ബംഗ്ലാദേശിനെതിരെ മൂന്നാം ടി20യിൽ ഒരോവറിൽ 5 സിക്സറുകൾ പറത്തി സഞ്ജു സാംസൺ | Sanju Samson
ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മൂന്നാം ടി20യുടെ 9-ാം ഓവറിൽ തുടർച്ചയായി അഞ്ച് സിക്സറുകൾ പറത്തി സഞ്ജു സാംസൺ ബംഗ്ലദേശ് ബൗളിംഗ് ആക്രമണത്തെ നിലംപരിശാക്കി . സഞ്ജു സാംസൺ ഇന്നിഗ്സിൽ ബൗളർമാരെ നിരന്തരം ആക്രമിക്കുകയും ബംഗ്ലാദേശിൻ്റെ ബൗളിംഗ് യൂണിറ്റിന്മേൽ വലിയ സമ്മർദ്ദം ചെലുത്തുകയും ചെയ്തു.
40 ബോളിലാണ് സഞ്ജു സെഞ്ച്വറി കുറിച്ചത്. ഓപ്പണർ അഭിഷേക് ശർമയെ തുടക്കത്തിലെ നഷ്ടമായെങ്കിലും പിന്നീട് ക്രീസിലെത്തിയ സൂര്യകുമാർ യാദവുമായി ചേർന്ന് സഞ്ചു സാംസൺ ബംഗ്ലാ ബോളർമാരെ അടിച്ചൊതുക്കുകയായിരുന്നു.10 ഫോറും എട്ട് സിക്സും അടങ്ങുന്നതാണ് സഞ്ജുവിന്റെ ഇന്നിങ്സ്. ബംഗ്ലാദേശ് ബൗളർ റിഷാദ് ഹൊസൈനെതിരെ ഒരോവറിൽ അഞ്ച് സിക്സ് അടിക്കുകയും ചെയ്തു സഞ്ജു. 47 പന്തിൽ നിന്നും 11 ഫോറം 8 സിക്സും അടക്കം 111 റൺസ് നേടിയ സഞ്ജുവിനെ മുസ്താഫിസുർ റഹ്മാൻ പുറത്താക്കി.വെറും 40 പന്തിൽ തൻ്റെ കന്നി ടി20 സെഞ്ച്വറി നേടിയതോടെ സഞ്ജു സാംസൺ ചരിത്രപുസ്തകത്തിൽ പ്രവേശിച്ചു.സ്റ്റാർ വിക്കറ്റ് കീപ്പർ ബാറ്റർ ഇന്ത്യക്കായി ഏറ്റവും വേഗമേറിയ രണ്ടാമത്തെ ടി20 സെഞ്ച്വറിയാണ് നേടിയത്.
Sanju Samson – you beauty!🤯#IDFCFirstBankT20ITrophy #INDvBAN #JioCinemaSports pic.twitter.com/JsJ1tPYKgD
— JioCinema (@JioCinema) October 12, 2024
വെറും 7.1 ഓവറിൽ ഇന്ത്യ 100 റൺസിലെത്തി, ടി20 ഐ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി നേടി, 2019 ൽ വെസ്റ്റ് ഇൻഡീസിനെതിരെ വാങ്കഡെ സ്റ്റേഡിയത്തിൽ സ്ഥാപിച്ച റെക്കോർഡ് മറികടന്നു. 2007 ലെ ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ യുവരാജ് സിങ്ങിൻ്റെ ഐക്കണിക് സിക്സുകളുടെ ഓർമ്മകൾ ഉണർത്തിക്കൊണ്ട് സഞ്ജു സാംസൺ ഒരോവറിൽ അഞ്ചു സിക്സുകൾ നേടി.റിസ്റ്റ് സ്പിന്നർ റിഷാദ് ഹൊസൈനെതിരെയാണ് സഞ്ജുവിന്റെ പ്രകടനം. ആദ്യ പന്ത് ഡോട്ട് ബോൾ ആയെങ്കിലും അടുത്ത അഞ്ചു പന്തുകയിൽ അഞ്ചു സിക്സുകൾ സഞ്ജു പായിച്ചു.
Sanju Samson on a roll! 💥
— BCCI (@BCCI) October 12, 2024
A MAXIMUM over extra-cover off the back foot 🔥
Live – https://t.co/ldfcwtHGSC#TeamIndia | #INDvBAN | @IDFCFIRSTBank pic.twitter.com/ZXyetT2T1U
ഒരു ഓവറിൽ തുടർച്ചയായി ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ കളിക്കാർ
1 – യുവരാജ് സിംഗ്: തുടർച്ചയായി 6 സിക്സറുകൾ
2 – ഡേവിഡ് മില്ലർ: തുടർച്ചയായി 5 സിക്സറുകൾ
3 – കീറോൺ പൊള്ളാർഡ്: തുടർച്ചയായി 5 സിക്സറുകൾ
4 – സഞ്ജു സാംസൺ: തുടർച്ചയായി 5 സിക്സറുകൾ