ആദ്യ ടി20യിൽ ബംഗ്ലാദേശ് 127 റൺസിന്‌ പുറത്ത്, വരുൺ ചക്രവർത്തിക്കും, അർഷ്ദീപ് സിങ്ങിനും മൂന്നു വിക്കറ്റ് | India | Bangladesh

ഗ്വാളിയോറിൽ നടക്കുന്ന ആദ്യ ടി20 യിൽ ആദ്യ ബാറ്റ് ചെയ്ത ബംഗ്ലാദേശ് 127 റൺസിന്‌ പുറത്ത്. 35 റൺസ് നേടിയ മെഹിദി ഹസൻ ആണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറർ. ഇന്ത്യക്ക് വേണ്ടി വരുൺ ചക്രവർത്തി അർഷ്ദീപ് സിംഗ് മൂന്നും വിക്കറ്റുകൾ വീഴ്ത്തി.മത്സരത്തിൽ തകർച്ചയോടെയാണ് ബംഗ്ലാദേശ് ബാറ്റിംഗ് ആരംഭിച്ചത്. ആദ്യ ഓവറിലെ അഞ്ചാം പന്തിൽ തന്നെ 4 റൺസ് നേടിയ ലിറ്റൻ ദാസിനെ അർഷ്ദീപ് സിംഗ് റിങ്കു സിംഗിന്റെ കൈകളിലെത്തിച്ചു. മൂന്നാം ഓവറിൽ സ്കോർ ബോര്ഡില് 14 റൺസ് ആയപ്പോൾ ഓപണർ പർവേസ് ഹൊസൈൻറെ വിക്കറ്റും അർഷ്ദീപ് സിംഗ് സ്വന്തമാക്കി. 8 റൺസ് നേടിയ താരത്തെ അർഷ്ദീപ് സിംഗ് ക്ലീൻ ബൗൾഡ് ചെയ്തു.

സ്കോർ 40 ആയപ്പോൾ 12 റൺസ് നേടിയ തൗഹീദ് ഹൃദോയിയെ വരുൺ ചക്രവർത്തി പുറത്താക്കി. മൂന്നു റൺസ് കൂട്ടിച്ചേർക്കുന്നതിനിടയിൽ ഒരു റൺസ് നേടിയ മഹ്മൂദുള്ളയെ മായങ്ക് യാദവ് പുറത്താക്കി. സ്കോർ 57 ആയപ്പോൾ ജാക്കർ അലിയെയും വരുൺ ചക്രവർത്തി പുറത്താക്കി. 12 ഓവറിൽ സ്കോർ 75 ൽ നിൽക്കെ നായകൻ ഷാന്റോയേയും ബംഗ്ലാദേശിന് നഷ്ടമായി.27 റൺസ് നേടിയ താരത്തെ വാഷിംഗ്‌ടൺ സുന്ദർ സ്വന്തം ബൗളിങ്ങിൽ പിടികൂടി. 93 ൽ നിൽക്കെ ബംഗ്ളദേശിന്‌ ഏഴാം വിക്കറ്റും നഷ്ടമായി.11 റൺസ് നേടിയ റിഷാദ് ഹൊസൈനെ വരുൺ ചക്രവർത്തി പുറത്താക്കി. സ്കോർ 116 ആയപ്പോൾ ബംഗ്ലാദേശിന് എട്ടാം വിക്കറ്റ് നഷ്ടമായി. പിന്നാലെ ഒൻപതാം വിക്കറ്റും നഷ്ടമായി.

ഇന്ത്യക്കായി പേസ് സെന്‍സേഷന്‍ മായങ്ക് യാദവും ഓള്‍ റൗണ്ടര്‍ നിതീഷ് കുമര്‍ റെഡ്ഡിയും ടി20 അരങ്ങേറ്റം കുറിച്ചു. ഇടവേളയ്ക്ക് ശേഷം വരുണ്‍ ചക്രവര്‍ത്തിയും ടീമില്‍ ഇടം കണ്ടു.ഇന്ത്യക്കായി പുതിയ ഓപ്പണിങ് സഖ്യവും ഇന്ന് അരങ്ങേറും. മലയാളി താരം സഞ്ജു സാംസണ്‍- അഭിഷേക് ശര്‍മ സഖ്യമാണ് പുതിയ ഓപ്പണിങ്.ബംഗ്ലാദേശിനെതിരെ ആദ്യ ടി20: ഇന്ത്യക്ക് ടോസ്, രണ്ട് താരങ്ങള്‍ക്ക് അരങ്ങേറ്റം! സഞ്ജു വിക്കറ്റ് കീപ്പര്‍ മലയാളി താരം സഞ്ജു സാംസണാണ് വിക്കറ്റ് കീപ്പര്‍. അഭിഷേക് ശര്‍മയ്‌ക്കൊപ്പം സഞ്ജു ഇന്നിംഗ്‌സും ഓപ്പണ്‍ ചെയ്യും.

ഇന്ത്യ: അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), റിയാന്‍ പരാഗ്, ഹാര്‍ദിക് പാണ്ഡ്യ, നിതീഷ് കുമാര്‍ റെഡ്ഡി, റിങ്കു സിംഗ്, വാഷിംഗ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിംഗ്, മായങ്ക് യാദവ്.

ബംഗ്ലാദേശ്: ലിറ്റണ്‍ ദാസ് (വിക്കറ്റ് കീപ്പര്‍), നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (ക്യാപ്റ്റന്‍), പര്‍വേസ് ഹൊസൈന്‍ ഇമോന്‍, തൗഹിദ് ഹൃദോയ്, മഹ്മൂദുള്ള, ജാക്കര്‍ അലി, മെഹിദി ഹസന്‍ മിറാസ്, റിഷാദ് ഹൊസൈന്‍, ടസ്‌കിന്‍ അഹമ്മദ്, മുസ്താഫിസുര്‍ റഹ്മാന്‍, ഷോറിഫുള്‍ ഇസ്ലാം.

Rate this post