തകർത്തടിച്ച് റിങ്കുവും നിതീഷും ,രണ്ടാം ടി20 യിൽ ബംഗ്ലാദേശിനെതിരെ കൂറ്റൻ സ്കോർ സ്വന്തമാക്കി ഇന്ത്യ | India | Bangladesh
ഡൽഹിയിൽ നടക്കുന്ന രണ്ടാം ടി20 യിൽ ബംഗ്ലാദേശിനെതിരെ കൂറ്റൻ സ്കോർ സ്വന്തമാക്കി ഇന്ത്യ. നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 221 റൺസാണ് ഇന്ത്യ അടിച്ചെടുത്തത്.തുടക്കത്തെ തകർച്ചക്ക് ശേഷം റിങ്കു സിംഗ് നിതീഷ് കുമാർ എന്നിവരുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യക്ക് വലിയ സ്കോർ നേടിക്കൊടുത്തത്. നിതീഷ് കുമാർ 33 പന്തിൽ നിന്നും 74 റൺസ് നേടിയപ്പോൾ റിങ്കു 29 പന്തിൽ നിന്നും 53 റൺസും നേടി. ഹർദിക് പാണ്ട്യ 19 പന്തിൽ നിന്നും 32 റൺസ് നേടി.
തകർച്ചയോടെയാണ് ഇന്ത്യൻ ഇന്നിംഗ്സ് ആരംഭിച്ചത്, രണ്ടാംഓവറിൽ തന്നെ സഞ്ജു സാംസന്റെ വിക്കറ്റ് നഷ്ടമായി.സഞ്ജു സാംസൺ ആരാധകരെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്. ബൗണ്ടറികളോടെ തുടങ്ങിയ സഞ്ജു സാംസൺ 7 പന്തിൽ നിന്നും 10 റൺസുമായി പുറത്തായി.ടസ്കിൻ അഹ്മദിന്റെ പന്തിൽ മോശം ഷോട്ട് കളിച്ചാണ് സഞ്ജു പുറത്തായത്.
Grab your 🍿 It's time for the Rinku Singh Show! 😎💥#IDFCFirstBankT20Trophy #INDvBAN #JioCinemaSports pic.twitter.com/f8h7fJMgG5
— JioCinema (@JioCinema) October 9, 2024
മിഡ് ഓണിൽ നജ്മുൽ ഹൊസ്സൈന് അനായാസ ക്യാച്ച് നൽകിയാണ് പുറത്തായത്. ആദ്യ ഓവറില്‍ മെഹ്ദി ഹസന് മിറാസിനെ രണ്ട് ബൗണ്ടറിയടിച്ച് പ്രതീക്ഷ നല്കിയ ശേഷമാണ് താരം പുറത്തായത്.കൻ സൂര്യകുമാർ യാദവിനെയും ഇന്ത്യക്ക് നഷ്ടമായി. നാലാം വിക്കറ്റിൽ ഒത്തുചേർന്ന റിങ്കു സിങ്ങും നിതീഷ് കുമാറും അനായാസം റൺസ് നേടി. 10 ഓവറിൽ ഇന്ത്യൻ സ്കോർ 100 കടക്കുകയും ചെയ്തു. 12 ഓവറിൽ നിതീഷ് കുമാർ ഫിഫ്റ്റി പൂർത്തിയാക്കി.
27 പന്തിൽ 3 ബൗണ്ടറിയും നാല് സിക്സും അടക്കമായിരുന്നു നിതീഷിന്റെ അര്‍ധശതകം. ഫിഫ്റ്റി പൂർത്തിയാക്കിയ നിതീഷ് ബംഗ്ലാദേശ് ബൗളർമാരെ നിലത്ത് നിർത്തിയില്ല.എന്നാൽ 14 ഓവറിൽ സ്കോർ 149 ൽ നിൽക്കെ 33 പന്തിൽ നിന്നും 74 റൺസ് നേടിയ നിതീഷിനെ മുസ്താസിഫുർ പുറത്താക്കി. 16 ഓവറിൽ സ്കോർ 182 ആയപ്പോൾ റിങ്കു സിംഗ് അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി. 26 പന്തിൽ നിന്നും 3 സിക്സും അഞ്ചു ബൗണ്ടറിയും അടക്കമാണ് ഇടംകൈയൻ ഫിഫ്റ്റി പൂർത്തിയാക്കിയത്.
സ്കോർ 185 ആയപ്പോൾ ഇന്ത്യക്ക് 29 പന്തിൽ നിന്നും 53 റൺസ് നേടിയ റിങ്കുവിനെ നഷ്ടമായി. 18 ഓവറിൽ ഇന്ത്യൻ സ്കോർ 200 കടന്നു. ആ ഓവറിൽ തന്നെ തുടർച്ചയായ രണ്ടു സിക്സുകൾ നേടിയ റിയാൻ പരാഗിനെ ഇന്ത്യക്ക് നഷ്ടമായി. അഞ്ചു പന്തിൽ നിന്നും 15 റൺസാണ് താരം നേടിയത്. അവസാന ഓവറിൽ 19 പന്തിൽ നിന്നും 32 റൺസ് നേടിയ പാണ്ട്യയുടെ വിക്കറ്റ് ഇൻഡ്യക് നഷ്ടമായി. ആ ഓവറിൽ തന്നെ പൂജ്യനായി വരും ചക്രവർത്തിയും പുറത്തായി.ആ ഓവറിൽ തന്നെ ആദ്യ പന്തിൽ തന്നെ സിക്സോടെ തുടങ്ങിയ അർഷ്ദീപ് സിംഗ് പുറത്തായി.