’22 പന്തിൽ ഫിഫ്റ്റി’ : ബംഗ്ലാദേശിനെതിരെയുള്ള മൂന്നാം ടി20യിൽ വെടിക്കെട്ട് ബാറ്റിങ്ങുമായി സഞ്ജു സാംസൺ | Sanju Samson
ബംഗ്ലാദേശിനെതിരെയുള്ള മൂന്നാം ടി20യിൽ തകർപ്പൻ അർദ്ധ സെഞ്ചുറിയുമായി വിമർശകരുടെ വായയടപ്പിച്ച് സഞ്ജു സാംസൺ. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും വലിയ സ്കോർ നേടാൻ സാധിക്കാതിരുന്ന സഞ്ജു രണ്ടു കൽപ്പിച്ചാണ് ഇന്നത്തെ മത്സരത്തിൽ ഇറങ്ങിയത്.
22 പന്തിൽ 8 ഫോറും 2 കൂറ്റൻ സിക്സുമടക്കമാണ് സഞ്ജു സാംസൺ തന്റെ ഫിഫ്റ്റി പൂർത്തിയാക്കിയയത്. തുടക്കം മുതൽ മികച്ച ഷോട്ടുകളുമായി കളം നിറഞ്ഞ സഞ്ജു വേഗത്തിൽ ഇന്ത്യൻ സ്കോർ ഉയർത്തുകയും അർദ്ധ സെഞ്ച്വറി പൂർത്തിയാക്കുകയും ചെയ്തു. സഞ്ജുവിന്റെ മിന്നുന്ന ബാറ്ററിങ്ങിന്റെ പിൻബലത്തിൽ ഏഴോവറിൽ ഇന്ത്യ 100 റൺസ് കടക്കുകയും ചെയ്തു.ഗ്വാളിയോറിൽ നടന്ന ആദ്യ ഗെയിമിൽ സഞ്ജു സാംസൺ തുടക്കം കുറിച്ചെങ്കിലും അധികനേരം മുന്നോട്ടുപോകാനായില്ല. ഇന്ത്യ 128 റൺസിൻ്റെ മിതമായ സ്കോർ പിന്തുടരുന്നതിനിടെ അദ്ദേഹം 29 റൺസിന് പുറത്തായി. രണ്ടാം ടി20യിലും 10 റൺസിന് പുറത്തായ അദ്ദേഹത്തിന് വലിയ സ്കോർ ചെയ്യാനായില്ല.
Sanju Samson on a roll! 💥
— BCCI (@BCCI) October 12, 2024
A MAXIMUM over extra-cover off the back foot 🔥
Live – https://t.co/ldfcwtHGSC#TeamIndia | #INDvBAN | @IDFCFIRSTBank pic.twitter.com/ZXyetT2T1U
രണ്ടാം ഗെയിമിലെ മോശം പ്രകടനത്തെ തുടർന്ന് സാംസണെ പ്ലെയിംഗ് ഇലവനിൽ നിന്ന് ഒഴിവാക്കണമെന്ന് പല കോണുകളിൽ നിന്നും മുറവിളി ഉയർന്നിരുന്നു. എന്നിരുന്നാലും, ഇന്ത്യൻ ടീം മാനേജ്മെൻ്റ് വിക്കറ്റ് കീപ്പർ-ബാറ്റ്സ്മാനെ ഒരിക്കൽക്കൂടി പിന്തുണക്കുകയും സ്വയം തെളിയിക്കാൻ മറ്റൊരു അവസരം നൽകുകയും ചെയ്തു.ആദ്യ അഞ്ച് പന്തിൽ മൂന്ന് റൺസ് മാത്രം എടുത്ത് കരുതലോടെയാണ് ഓപ്പണർ തൻ്റെ ഇന്നിംഗ്സ് ആരംഭിച്ചത്. എന്നിരുന്നാലും, മത്സരത്തിൻ്റെ രണ്ടാം ഓവറിൽ തന്നെ തസ്കിൻ അഹമ്മദിൻ്റെ ഒരോവറിൽ സഞ്ജു തുടർച്ചയായി നാല് ബൗണ്ടറികൾ നേടി തന്റെ ഉദ്ദേശം വ്യകതമാക്കുകയും ചെയ്തു.
FIFTY off just 22 deliveries 💥
— BCCI (@BCCI) October 12, 2024
This has been an entertaining knock so far from Sanju Samson! 🔥🔥
Live – https://t.co/ldfcwtHGSC #TeamIndia | #INDvBAN | @IamSanjuSamson | @IDFCFIRSTBank pic.twitter.com/BslAJdnVKX
മുസ്താഫിസുറിനെ നാലാമത്തെ ഓവറിൽ ഒരു ബൗണ്ടറിയും സിക്സും നേടി 30-ലേക്ക് നീങ്ങി. ഏഴാം ഓവറിൽ റിഷാദ് ഹൊസൈനെതിരെ 4,4,6 എന്ന സ്കോറിനാണ് ഓപ്പണർ തൻ്റെ അർദ്ധ സെഞ്ച്വറി തികച്ചത്. ബംഗ്ലാദേശിനെതിരെ ഒരു ഇന്ത്യൻ താരത്തിൻ്റെ ഏറ്റവും വേഗമേറിയ അർദ്ധ സെഞ്ച്വറി അദ്ദേഹം രേഖപ്പെടുത്തി. സഞ്ജുവിന് ൻ്റെ ക്യാപ്റ്റൻ സൂര്യകുമാർ യാദവിൻ്റെ പിന്തുണ ലഭിച്ചു.