രണ്ടാം ഏകദിനത്തിൽ ഇന്ത്യക്കെതിരെ പൊരുതാവുന്ന സ്കോർ സ്വന്തമാക്കി ശ്രീലങ്ക | India vs Sri Lanka
രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 241 റൺസ് വിജയലക്ഷ്യം നൽകി ശ്രീലങ്ക. നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 240 ശ്രീലങ്ക റൺസാണ് നേടിയത്. 40 റൺസ് നേടിയ ആവിഷ്ക ഫെര്‍ണാണ്ടോയാണ് ശ്രീലങ്കയുടെ ടോപ് സ്കോറർ.ദുനിത് വെല്ലലഗെ 39 റൺസും കമിന്ദു മെന്റിസ് 40 റൺസും നേടി. ഇന്ത്യക്കായി വാഷിംഗ്ടൺ സുന്ദർ 30 റൺസിന് 3 വിക്കറ്റും കുൽദീപ് രണ്ടും വിക്കറ്റ് വീഴ്ത്തി.
രണ്ടാം ഏകദിനത്തില്‍ ടോസ് നേടി ബാറ്റിങിനിറങ്ങിയ ശ്രീലങ്കയ്ക്ക് ആദ്യ പന്തില്‍ തന്നെ വിക്കറ്റ് നഷ്ട്ടമായി.മുഹമ്മദ് സിറാജ് എറിഞ്ഞ ഇന്നിങ്സിലെ ആദ്യ പന്തില്‍ ഓപ്പണര്‍ പതും നിസ്സങ്ക ഗോള്‍ഡന്‍ ഡക്കായി.സിറാജിന്റെ പന്തില്‍ ബാറ്റ് വെച്ച നിസ്സങ്കയെ വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുല്‍ ക്യാച്ചെടുത്തു പുറത്താക്കി. രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന ഫെര്‍ണാണ്ടോയും കുശാൽ മെൻഡിസും ചേർന്ന് ലങ്കയെ കരകയറ്റി.
17 ആം ഓവറിൽ സ്കോർ 74 ൽ നിൽക്കെ 40 റൺസ് നേടിയ ഫെർണാണ്ടോയെ വാഷിംഗ്ടൺ സുന്ദർ പുറത്താക്കി. തൊട്ടു പിന്നാലെ 30 റൺസ് നേടിയ മെൻഡിസിനെയും വാഷിംഗ്ടൺ പുറത്താക്കി. സ്കോർ 111 ആയപ്പോൾ നാലാം വിക്കറ്റും ശ്രീലങ്കക്ക് നഷ്ടമായി . 14 റൺസ് നേടിയ സമരവിക്രമയെ അക്സർ പട്ടേൽ പുറത്താക്കി. സ്കോർ 136 ആയപ്പോൾ 12 റൺസ് നേടിയ ജനിത് ലിയാനഗെയെ കുൽദീപ് പുറത്താക്കി. അടുത്ത ഓവറിൽ 25 റൺസ് നേടിയ നായകൻ അസലങ്കയെ ലങ്കയ്ക്ക് നഷ്ടമായി. വാഷിംഗ്ടൺ സുന്ദറിനാണ് വിക്കറ്റ്.
ദുനിത് വെല്ലലഗെ കാമിന്ദു മെൻഡിസ് സഖ്യം ശ്രീലങ്കൻ സ്കോർ 150 കടത്തി. ഇരുവരും ചേർന്നുള്ള കൂട്ടുകെട്ട് 50 കടക്കുകയും 46 ആം ഓവറിൽ ശ്രീലങ്കൻ സ്കോർ 200 കടത്തുകയും ചെയ്തു. സ്കോർ 208 ആയപ്പോൾ 39 റൺസ് നേടിയ വെല്ലലഗെയെ കുൽദീപ് പുറത്താക്കി.40 റൺസ് നേടിയ കമിന്ദു മെന്റിസ് അവസാന ഓവറിൽ റൺ ഔട്ടായി. 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ ശ്രീലങ്ക 240 റൺസാണ് നേടിയത്.