‘എംഎസ് ധോണി യുവരാജ് സിംഗിന്റെ കരിയർ നശിപ്പിച്ചു ,ഞാൻ അദ്ദേഹത്തോട് ഒരിക്കലും ക്ഷമിക്കില്ല’ : യോ​ഗരാജ് സിംഗ് | Yuvraj Singh

ലോകകപ്പ് ഹീറോ എന്നാണ് ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗിനെ ആരാധകർ വിശേഷിപ്പിക്കുന്നത്. കാരണം 2007ലെ ടി20 ലോകകപ്പും 2011ലെ ലോകകപ്പും ധോണിയുടെ നേതൃത്വത്തിൽ നേടിയെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. പ്രത്യേകിച്ചും, 2011 ലോകകപ്പിൽ മാൻ ഓഫ് ദി മാച്ച് അവാർഡ് നേടിയ അദ്ദേഹം 28 വർഷത്തിന് ശേഷം ഇന്ത്യയെ കിരീടം നേടുന്നതിന് സഹായിച്ചു.

ക്യാൻസർ ബാധിച്ചിട്ടും യുവരാജ് സിംഗ് രാജ്യത്തിന് വേണ്ടി കളിച്ചത് ആരും മറക്കില്ല. ശസ്ത്രക്രിയയ്ക്ക് ശേഷം ക്യാൻസറിനെ കീഴടക്കി വീണ്ടും രാജ്യത്തിനായി കളിച്ചു. കളിക്കളത്തിനകത്തും പുറത്തും മികച്ച പോരാളിയായി കണക്കാക്കപ്പെടുന്ന യുവരാജ് സിംഗ് നിരവധി യുവതാരങ്ങൾക്ക് മാതൃകയാണ്.മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിം​ഗ് ധോണിയെ വിമർശിച്ച് സഹതാരം യുവരാജ് സിം​ഗിന്റെ പിതാവ് യോ​ഗരാജ് സിംഗ് രംഗത്തെത്തിയിരിക്കുകയാണൂ.തന്റെ മകനെതിരെ ധോണി പ്രവർത്തിച്ചുവെന്ന് യോ​ഗരാജ് ആരോപിച്ചു.

തനിക്ക് ധോണിയോട് ക്ഷമിക്കാൻ കഴിയില്ല എന്നും പറഞ്ഞു.യുവരാജ് സിം​ഗിനെ ഐസിസി അംബാസിഡർ ആക്കിയപ്പോൾ എല്ലാവരും അഭിനന്ദിച്ചു. എന്നാൽ ധോണി മാത്രം അഭിനന്ദിക്കാൻ എത്തിയില്ല. അതുകൊണ്ടാണ് ചെന്നൈ കഴിഞ്ഞ സീസൺ ഐപിഎല്ലിൽ പരാജയപ്പെട്ടതെന്നും യോ​ഗരാജ് സിം​ഗ് പറഞ്ഞു.ഞാൻ ധോണിയോട് ക്ഷമിക്കില്ല. അയാൾക്ക് കണ്ണാടിയിൽ മുഖം നോക്കണം, മഹാനായ ക്രിക്കറ്റ് താരമായ എൻ്റെ മകനെതിരെ അവൻ ചെയ്ത കാര്യമാണ് ഇപ്പോൾ പുറത്ത് വരുന്നത്. എൻ്റെ ജീവിതത്തിൽ ഞാൻ അവനോട് ക്ഷമിക്കില്ല. ഞാൻ എൻ്റെ ജീവിതത്തിൽ 2 കാര്യങ്ങൾ ചെയ്തിട്ടില്ല. എന്നെ ദ്രോഹിച്ചവരോട് ഞാൻ ഒരിക്കലും ക്ഷമിക്കില്ല എന്നതാണ് ഒന്ന്.

“5-6 വർഷം കൂടി കളിക്കേണ്ട എൻ്റെ മകൻ്റെ ജീവിതം ധോനി തകർത്തു. മറ്റൊരു യുവരാജ് സിംഗ് ജനിക്കില്ലെന്ന് സെവാഗിനെയും ഗംഭീറിനെയും പോലുള്ളവർ പറഞ്ഞിരുന്നു. ക്യാൻസർ ബാധിച്ച് രാജ്യത്തിനായി കളിച്ച് ലോകകപ്പ് നേടിയ അദ്ദേഹത്തിന് ഇന്ത്യ ഭാരതരത്‌ന അവാർഡ് നൽകണം എന്നും യോഗ്‌രാജ് സിംഗ് പറഞ്ഞു.