‘തോൽവി ഖേദകരമാണ് ‘: രണ്ടാം മത്സരത്തിലെ തോൽവിയെക്കുറിച്ച് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ | Rohit Sharma

ശ്രീലങ്കക്കെതിരെയുള്ള മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ 32 റൺസിന്റെ തോൽവിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്.ലങ്ക ഉയര്‍ത്തിയ 241 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 42.2 ഓവറില്‍ 208 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. 6 വിക്കറ്റെടുത്ത ജെഫ്രി വാന്‍ഡെര്‍സാണ് ഇന്ത്യയെ തകർത്തെറിഞ്ഞത്.

ഇതോടെ മൂന്ന് മത്സരമുള്ള പരമ്പരയിൽ ശ്രീലങ്ക 1-0 ന് മുന്നിലെത്തി. ശ്രീലങ്കൻ ടീമിനായി അവിഷ്‌ക ഫെർണാണ്ടോയും കമിന്ദു മെൻഡിസും 40 റൺസ് വീതം നേടി.ഇന്ത്യക്കായി രോഹിത് ശർമ്മ 64 ഉം അക്‌സർ പട്ടേൽ 44 ഉം റൺസും നേടി. “ഒരു മത്സരം തോൽക്കുമ്പോൾ, അത് നിങ്ങളെ എല്ലാ കാര്യങ്ങളിലും വിഷമിപ്പിക്കുന്നു. ഇന്ന് ഞങ്ങൾ നന്നായി കളിച്ചില്ല.അതുകൊണ്ടാണ് ഈ പരാജയത്തെ നേരിട്ടുകൊണ്ട് ഞങ്ങൾ ഇവിടെ നിൽക്കുന്നത്. ഈ ടൂർണമെൻ്റിലെ ഞങ്ങളുടെ പ്രകടനത്തിൽ ഞാൻ നിരാശനായിരുന്നു. ഇതുപോലൊരു സ്റ്റേഡിയത്തിൽ സാഹചര്യങ്ങളുമായി പൊരുത്തപ്പെടേണ്ടത് ആവശ്യമാണ്” ഇന്നലത്തെ തോൽവിക്ക് ശേഷം ഇന്ത്യൻ നായകൻ രോഹിത് ശർമ്മ പറഞ്ഞു.

“ആറ് വിക്കറ്റ് നേടിയ ജെഫ്രിക്ക് ക്രെഡിറ്റ്‌ നൽകുന്നു .അദ്ദേഹത്തിൻ്റെ ബൗളിംഗ് ഞങ്ങളുടെ ടീമിൻ്റെ ബാറ്റിംഗ് ഓർഡറിനെ പാടെ തകർത്തു” അദ്ദേഹം കൂട്ടിച്ചേർത്തു.ഈ മത്സരത്തിലെ ഞങ്ങളുടെ തോൽവി ഖേദകരമാണെന്ന് രോഹിത് പറഞ്ഞു.“എനിക്ക് 65 റൺസ് ലഭിക്കാൻ കാരണം ഞാൻ ബാറ്റ് ചെയ്ത രീതിയാണ്. ഞാൻ അങ്ങനെ ബാറ്റ് ചെയ്യുമ്പോൾ ഒരുപാട് റിസ്ക്കുകൾ എടുക്കേണ്ടി വരും. അത് ചെയ്യാൻ എനിക്ക് ഭയമില്ല.100, 50 അല്ലെങ്കിൽ പൂജ്യം സ്കോർ ചെയ്‌താലും, വിജയം നേടിയില്ലെങ്കിൽ നിരാശ തോന്നുന്നു. പക്ഷെ അത് എൻ്റെ ഉദ്ദേശം മാറ്റില്ല. ഞങ്ങൾ നല്ല ക്രിക്കറ്റ് കളിച്ചില്ല, അതുകൊണ്ടാണ് കളി തോറ്റത്,” രോഹിത് പറഞ്ഞു.

“ഗെയിമുകൾ ജയിക്കണമെങ്കിൽ, ഞങ്ങൾ സ്ഥിരതയുള്ള ക്രിക്കറ്റ് കളിക്കണമെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു, ഇന്ന് അത് ചെയ്യാൻ ഞങ്ങൾ പരാജയപ്പെട്ടു. നിരാശാജനകമാണ്” അദ്ദേഹം കൂട്ടിച്ചേർത്തു.

Rate this post