ഫുട്‌വർക്ക് അറിയാത്ത ദുബെയ്‌ക്ക് പകരം സഞ്ജു സാംസണെ കളിപ്പിക്കണം , ഗംഭീറിനെതിരെ വിമർശനവുമായി ശ്രീകാന്ത് | Sanju Samson

ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരം സമനിലയിലായ ഇന്ത്യ രണ്ടാം മത്സരത്തിൽ 32 റൺസിന് തോറ്റിരുന്നു .ആദ്യ മത്സരത്തിൽ 231 റൺസെടുക്കാൻ കഴിയാതിരുന്ന ഇന്ത്യ രണ്ടാം മത്സരത്തിൽ 241 റൺസെടുക്കാനാകാതെ തോൽവി ഏറ്റുവാങ്ങി. ഇതോടെ 27 വർഷത്തിന് ശേഷം ശ്രീലങ്കയ്‌ക്കെതിരായ പരമ്പര നേടാമെന്ന സ്വപ്നം അവസാനിച്ചിരിക്കുകയാണ്.

ഈ സാഹചര്യത്തില് ടി20 ക്രിക്കറ്റിന് മാത്രം യോഗ്യനായ ശിവം ദുബെയെ ഏകദിന ടീമിൽ എടുത്തതിനെ മുൻ താരം ശ്രീകാന്ത് വിമർശിച്ചു. ഫ്ലാറ്റ് പിച്ചുകളിൽ കൂറ്റനടികൾക്ക് കഴിവുള്ള ദുബെയ്ക്ക് സ്പിന്നിന് അനുകൂലമായ പിച്ചുകളിൽ മികവ് പുലർത്താനുള്ള ഫുട് വർക്ക് ഇല്ലെന്നും ശ്രീകാന്ത് പറഞ്ഞു. അതുകൊണ്ട് തന്നെ പകരം സഞ്ജു സാംസണും സൂര്യകുമാർ യാദവിനും അവസരം നല്കമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

എന്തുകൊണ്ടാണ് സാംസണിന് ഈ പരമ്പരയിൽ അവസരം നൽകാത്തത്, പ്രത്യേകിച്ച് ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാൻ തൻ്റെ അവസാന ഏകദിനത്തിൽ സെഞ്ച്വറി നേടിയതിന് ശേഷം? ഗൗതം ഗംഭീറിനെയും അദ്ദേഹം ചോദ്യം ചെയ്തു.“ശിവം ദുബെയ്‌ക്ക് ഇത്രയധികം അവസരം നിങ്ങൾ നൽകിയതെങ്ങനെയെന്ന് എനിക്ക് മനസ്സിലാകുന്നില്ല, പക്ഷേ സഞ്ജു സാംസണിന് അവസരം നൽകിയില്ല. അത് ശരിയല്ല. ഇതുവരെ സൂര്യകുമാറിന് ഏകദിന ക്രിക്കറ്റിൽ അവസരം ലഭിച്ചിട്ടില്ല. എന്നിരുന്നാലും, ടി20 ടീമിൻ്റെ ക്യാപ്റ്റനായ അദ്ദേഹത്തിന് ഏകദിന ടീമിൽ സ്ഥാനമില്ല” ശ്രീകാന്ത് പറഞ്ഞു.

”ഫീൽഡിംഗിലും ബൗളിങ്ങും ദുബൈ ശരാശരിയാണ്.ബാറ്റിങ്ങിൽ അദ്ദേഹത്തിന് ഫുട്‌വർക്കില്ല. സ്പിന്നില്ലാതെയും ബൗൺസില്ലാതെയും പന്ത് അവൻ്റെ ഏരിയയിൽ നേരെ വന്നാൽ മാത്രമേ അവൻ സ്കോർ ചെയ്യുകയുള്ളൂ. ഐപിഎൽ പരമ്പരയിൽ ഞാൻ തന്നെ ദുബെയെ അഭിനന്ദിച്ചു. എന്നാൽ ഏകദിന ക്രിക്കറ്റിൽ ദുബെ സാഹചര്യങ്ങൾക്കനുസരിച്ച് കളിക്കണം.സഞ്ജു സാംസണൊരു അവസരം നൽകുക. ദക്ഷിണാഫ്രിക്കൻ മണ്ണിൽ ച്ച തൻ്റെ അവസാന മത്സരത്തിൽ അദ്ദേഹം സെഞ്ച്വറി നേടിയ താരമാണ് ” ശ്രീകാന്ത് കൂട്ടിച്ചേർത്തു.

Rate this post