ആദ്യ ടി20യിൽ ഔട്ടായതിൽ നിരാശ പ്രകടിപ്പിച്ച് അലറിവിളിക്കുന്ന സഞ്ജു സാംസൺ | Sanju Samson

ഗ്വാളിയോറിൽ ബംഗ്ലാദേശിനെതിരായ ആദ്യ ടി20യിൽ ക്ലാസ്സിക്ക് ഷോട്ടുകളുമായി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ മികച്ച തുടക്കം കുറിച്ചെങ്കിലും വലിയ സ്കോർ നേടാത്തതിൽ നിരാശനാണ്.19 പന്തില്‍ ആറ് ബൗണ്ടറിയടക്കം 29 റണ്‍സെടുത്ത് നില്‍ക്കവേ അനാവശ്യഷോട്ടിന് ശ്രമിച്ച് പുറത്തായപ്പോൾ സഞ്ജു നൈരാശ്യം പ്രകടിപ്പിച്ച് അലറിവിളിക്കുന്ന വീഡിയോ ഇപ്പോള്‍ വൈറലാവുകയാണ്.

ഇന്നിംഗ്‌സിൻ്റെ എട്ടാം ഓവറിൽ മെഹിദി ഹസൻ്റെ പന്തിൽ റാഷിദ് ഹൊസൈൻ പിടിച്ചാണ് സഞ്ജു സാംസൺ പുറത്തായത്. സ്‌ട്രൈക്കിലുണ്ടായിരുന്ന അരങ്ങേറ്റക്കാരൻ നിതീഷ് കുമാർ രണ്ട് ഡോട്ട് ബോളുകൾ കളിച്ചു. നിതീഷ് സിംഗിൾ എടുത്ത് സാംസണെ സ്‌ട്രൈക്ക് നൽകിയ ശേഷം സഞ്ജു വലിയ ഷോട്ടിന് ശ്രമിക്കുകയായിരുന്നു. എന്നാൽ സഞ്ജുവിന്റെ ഷോട്ട് പിഴക്കുകയും ഡീപ്പ് മിഡ് വിക്കറ്റിൽ ക്യാച്ച് നൽകി മടങ്ങുകയും ചെയ്തു.

മൂന്ന് വിക്കറ്റ് നഷ്ടമായെങ്കിലും 20-ാം ഓവറിൽ ബംഗ്ലാദേശിനെ 127 റൺസിന് പുറത്താക്കിയ ഇന്ത്യയ്ക്ക് അത് അനായാസ ജയം സ്വന്തമാക്കിയിരുന്നു.അവർ ശ്രമിച്ചതെല്ലാം അവരുടെ കഴിവുകളെ പിന്തുണയ്‌ക്കാനും സ്വയം പ്രകടിപ്പിക്കാനും മാത്രമായിരുന്നു. ഇനിയും മെച്ചപ്പെടാനുള്ള ചില മേഖലകൾ ഉണ്ടാകുമെന്നും അടുത്ത രണ്ട് ടി20യിൽ അത് ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും മത്സരാനന്തര അവതരണത്തിൽ, ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് പറഞ്ഞു.

ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ബംഗ്ലാദേശിനെ ബോളര്‍മാര്‍ വരിഞ്ഞ് മുറുക്കിയപ്പോള്‍ 19.5 ഓവറില്‍ 127 റണ്‍സിന് അവര്‍ക്ക് കൂടാരം കയറേണ്ടി വന്നു. മറുപടിക്ക് ഇറങ്ങിയ ഇന്ത്യ 11.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 132 റണ്‍സടിച്ചാണ് വിജയം ഉറപ്പിച്ചത്.16 പന്തില്‍ പുറത്താവാതെ 39 റണ്‍സ് അടിച്ച ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. അഞ്ച് ഫോറുകളും രണ്ട് സിക്‌സറുകളുമടക്കമാണ് ഹാര്‍ദിക്കിന്‍റെ പ്രകടനം. ഒപ്പണിങ് റോളിലെത്തിയ സഞ്‌ജു സാംസണ്‍ 19 പന്തില്‍ 29 റണ്‍സടിച്ചു. ശ്രീലങ്കയ്‌ക്കെതിരായ കഴിഞ്ഞ പരമ്പരയില്‍ കളിച്ച രണ്ട് മത്സരങ്ങളിലും താരത്തിന് അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞിരുന്നില്ല.

Rate this post