. പുതിയ നായകൻ സൂര്യകുമാറിന്റെ കീഴിൽ ഇന്ത്യൻ ടീം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. എന്നാൽ മലയാളി താരം സഞ്ജു സാംസണിന്റെ പ്രകടനം ആരാധകരെ വലിയ രീതിയിൽ നിരാശരാക്കി.ബാക്ക്-ടു-ബാക്ക് ഡക്കുകളുടെ ഭാരവുമായാണ് മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ തിരിച്ചെത്തുന്നത്.

വലിയ സമ്മർദത്തിന് നടുവിലൂടെയാണ് സഞ്ജു ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. നിലവിലെ ഇന്ത്യൻ ടീമിൽ സഞ്ജു സാംസന്റെ സ്ഥാനത്തെക്കുറിച്ച് വലിയ ചോദ്യങ്ങളാണ് ഉയർന്നു വന്നിരിക്കുന്നത്.കഴിഞ്ഞ 10 വർഷത്തെ കരിയറിൽ വലിയ ഉയർച്ച താഴ്ചകൾ സഞ്ജുവിന്റെ കരിയറിൽ കാണാൻ സാധിച്ചു.അടുത്തിടെ നടന്ന ശ്രീലങ്കയ്‌ക്കെതിരായ ടി20 ഐ പരമ്പരയിൽ ആദ്യ മത്സരത്തിൽ അവസരം ലഭിക്കാതിരുന്ന സഞ്ജുവിന് ശുഭ്‌മാൻ ഗില്ലിൻ്റെ പരുക്കിനെത്തുടർന്ന് രണ്ടാം മത്സരത്തിൽ ഓപ്പണറായി അവസരം ലഭിച്ചു.

നിർഭാഗ്യവശാൽ, രണ്ടാം ടി20യിൽ സാംസണിൻ്റെ തിരിച്ചുവരവ് ഗോൾഡൻ ഡക്കിലൂടെ അടയാളപ്പെടുത്തി, അവിടെ മഹേഷ് തീക്ഷണ അദ്ദേഹത്തെ പുറത്താക്കി. മൂന്നാം ടി20യിലും അദ്ദേഹത്തിൻ്റെ പോരാട്ടം തുടർന്നു, അവിടെ വീണ്ടും ഒരു ഡക്ക് ആയി.2015ൽ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച താരം ഇതുവരെ ഇന്ത്യൻ ടീമിൽ തുടർച്ചയായി അവസരങ്ങൾ ലഭിച്ചിട്ടില്ലെന്നത് വസ്തുതയാണ്. എന്നാൽ അദ്ദേഹവും തനിക്ക് ലഭിക്കുന്ന അവസരങ്ങൾ പൂർണമായി ഉപയോഗിക്കുന്നില്ല എന്നതും സത്യമാണ്.

ഈ സാഹചര്യത്തിൽ സഞ്ജുവിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ദിനേശ് കാർത്തിക്.അന്താരാഷ്ട്ര ക്രിക്കറ്റിൽ സഞ്ജുവിന് വേണ്ട രീതിയിൽ അവസരങ്ങൾ ലഭിക്കുന്നില്ല എന്നാണ് ദിനേശ് കാർത്തിക് പറയുന്നത്. 29 കാരനായ സാംസണിന് നല്ല ഭാവിയുണ്ടെന്ന കാര്യത്തിൽ തനിക്ക് സംശയമില്ലെന്നും ദിനേഷ് കാർത്തിക് പറഞ്ഞു.”ടി20 ക്രിക്കറ്റിൽ ഋഷഭ് പന്ത് മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നുണ്ട്, അദ്ദേഹത്തിന് അവസരം ലഭിക്കുക പ്രയാസമാണ്. എന്നാൽ സഞ്ജു സാംസണിന് പോരാടാൻ കഴിയുമെന്ന് ഞാൻ കരുതുന്നു ,അദ്ദേഹം എല്ലായിപ്പോഴും ഒരു മികച്ച പോരാളിയാണ്. അവസരം ലഭിച്ചാൽ അവിശ്വസനീയ പ്രകടനങ്ങൾ സഞ്ജുവിൽ നിന്ന് ഉണ്ടാവും. അക്കാര്യം ഉറപ്പാണ്” ദിനേശ് കാർത്തിക് പറഞ്ഞു.

“അതിനാൽ തുടർച്ചയായി അവസരങ്ങൾ ലഭിക്കുകയാണെങ്കിൽ അവൻ തീർച്ചയായും നന്നായി ചെയ്യും. രണ്ടാമത്തെയും മൂന്നാമത്തെയും ടി20യിൽ പുറത്തായത് അദ്ദേഹത്തിന് മോശം പരമ്പരയാണെന്ന് അർത്ഥമാക്കുന്നില്ല. അദ്ദേഹത്തിന് നല്ല ഭാവിയുണ്ട്. അത്തരം സാഹചര്യങ്ങളെ നന്നായി കൈകാര്യം ചെയ്യാൻ അദ്ദേഹത്തിന് കഴിയും. അദ്ദേഹം ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന കാര്യത്തിൽ എനിക്ക് സംശയമില്ല” കാർത്തിക് കൂട്ടിച്ചേർത്തു.

3/5 - (2 votes)