ആരാധകരെ വീണ്ടും നിരാശപ്പെടുത്തി സഞ്ജു സാംസൺ , പത്തു റൺസുമായി പുറത്ത് | Sanju Samson
ആദ്യ മത്സരത്തിലെ മികച്ച പ്രകടനത്തിന്റെ പിൻബലത്തിൽ ബംഗ്ലാദേശിനെതിരെ രണ്ടാം ടി20 ക്കിറങ്ങിയ സഞ്ജു സാംസൺ ആരാധകരെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്. ബൗണ്ടറികളോടെ തുടങ്ങിയ സഞ്ജു സാംസൺ 7 പന്തിൽ നിന്നും 10 റൺസുമായി പുറത്തായി.ടസ്‌കിൻ അഹ്മദിന്റെ പന്തിൽ മോശം ഷോട്ട് കളിച്ചാണ് സഞ്ജു പുറത്തായത്. മിഡ് ഓണിൽ നജ്മുൽ ഹൊസ്സൈന് അനായാസ ക്യാച്ച് നൽകിയാണ് പുറത്തായത്.
ആദ്യ ഓവറില്‍ മെഹ്ദി ഹസന്‍ മിറാസിനെ രണ്ട് ബൗണ്ടറിയടിച്ച് പ്രതീക്ഷ നല്‍കിയ ശേഷമാണ് താരം പുറത്തായത്.ഗ്വാളിയറില്‍ നടന്ന ആദ്യ മത്സരത്തില്‍ ആറ് ബൗണ്ടറികളുടെ സഹായത്തോടെ താരം 29 റണ്‍സ് നേടിയിരുന്നു. ഫിറോസ് ഷാ കോട്‌ലയിലെ ബാറ്റിംഗ് അനുകൂല വിക്കറ്റില്‍ താരത്തില്‍ നിന്ന് ഒരു ഗംഭീര പ്രകടനമാണ് മലയാളി ആരാധകര്‍ പ്രതീക്ഷിച്ചത്. പിന്നാലെ 15 റൺസ് നേടിയ അഭിഷേക് ശർമയുടെവിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. സ്കോർ 41 ആയപ്പോൾ നായകൻ സൂര്യകുമാർ യാദവിനെയും ഇന്ത്യക്ക് നഷ്ടമായി.ഇന്ത്യക്കെതിരെ ടോസ് നേടിയ ബംഗ്ലാദേശ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.ആദ്യ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ രണ്ടാം മത്സരത്തിനിറങ്ങുന്നത്.
Sanju Samson#sanjusamson pic.twitter.com/KoZjGEagou
— RVCJ Sports (@RVCJ_Sports) October 9, 2024
ഈ പരമ്പരയിലെ സാംസണിൻ്റെ പ്രകടനം സൂക്ഷ്മമായി നിരീക്ഷിക്കപ്പെടും, കാരണം ഇന്ത്യയുടെ വൈറ്റ്-ബോൾ സെറ്റപ്പിൽ സ്ഥിരത കൈവരിക്കാൻ അദ്ദേഹം ശ്രമിക്കുകയാണ്.29-ാം വയസ്സിൽ, 2015-ലെ അരങ്ങേറ്റം മുതൽ ദേശീയ ടീമിൽ സ്ഥിരത കൈവരിക്കാൻ സാംസൺ വളരെക്കാലമായി പരിശ്രമിക്കുന്നു. ബംഗ്ലാദേശിനെതിരായ ടി20 ഐ പരമ്പരയിലെ അദ്ദേഹത്തിൻ്റെ അവസരം പ്രധാനമാണ്.ടീമിൽ സ്ഥിരമായ സ്ഥാനത്തിനായി അദ്ദേഹം പോരാടുന്നത് തുടരുകയാണ്. തുടര്‍ച്ചയായി അവസരം ലഭിച്ചിട്ടും അത് മുതലാക്കാന്‍ മലയാളി താരത്തിന് കഴിയാത്തതില്‍ ആരാധകര്‍ക്ക് അമര്‍ഷവും നിരാശയുമുണ്ട്.
Early breakthrough for Bangladesh 🔥
— Sportskeeda (@Sportskeeda) October 9, 2024
Sanju Samson walks back for just 10 runs ❌
🇮🇳 – 17/1 (2)#INDvBAN #T20Is #Delhi #Sportskeeda pic.twitter.com/jz1sMmWPFH
ഇന്ത്യ പ്ലേയിംഗ് ഇലവൻ: സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, സൂര്യകുമാർ യാദവ്, നിതീഷ് റെഡ്ഡി, ഹാർദിക് പാണ്ഡ്യ, റിയാൻ പരാഗ്, റിങ്കു സിംഗ്, വാഷിംഗ്ടൺ സുന്ദർ, വരുൺ ചക്രവർത്തി, അർഷ്ദീപ് സിംഗ്, മായങ്ക് യാദവ്
ബംഗ്ലാദേശ് പ്ലേയിംഗ് ഇലവൻ: പർവേസ് ഹൊസൈൻ ഇമോൺ, ലിറ്റൺ ദാസ്, നജ്മുൽ ഹൊസൈൻ ഷാന്‍റോ, തൗഹിദ് ഹൃദയ്, മഹ്മൂദുള്ള, ജാക്കർ അലി, മെഹിദി ഹസൻ മിറാസ്, റിഷാദ് ഹൊസൈൻ, തസ്കിൻ അഹമ്മദ്, തൻസിം ഹസൻ സാകിബ്, മുസ്തഫിസുർ റഹ്മാൻ.